യാത്രക്കാരെ മുള്‍മുനയിലാക്കിയ നിമിഷങ്ങൾ, ലാന്‍ഡ് ചെയ്യാന്‍ ശ്രമിച്ചത് 3 തവണ,ജിദ്ദയില്‍ നിന്നും കോഴിക്കോട്ടേക്ക് പുറപ്പെട്ട സ്‌പൈസ് ജെറ്റ് വിമാനം നെടുമ്പാശേരി വിമാനത്താവളത്തിൽ അടിയന്തിര ലാൻഡിംങ്, വിമാനത്തിൽ ഉണ്ടായിരുന്നത് മൂന്ന് കുട്ടികളടക്കം 191 യാത്രക്കാരും ആറ് ജീവനക്കാരും

എന്തും സംഭവിക്കാമെന്ന തരത്തിൽ എല്ലാവരേയും മുള്‍മുനയിലാക്കിയ നിമിഷങ്ങൾക്കാണ് കഴിഞ്ഞ ദിവസം കൊച്ചി നെടുമ്പാശേരി വിമാനത്താവളം സാക്ഷ്യം വഹിച്ചത്. ജിദ്ദയില്‍ നിന്നും കോഴിക്കോട്ടേക്ക് പുറപ്പെട്ട സ്‌പൈസ് ജെറ്റ് വിമാനം നെടുമ്പാശേരി വിമാനത്താവളത്തിൽ അടിയന്തിര ലാൻഡിംങ് നടത്തി. കോഴിക്കോട് ലാന്‍ഡ് ചെയ്യേണ്ട വിമാനം അതിന് സാധിക്കാതെ വന്നതോടെയാണ് നെടുമ്പോശേരിയിലേക്ക് തിരിച്ചുവിട്ടത്.
മുക്കാള്‍ മണിക്കൂറോളം നീണ്ടു നിന്ന അനിശ്ചിതത്വത്തിനൊടുവിലാണ് വിമാനം കൊച്ചിയില്‍ പറന്നിറങ്ങിയത്. കോഴിക്കോട് വിമാനം ലാന്‍ഡ് ചെയ്യാന്‍ സാധിക്കാതെ വന്നതോടെ വിമാനം കൊച്ചിയിലേക്ക് യാത്ര തിരിക്കുകയായിരുന്നു. വെള്ളി വൈകിട്ട് 6.27ന് ആയിരുന്നു വിമാനം കോഴിക്കോട് ഇറങ്ങേണ്ടിയിരുന്നത്. 5.59ന് ആണ് തകരാർ ശ്രദ്ധയിൽപ്പെട്ടത്.
ഏത് അടിയന്തര സാഹചര്യം നേരിടാനും രണ്ട് വിമാനത്താവളങ്ങളിലും നിര്‍ദ്ദേശം നല്‍കിയിരുന്നു. വിമാനത്തിൻ്റെ ഹൈഡ്രോളിക് സംവിധാനത്തിൽ തകരാറുണ്ടെന്ന സംശയത്തെ തുടര്‍ന്നാണ് അടിയന്തര ലാൻഡിംഗ് നടത്തേണ്ടി വന്നത്. പൈലറ്റ് വിവരം നൽകിയതിന് പിന്നാലെ കൊച്ചി വിമാനത്താവളത്തിൽ ഹൈ അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. ഈ സമയത്ത് രണ്ട് തവണയാണ് കൊച്ചിയിലേക്കും കോഴിക്കോട്ടേക്കും വിമാനം പറന്നത്.
കോഴിക്കോട് ലാന്‍ഡ് ചെയ്യാന്‍ സാധിക്കില്ലെന്ന് മനസിലായതോടെ വിമാനം കൊച്ചിയില്‍ ഇറക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇവിടെ മൂന്നോളം തവണയാണ് ലാന്‍ഡ് ചെയ്യാന്‍ ശ്രമം നടത്തിയത്. ശേഷം നാലാമത് നടത്തിയ ശ്രമമാണ് വിജയം കണ്ടത്. ഈ സാഹചര്യം കണക്കിലെടുത്ത് വിമാനത്താവളത്തില്‍ അടിയന്താരവസ്ഥ പ്രഖ്യാപിച്ചിരുന്നു. 7.19ന് വിമാനം സുരക്ഷിതമായി ഇറങ്ങിയതോടെയാണ് അടിയന്തരാവസ്ഥ പിന്‍വലിച്ചത്.
സ്പൈസ് ജെറ്റ് എസ്.ജി 036 എന്ന വിമാനമാണ് അടിയന്തര ലാന്‍ഡിംഗ് നടത്തിയത്.ബോയിംഗ് 738 വിമാനത്തിൽ മൂന്ന് കുട്ടികളടക്കം 191 യാത്രക്കാരും ആറ് ജീവനക്കാരുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. യാത്രക്കാര്‍ എല്ലാവരും ജീവഭയത്തോടെയാണ് വിമാനത്തില്‍ കഴിഞ്ഞിരുന്നത്. ജീവന്‍ വരെ നഷ്ടപ്പെടുമെന്ന ഭയത്തിലാണ് യാത്ര അവസാനിപ്പിച്ചതെന്ന് യാത്രക്കാര്‍ പറയുന്നു. നിലവിൽ യാത്രക്കാർ സുരക്ഷിതരാണെന്ന് സിയാൽ വക്താവ് പറഞ്ഞു. ഇവരെ ടെർമിനലിലേക്ക് മാറ്റി. ദുബൈയിൽ നിന്ന് എത്തുന്ന സ്പൈസ് ജെറ്റ് വിമാനത്തിൽ ഇവരെ കോഴിക്കോട് എത്തിക്കുമെന്ന് സ്പൈസ് ജെറ്റ് അധികൃതർ അറിയിച്ചു.
മൂന്ന് തവണ ശ്രമിച്ച ശേഷമാണ് വിമാനം നെടുമ്പാശ്ശേരിയിലെ റണ്‍വേയിൽ ഇറക്കാൻ സാധിച്ചത്. ആദ്യം കോഴിക്കോട്ട് തന്നെ വിമാനം ഇറക്കാൻ പൈലറ്റ് ശ്രമം നടത്തിയെങ്കിലും ടേബിൾ ടോപ്പ് വിമാനത്താവളമായ കോഴിക്കോട്ട് ഇറക്കുന്നതിലെ അപകട സാധ്യത കണക്കിലെടുത്താണ് വിമാനം കൊച്ചിയിലേക്ക് തിരിച്ച് വിട്ടത്.
വിമാനത്താവളത്തിൽ എമര്‍ജൻസി അലര്‍ട്ട് പ്രഖ്യാപിച്ചതോടെ ഈ സമയത്ത് ഇവിടെ ഇറങ്ങേണ്ട വിമാനങ്ങൾ പലതും വഴി തിരിച്ചു വിടേണ്ടി വന്നിരുന്നു. കേരളഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ വന്ന വിമാനമടക്കം കൊച്ചിയിലേക്ക് വഴി തിരിച്ചു വിട്ടിരിന്നു. എമര്‍ജൻസി ലാൻഡിംഗ് കഴിഞ്ഞതോടെ വിമാനത്താവളത്തിലെ ഹൈ അലര്‍ട്ട് പിൻവലിച്ചു. ജിദ്ദയിൽ നിന്നും കോഴിക്കോട് പുറപ്പെട്ടതായിരുന്നു സ്പൈസ് ജെറ്റ് വിമാനം.
https://www.facebook.com/Malayalivartha