കുവൈത്തിലേക്ക് ഹാഷിഷ് കടത്താന്‍ ശ്രമിച്ചയാളെ കസ്റ്റംസ് പിടികൂടി

കുവൈത്തിലേക്ക് ഹാഷിഷ് കടത്താന്‍ ശ്രമിച്ച ഇന്ത്യക്കാരന്‍ വിമാനത്താവളത്തില്‍ കസ്റ്റംസ് പിടികൂടി. ഇയാളെ അറസ്റ്റ് ചെയ്തതായി കസ്റ്റംസ് വിഭാഗം ഡയറക്ടര്‍ ജനറല്‍ സുലൈമാന്‍ അല്‍ ഫഹദ് പറഞ്ഞു. ഏകദേശം 49 പാക്കറ്റ് ഹാഷിഷ് ആണ് പിടിച്ചെടുത്തത്.
ഇവയ്ക്ക് കാല്‍ക്കിലോ ഭാരമുണ്ട്. വസ്ത്രങ്ങള്‍ക്കുള്ളില്‍ ഒളിപ്പിച്ച നിലയിലാണ് ഹാഷിഷ് കടത്താന്‍ ശ്രമിച്ചത്. അതേസമയം കഴിഞ്ഞ ദിവസം നിയമ വിരുദ്ധമായി കുവൈത്തിലേക്ക് കൊണ്ടുവന്ന വിലയേറിയ വാച്ചുകള്‍ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പിടികൂടിയിരുന്നു.
https://www.facebook.com/Malayalivartha