Widgets Magazine 

26
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


മെത്തയിൽ പണം നിരത്തി അഹങ്കാരം കാണിച്ച ഇൻസ്റ്റാ റാണിക്ക് ഒടുവിൽ കള്ളൻ കൊടുത്തത് എട്ടിന്റെ പണി; 118 പവൻ സ്വർണ്ണാഭരണങ്ങളും വജ്രശേഖരവും മോഷണം പോയ്...


ഇന്ത്യയുടെ സ്വന്തം ജി.പി.എസ് സംവിധാനം "നാവിക്" പ്രതിസന്ധിയിൽ.. പുതിയ ഉപഗ്രഹം വിക്ഷേപിക്കാൻ തിരക്കിട്ട നീക്കം..ഐ.എസ്.ആർ.ഒയ്ക്ക് കേന്ദ്രസർക്കാർ നിർദ്ദേശം നൽകി..


പോലീസിനെ ആക്രമിച്ചു കടന്നുകളയാന്‍ ശ്രമിച്ച ലഹരി കടത്ത് സംഘത്തെ സാഹസികമായി പിടികൂടി ഡാന്‍സാഫ് സംഘം... വന്‍ ലഹരി വേട്ട.. ഒരു മാസത്തോളമായി ഈ സംഘത്തിന്റെ നീക്കങ്ങള്‍ നിരീക്ഷിച്ചു വരികയായിരുന്നു...


'നിങ്ങൾക്കിത് ഓർമ്മയുണ്ടോ? ഹിസ്ബുള്ള എന്തായാലും മറക്കാനിടയില്ല...' കൈയിൽ ഒരു പേജർ (ബീപ്പർ) ഉയർത്തിപ്പിടിച്ച് ബെഞ്ചമിൻ നെതന്യാഹു..എല്ലാവരും ഇറങ്ങിയോടി..


കടയ്ക്കലിൽ സിപിഎം നേതാക്കളും എസ്എച്ച്ഒയും തമ്മിൽ കയ്യാങ്കളിയും വാക്പോരും..പറയാനുള്ളത് പറഞ്ഞിട്ടേ പോകുകയുള്ളു എന്ന് എസ് ഐ..സഖാക്കളുടെ പുറംപൊളിച്ചു..

ഏറെ നാളായി വീഡിയോ കോൾ വിളിക്കുമ്പോൾ അഞ്ജു വിഷാദത്തിലായിരുന്നെന്ന് പിതാവ്; ജോലിയില്ലാത്തതിന്റെ നിരാശയിലായിരുന്നു സാജു:- നാട്ടിലേക്ക് മാസങ്ങളായി പണമയച്ചില്ല:- അയൽവാസികൾ മുറിയിൽ എത്തിയപ്പോൾ കണ്ടത് മുറിവേറ്റ് കിടക്കുന്ന അഞ്ജുവിനെയും, മക്കളെയും: നടുക്കം വിട്ടുമാറാതെ ബ്രിട്ടൻ മലയാളികൾ....

16 DECEMBER 2022 04:05 PM IST
മലയാളി വാര്‍ത്ത

ബ്രിട്ടനില്‍ കെറ്ററിംഗിൽ മലയാളി യുവതിയും മക്കളും കൊല്ലപ്പെട്ട സംഭവത്തിൽ നടുങ്ങി ബ്രിട്ടൻ മലയാളികൾ. കണ്ണൂരിൽ നിന്ന് ബ്രിട്ടനിലേയ്ക്ക് എത്തിയ ഒരു വർഷത്തിനുള്ളിൽ തന്നെ എല്ലാവരോടും നല്ല അടുപ്പം കാത്തുസൂക്ഷിച്ച ഒരു കുടുംബത്തിനുളിൽ തന്നെ നടന്ന കൂട്ടക്കൊല ഇപ്പോഴും വിശ്വസിക്കാനാകുന്നില്ലെന്ന് അയൽക്കാർ പറയുന്നു. യു.കെ കെറ്ററിങ്ങിൽ മലയാളി നഴ്സായ കോട്ടയം ജില്ലയിലെ വൈക്കം മറവന്തുരുത്ത് പഞ്ചായത്തിലെ കുലശേഖരമംഗലം സ്വദേശിയായ അഞ്ജുവും(40) ആറു വയസുള്ള മകനും നാലു വയസുകാരി മകളുമാണ് കൊല്ലപ്പെട്ടത്.

സംഭവത്തിൽ ഭർത്താവും കണ്ണൂർ ശ്രീകണ്ഠപുരം പടിയൂർ സ്വദേശിയുമായ ചേലപാലിൽ സാജു (52) പിടിയിലായിട്ടുണ്ട്. കുറ്റം സമ്മതിച്ചെങ്കിലും ക്രൂരതയുടെ പിന്നിലെ കാരണം തേടുകയാണ് പൊലീസ്. യുവതിയെ വീടിനുള്ളിൽ മരിച്ച നിലയിലും കുട്ടികളെ അതീവ ഗുരുതരാവസ്ഥയിലും കണ്ടെത്തുകയായിരുന്നു. ഫ്ലാറ്റിൽ മുറിവേറ്റ നിലയിൽ കണ്ടെത്തുകയായിരുന്നു. കുട്ടികളെ പൊലീസ് എയർ ആംബുലൻസ് സഹായത്തോടെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ആദ്യം ഒരു കുട്ടിയുടെ കാര്യത്തിൽ ആശക്ക് വകയുണ്ട് എന്ന പ്രതികരണമാണ് ലഭിച്ചിരുന്നതെങ്കിലും വൈകാതെ ആ കുട്ടിയും മരിച്ചെന്നു സ്ഥിരീകരിക്കുകയായിരുന്നു.

അമ്മയും മക്കളുമായി വളരെ അധികം അടുപ്പത്തിലായിരുന്നതായി സുഹൃത്തുക്കൾ പറയുന്നു. അടുത്ത കാലത്ത് എത്തിയ കുടുംബം ആണെങ്കിലും ഏറ്റവും വേഗത്തിൽ പൊതു സമൂഹവുമായി ഇണങ്ങിയ വ്യക്തി ആണെന്നതാണ് സംഭവം പ്രാദേശിക മലയാളികളിൽ കൂടുതൽ ഞെട്ടൽ സൃഷ്ടിക്കാൻ കാരണമായത്.പ്രാദേശിക മലയാളി സമൂഹം ഏറ്റെടുക്കുന്ന എല്ലാ കാര്യങ്ങളിലും ഇയാൾ സാധ്യമായ വിധത്തിൽ സഹകരിക്കുകയും ചെയ്തിരുന്നു.

 

ഒരാഴ്ച മുൻപ് പോലും ഒരു കുഞ്ഞു മരിച്ച സംഭവത്തിൽ പ്രദേശിക മലയാളി കൂട്ടായ്മയുമായി ചേർന്ന് നിന്നയാൾ ദിവസങ്ങൾക്കകം സ്വന്തം കുഞ്ഞുങ്ങളുടെ ജീവനെടുത്തു എന്നത് ഏറെ ഞെട്ടിക്കുന്ന ഒരുകാര്യമാണ്. ബാഡ്മിന്റൺ ഉൾപ്പടെ കായിക വിനോദങ്ങളിലും പ്രാദേശികമായി ആദ്യകാല മലയാളികളുമായി എളുപ്പത്തിൽ ഇണങ്ങുവാനും ഇയാൾക്ക് സാധിച്ചിരുന്നു.ഇതുകൊണ്ട് തന്നെ സാജു ജോലി ചെയ്ത ഡെലിവറി കമ്പനിയിലടക്കം ഇയാൾക്ക് ജോലി ലഭിച്ചതും ഇത്തരം സൗഹൃദത്തിന്റെ പിൻബലത്തിലാണ്.അടുത്തിടെ ഡ്രൈവിങ് ലൈസൻസ് പാസായതിനെ തുടർന്ന് വാക്സൽ സഫീറ കാർ സ്വന്തമാക്കിയാണ് ഡെലിവറി ജോലി ചെയ്തിരുന്നത്.

കൊല്ലപ്പെട്ട യുവതിയെ കുറിച്ചും സഹപ്രവർത്തകർ അടക്കം പറയുന്നത് നല്ലതു മാത്രമാണ്. അവർക്കും ഈ കുടുംബത്തെ പറ്റി വളരെ ചുരുങ്ങിയ കാര്യങ്ങൾ മാത്രമേ അറിയൂ. കൊല്ലപ്പെട്ട യുവതിക്കൊപ്പം മലയാളി സഹപ്രവർത്തകർ ജോലി ചെയ്തിട്ടുള്ളതിനാൽ എന്തെങ്കിലും പ്രയാസം നേരിട്ടിരുന്നോ എന്ന കാര്യത്തിൽ പൊലീസ് വിശദമായ അന്വേഷണം നടത്തിയേക്കും. സംഭവത്തിൽ നോർത്താംപ്ടൺഷെയർ പൊലീസിലെ പ്രത്യേക അന്വേഷണ വിഭാഗം തെളിവുകൾ തേടിയുള്ള തിരച്ചിൽ തുടരുകയാണ്.

പൊലീസുമായി ബന്ധപ്പെട്ടു കൂടുതൽ വിവര ശേഖരം നടത്താനുള്ള ശ്രമം പ്രാദേശികമായി മലയാളികളും നടത്തുന്നുണ്ട്.ചോദ്യം ചെയ്യലിന്റെ തുടക്കത്തിൽ തന്നെ കൊലപാതകം താൻ ചെയ്തത് തന്നെയെന്ന് ഭർത്താവായ വ്യക്തി വെളിപ്പെടുത്തിയതോടെയാണ് പൊലീസ് മറ്റുള്ളവരിലേക്ക് അന്വേഷണം നീട്ടുന്നില്ല എന്ന് തീരുമാനിച്ചിരിക്കുന്നത്. എങ്കിലും കൂട്ടക്കൊലയിലേക്ക് നയിച്ച സാഹചര്യങ്ങൾ കൂടി പൊലീസ് അന്വേഷണ പരിധിയിൽ ഉൾപ്പെടും എന്ന് വ്യക്തമാണ്. സാജു പൊലീസ് പിടിയിലാകുമ്പോൾ മദ്യ ലഹരിയിൽ ആയിരുന്നു എന്നാണ് വിശ്വസനീയമായ കേന്ദ്രങ്ങളിൽ നിന്നും ലഭിക്കുന്ന അറിവ്.

സംഭവത്തിന്റെ കൂടുതൽ വിശദാംശങ്ങൾ പൊലീസ് പുറത്തു വിട്ടിട്ടില്ല. അടുത്ത സുഹൃത്തുക്കൾക്കുപോലും സംഭവത്തിന്റെ വിശദ വിവരങ്ങൾ അറിയാത്ത സാഹചര്യമാണ്. രാവിലെ പതിനൊന്നരയോടെ പൊലീസ് എത്തി വാതിൽ തകർത്താണു വീടിനുള്ളിൽ കടന്നതെന്നു സമീപവാസികൾ പറയുന്നു. ആറുവയസുള്ള ആൺകുട്ടിയും നാലുവയസുമാത്രം പ്രായമുള്ള പെൺകുട്ടിയുമാണു മരിച്ചത്. രാത്രി വൈകിയും സംഭവസ്ഥലത്ത് ഫോറൻസിക് വിദഗ്ധരും പൊലീസ് സംഘവും ക്യാംപ് ചെയ്ത് അന്വേഷണം നടത്തിയിരുന്നു. ‘’ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയാണ് വൻ പോലീസ് സംഘം സംഭവസ്ഥലത്ത് കുതിച്ചെത്തി വീടിനുള്ളിലേക്ക് കയറിയത്.

താമസിക്കാതെ രണ്ടുതവണ എയർ ആംബുലൻസ് പറന്നുപൊങ്ങുന്നത് കണ്ടുവെന്നാണ് അയൽവാസികൾ പറയുന്നത്. വീടിനു സമീപത്തുനിന്നു സജു ഉപയോഗിച്ചിരുന്ന വോക്‌സ് ഹാൾ സഫീറ കാർ ഫ്‌ലാറ്റ് ലോറിയിൽ പോലീസ് ഇവിടെ നിന്ന് മാറ്റിയിട്ടുണ്ട്. ഞെട്ടിപ്പിക്കുന്ന ഈ സംഭവത്തെക്കുറിച്ച് കൂടുതൽ പറയാൻ വാക്കുകളില്ല എന്നാണ് നോർത്താംപ്റ്റൺഷെയർ പൊലീസ് സൂപ്പരിന്റന്റ് സ്റ്റീവ് ഫ്രീമാൻ പറഞ്ഞത്. വിദഗ്ധരുടെ സംഘം അന്വേഷണവുമായി മുന്നോട്ടു പോകുന്നുണ്ടെന്നും എന്തെങ്കിലും വിവരങ്ങൾ അറിയുന്നവർ പൊലീസുമായി ഇതു പങ്കുവയ്ക്കാൻ തയാറാകണമെന്നും അദ്ദേഹം അഭ്യർഥിച്ചു.

 

 

പോസ്റ്റ്മോർട്ടം പരിശോധനാ റിപ്പോർട്ട് പുറത്തുവന്നശേഷമേ മരണകാരണം വ്യക്തമാക്കാനാകൂ എന്നും അദ്ദേഹം മാധ്യമങ്ങളോടു വിശദീകരിച്ചു. വ്യാഴാഴ്ച രാത്രിയാണ് ദാരുണമായ സംഭവമുണ്ടായത്. സുഹൃത്തുക്കളും ബന്ധുക്കളും ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോള്‍ സാധിക്കാതെവന്നതോടെ സംശയം തോന്നിയ സുഹൃത്തുക്കള്‍ വീട്ടിലെത്തി പരിശോധിക്കുകയായിരുന്നു. വീട് ഉള്ളില്‍ നിന്ന് പൂട്ടിയ നിലയിലായിരുന്നു. ഇവർ പോലീസിനെ വിവരം അറിയിക്കുകയും പോലീസ് എത്തി വീട് തുറന്നപ്പോള്‍ അഞ്ജുവും മക്കളും ചോരയില്‍ കുളിച്ചു കിടക്കുന്നതായി കാണപ്പെടുകയുമായിരുന്നു. യുകെയില്‍ സര്‍ക്കാര്‍ നഴ്‌സ് ആയി ജോലി ചെയ്യുകയായിരുന്നു അഞ്ജു.

 

സാജുവിന് ഹോട്ടലില്‍ ഭക്ഷണം ഡെലിവറി ചെയ്യുന്ന ജോലിയാണ്. ഒരു വര്‍ഷം മുമ്പാണ് ഇവര്‍ യുകെയില്‍ എത്തിയത്. ഭര്‍ത്താവ് സാജുവിനെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തുവരികയാണ്. സംഭവത്തിന് ശേഷം ഒളിവില്‍ പോയ സാജുവിനെ പോലീസ് പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. പോലീസും പാരാമെഡിക്കുകളും രണ്ട് എയർ ആംബുലൻസുകളും സംഭവ സ്ഥലത്തേക്ക് തിരിയുന്നതിനിടയിൽ പെതർടൺ കോർട്ടിന് അടുത്തായി പോകുന്ന റോക്കിംഗ്ഹാം റോഡിന്റെ ഒരു ഭാഗത്തേയ്ക്കുള്ള ഗതാഗതം നിരോധിച്ച ശേഷമാണ് ഉച്ചയ്ക്ക് 1.30 ഓടെ ഇയാളെ അറസ്റ്റ് ചെയ്തത്. ഫോറൻസിക് സംഘം രാവിലെയും വൈകീട്ടും ഫ്ലാറ്റിൽ തിരച്ചിൽ നടത്തി.

അതേ സമയം അഞ്ജു വിഷാദത്തിലായിരുന്നെന്ന് അച്ഛൻ അശോകൻ കോട്ടയത്ത് പ്രതികരിച്ചു. ഏറെ നാളായി വീഡിയോ കോൾ വിളിക്കുമ്പോൾ ദു:ഖത്തിലായിരുന്നു. ജോലിയില്ലാത്തതിന്റെ നിരാശയിലായിരുന്നു അഞ്ജുവിന്റെ ഭർത്താവ് സാജു. നാട്ടിലേക്ക് മാസങ്ങളായി പണമയച്ചിരുന്നില്ല. ഇവർക്കിടയിൽ മറ്റ് പ്രശ്നങ്ങളുള്ളതായി അറിയില്ല. യുകെയിലേക്ക് മക്കളുമായി ഇവർ പോയത് ഒക്ടോബറിലായിരുന്നുവെന്നും അശോകൻ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭാര്യയുടെ സ്വകാര്യ ക്ലിനിക്കില്‍ ആരോഗ്യവകുപ്പ് ജോയിന്റ് ഡയറക്ടറുടെ സ്വകാര്യ പ്രാക്ടീസ്  (57 minutes ago)

ആശ്രമക്കെട്ടിടത്തില്‍നിന്ന് വീണ് സന്യാസി മരിച്ചു  (1 hour ago)

കൊല്ലത്ത് അമിത് ഷായ്ക്കുനേരെ കരിങ്കൊടി  (1 hour ago)

നിരപരാധികൾക്കെതിരെ വ്യാജ പരാതികൾ നൽകുന്നത് ശ്രദ്ധയിൽപെട്ടു ; ഇടപെടലുമായി മനുഷ്യാവകാശ കമ്മീഷൻ; വ്യാജമദ്യവുമായി ബന്ധപ്പെട്ട പരാതികൾ എക്സൈസിന് ലഭിക്കുമ്പോൾ പ്രാഥമിക രഹസ്യാന്വേഷണം നടത്തി പരാതി ശരിയാണെന്ന്  (2 hours ago)

ബുദ്ധിയുടെ അമിത സ്വാധീനം ഏറ്റവുമധികം ദോഷകരമായി ബാധിക്കുന്ന മേഖലകളിലൊന്നാണ് സിനിമയെന്നും ഒട്ടേറെപ്പേരുടെ തൊഴിലവസരങ്ങൾ ഇല്ലാതായേക്കാമെന്നും സംവിധായകരുടെ ആശങ്ക; ചലച്ചിത്ര മേഖലയിലെ വിവിധ വിഷയങ്ങൾ ചർച്ചയായ  (2 hours ago)

18-ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേള; നാളെ വിവിധ വിഭാഗങ്ങളിലായി 60 ചിത്രങ്ങൾ; അമേരിക്കൻ ഡോക്യുമെന്ററി സംവിധായകൻ ഫ്രെഡറിക് വൈസ്മാന്റെ ലോ & ഓർഡർ ആണ് ശ്രദ്ധേയമായ പ്രദർശനങ്ങളിലൊന്ന്  (2 hours ago)

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്‍പേഴ്‌സണ്‍ ആയി നടന്‍ രവീന്ദ്രന്‍ ചുമതലയേറ്റു  (2 hours ago)

ബിവറേജസ് ഔട്ട്‌ലെറ്റുകളില്‍ ടച്ച് സ്‌ക്രീനിലൂടെ ഇഷ്ടമുള്ള മദ്യം തിരഞ്ഞെടുക്കാം  (2 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 12509 പേരെ അറസ്റ്റ് ചെയ്തു  (2 hours ago)

പി.എഫ് വേതന പരിധി: ഗവ. സൈബർപാർക്കിൽ ബോധവത്കരണ സെമിനാർ...  (2 hours ago)

മുഖ്യമന്ത്രി വി ഡി സതീശനോട് ചോദ്യം ചോദിക്കരുത്; മൈക്കുമായി പോകരുത്; നിർദ്ദേശവുമായി പൊലീസ്  (2 hours ago)

കലാസംസ്‌കാരത്തിന്റെ നാടായി കേരളത്തെ അടയാളപ്പെടുത്തുന്ന ടൂറിസം പവലിയന്‍ കെടിഎമ്മിലെ മുഖ്യ ആകര്‍ഷണം...  (2 hours ago)

30 കോടി കണ്ണൂരിലേക്ക്; TL 360615 നമ്പറിന് ; അ​ച്ച​ടി​ച്ച​ 90​ ​ല​ക്ഷം​ ​ടി​ക്ക​റ്റും​ ​വി​റ്റ​ഴി​ച്ചു  (2 hours ago)

തര്‍ക്കത്തിനിടെ ആലപ്പുഴയില്‍ യുവാവിനെ സുഹൃത്ത് കുത്തിക്കൊന്നു  (2 hours ago)

കെടിഎം 2026: ഹോംസ്റ്റേ; കേരള ടൂറിസത്തിന്റെ പുതിയ വികസന സാധ്യത...  (2 hours ago)

Malayali Vartha Recommends