Widgets Magazine 

26
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


മെത്തയിൽ പണം നിരത്തി അഹങ്കാരം കാണിച്ച ഇൻസ്റ്റാ റാണിക്ക് ഒടുവിൽ കള്ളൻ കൊടുത്തത് എട്ടിന്റെ പണി; 118 പവൻ സ്വർണ്ണാഭരണങ്ങളും വജ്രശേഖരവും മോഷണം പോയ്...


ഇന്ത്യയുടെ സ്വന്തം ജി.പി.എസ് സംവിധാനം "നാവിക്" പ്രതിസന്ധിയിൽ.. പുതിയ ഉപഗ്രഹം വിക്ഷേപിക്കാൻ തിരക്കിട്ട നീക്കം..ഐ.എസ്.ആർ.ഒയ്ക്ക് കേന്ദ്രസർക്കാർ നിർദ്ദേശം നൽകി..


പോലീസിനെ ആക്രമിച്ചു കടന്നുകളയാന്‍ ശ്രമിച്ച ലഹരി കടത്ത് സംഘത്തെ സാഹസികമായി പിടികൂടി ഡാന്‍സാഫ് സംഘം... വന്‍ ലഹരി വേട്ട.. ഒരു മാസത്തോളമായി ഈ സംഘത്തിന്റെ നീക്കങ്ങള്‍ നിരീക്ഷിച്ചു വരികയായിരുന്നു...


'നിങ്ങൾക്കിത് ഓർമ്മയുണ്ടോ? ഹിസ്ബുള്ള എന്തായാലും മറക്കാനിടയില്ല...' കൈയിൽ ഒരു പേജർ (ബീപ്പർ) ഉയർത്തിപ്പിടിച്ച് ബെഞ്ചമിൻ നെതന്യാഹു..എല്ലാവരും ഇറങ്ങിയോടി..


കടയ്ക്കലിൽ സിപിഎം നേതാക്കളും എസ്എച്ച്ഒയും തമ്മിൽ കയ്യാങ്കളിയും വാക്പോരും..പറയാനുള്ളത് പറഞ്ഞിട്ടേ പോകുകയുള്ളു എന്ന് എസ് ഐ..സഖാക്കളുടെ പുറംപൊളിച്ചു..

ബില്ല് തയ്യാറാക്കി നിയമസഭയെ കൊണ്ട് പാസ്സാക്കിച്ച് ഗവര്‍ണറെ ഭീഷണിപ്പെടുത്താനുള്ള പിണറായി തന്ത്രമായിരുന്നോയെന്ന് സംശയിക്കുന്നവരുമുണ്ട്. ബില്ല് പാസാക്കി കഴിഞ്ഞാല്‍ സര്‍ക്കാരിനോട് ഒത്തു തീര്‍പ്പിനായി എത്തുമെന്ന ധാരണ സര്‍ക്കാരിന് ആരെങ്കിലും ഉപദേശിച്ചു കൊടുത്തോയെന്ന കാര്യത്തിലും സംശയമുണ്ട്.

16 DECEMBER 2022 03:55 PM IST
മലയാളി വാര്‍ത്ത

.
ചാന്‍സിലര്‍ പദവിയില്‍ നിന്നും ഗവര്‍ണറെ പുറത്താക്കാനുള്ള ബില്ല് നിയമസഭ പാസാക്കിയെങ്കിലും സര്‍ക്കാര്‍ ബില്ല് പതുക്കുന്നതെന്തെന്ന ചോദ്യം സ്വഭാവികമായി ഉയരുകയാണ്. ബില്ല് നിയമസഭ പാസാക്കിയ സ്ഥിതിയ്ക്ക് അത് രാജ്ഭവനില്‍ എത്തിക്കേണ്ടത് സര്‍ക്കാരാണ്. എന്നാല്‍ നിയമ വകുപ്പിന് കൂടുതല്‍ കാര്യങ്ങള്‍ വിശദമാക്കാനുണ്ടെന്നതിന്റെ പേരിലാണ് ബില്ല് പിടിച്ചു വെച്ചിരിക്കുന്നതെന്നാണ് സര്‍ക്കാരിന്റെ വിശദീകരണം.

ഒരാഴ്ചയ്ക്കുള്ളില്‍ മാത്രമേ ബില്ല് ഗവര്‍ണര്‍ക്ക് അയയ്ക്കാന്‍ കഴിയൂയെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ ബില്ല് തയ്യാറാക്കി നിയമസഭയെ കൊണ്ട് പാസ്സാക്കിച്ച് ഗവര്‍ണറെ ഭീഷണിപ്പെടുത്താനുള്ള പിണറായി തന്ത്രമായിരുന്നോയെന്ന് സംശയിക്കുന്നവരുമുണ്ട്. ബില്ല് പാസാക്കി കഴിഞ്ഞാല്‍ സര്‍ക്കാരിനോട് ഒത്തു തീര്‍പ്പിനായി എത്തുമെന്ന ധാരണ സര്‍ക്കാരിന് ആരെങ്കിലും ഉപദേശിച്ചു കൊടുത്തോയെന്ന കാര്യത്തിലും സംശയമുണ്ട്.

നിയമവകുപ്പിന്റെ വിശദമായ പരിശോധനയും സെക്രട്ടറി തലത്തില്‍ പലതവണ ചര്‍ച്ചകളും വിദഗ്ദ്ധരുടെ അഭിപ്രായവും കൂട്ടി ചേര്‍ത്താണ് ബില്ല് നിയമസഭയില്‍ എത്തുന്നത്. സഭ പാസാക്കിയ ബില്ലിന്‍മേല്‍ ഇനിയെന്തു പഠനമാണ് നടത്തേണ്ടതെന്ന കാര്യത്തിലും അവ്യക്തതയുണ്ട്. ഗവര്‍ണര്‍ ബില്ല് എത്തനായി കാത്തിരിക്കുകയാണ്. ഒന്നുകില്‍ ഗവര്‍ണര്‍ക്ക് ബില്ല് അംഗീകരിച്ച് നിയമമാക്കാം. അല്ലെങ്കില്‍ തിരത്തലുകളോടെ സഭയിലേയ്ക്ക് തിരിച്ചയയ്ക്കാം. അതു മല്ലെങ്കില്‍ രാഷ്ട്രപതിയ്ക്ക് അയയ്ക്കാം. ഇതില്‍ഏതാണ് സ്വീകരിക്കാനം ഗവര്‍ണര്‍ക്ക് അവകാശമുണ്ട്.

നിയമസഭയില്‍ ഭരണപക്ഷത്തോടൊപ്പം പ്രതിപക്ഷവും ചേര്‍ന്നത് ഗവര്‍ണര്‍ പ്രതീക്ഷിക്കാത്ത നടപടിയായിരുന്നു. ബില്ലിന്റെ ചര്‍ച്ചയില്‍ നിന്ന് കോണ്‍ഗ്രസ് വിട്ടുനില്ക്കുമെന്നാണ് ഗവര്‍ണര്‍ക്ക് കിട്ടിയിരുന്ന വിവരം. എന്നാല്‍ അതില്‍ നിന്നും വ്യത്യസ്തമായി പ്രതിപക്ഷം ചാന്‍സിലര്‍ സ്ഥാനത്തേയ്ക്ക് വിരമിച്ച ജഡാജിയെ നിയമിക്കണമെന്ന നിര്‍ദ്ദേശം നല്കി ബില്ലിനെ പിന്‍തുണയ്ക്കുകയാണുണ്ടായത്. ചാന്‍സിലര്‍ ബില്ല് എന്നറിയപ്പെടുന്ന ബില്ല് ഇനി എന്ന രാജ്ഭവനിലെത്തുമെന്ന കാര്യത്തില്‍ വ്യക്തതയില്ല. എന്നാല്‍ കഴിഞ്ഞ നിയമസഭ സമ്മേളനം പാസാക്കിയ മറ്റ് ബില്ലുകള്‍ ഗവര്‍ണറുടെ പരിഗണനയ്ക്ക് എത്തിച്ചു കൊടുത്തിട്ടുണ്ട്.

ഇതിനിടയില്‍ മുഖ്യമന്ത്രിയേയും മന്ത്രിമാരേയും ക്രിസ്തുമസ് ആഘോഷത്തിന് ഗവര്‍ണര്‍ ക്ഷണിച്ചെങ്കിലും ആരും പങ്കെടുത്തിരുന്നില്ല. കഴിഞ്ഞ ദിവസം നടന്ന ദേശീയപാത ഉത്ഘാടന വേദിയില്‍ കേന്ദ്രമന്ത്രി നിധിന്‍ ഗഡ്കരിയുടെ സാന്നിധ്യത്തില്‍ ഗവര്‍ണറും മുഖ്യമന്ത്രിയും നേരിട്ട് കണ്ടിരുന്നു.

എന്നാല്‍ രാജ്ഭവനിലെ ക്രിസ്മസ് വിരുന്നിന് മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും പങ്കെടുക്കാതിരുന്നത് അവരുടെ തീരുമാനമാണെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞതും ശ്രദ്ധേയമാണ്. കഴിഞ്ഞ ഓണാഘോഷത്തിന് സര്‍ക്കാര്‍ തന്നെ ക്ഷണിക്കാതിരുന്നതില്‍ വിഷമമുണ്ട്. രാജ്ഭവനില്‍ എന്തു പരിപാടിയുണ്ടെങ്കിലും താന്‍ എല്ലാവരേയും ക്ഷണിക്കുമെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.
വ്യക്തിപരമായ അജണ്ടകളില്ലാത്തതിനാല്‍ തന്റെ വാതിലുകള്‍ എല്ലായ്‌പോഴും തുറന്നിട്ടിരിക്കുകയാണ്. നിയമാനുസൃതമായി മാത്രമേ പ്രവര്‍ത്തിക്കൂ. രാഷ്ട്രീയ താത്പര്യങ്ങള്‍ക്കായി നിയമവിരുദ്ധമായി സര്‍വകലാശാലകളെ ഉപയോഗിക്കുന്നവര്‍ക്ക് തന്റെ നിലപാടില്‍ നിരാശ തോന്നുന്നതില്‍ ഒന്നുംചെയ്യാനില്ലെന്നും മാധ്യമങ്ങളുടെ ചോദ്യത്തോട് ഗവര്‍ണര്‍ പ്രതികരിച്ചു.

ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്തുനിന്ന് നീക്കാന്‍ നിയമസഭ പാസാക്കിയ ബില്‍ തനിക്ക് ലഭിച്ചിട്ടില്ലെന്നും ബില്‍ കാണാതെ അഭിപ്രായം പറയാനാകില്ലെന്നും ഇതുസംബന്ധിച്ച ചോദ്യത്തോട് ഗവര്‍ണര്‍ പ്രതികരിച്ചു. ചാന്‍സലര്‍മാര്‍ക്കുള്ള കാരണംകാണിക്കല്‍ നോട്ടീസിലെ തുടര്‍നടപടികള്‍ കോടതി നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ചായിരിക്കുമെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.

എന്നാല്‍ ബില്ല് നിയമവകുപ്പിന് തിരിച്ചയച്ചതിന് പിന്നില്‍ ദുരുദ്ദേശമുണ്ടെന്നാണ് കണക്കാക്കുന്നത്. ഗവര്‍ണര്‍ ബില്ല അനാവശ്യമായി വെച്ചു തമാസിപ്പിക്കുകയാണെങ്കി്ല്‍ സര്‍ക്കാരിന് കോടതിയെ സമീപിക്കാമെന്ന നിയമോപദേശം ലഭിച്ചിട്ടുണ്ട്. എന്നിരുന്നാലും ബില്ല് പാസാക്കിയ ശേഷം ഗവര്‍ണര്‍ സര്‍ക്കാരിനെതിരെ പൊട്ടതെറിക്കല്‍ തല്കാലം മയപ്പെടുത്തിയിരിക്കുകയാണ്. അദ്ദേഹത്തിന്റെ സംസാരത്തിലും ശരീര ഭാഷയിലും മൃദുസമീപനം വന്നിട്ടുണ്ടെന്നും വിലയിരുത്തപ്പെടുന്നു.

 

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭാര്യയുടെ സ്വകാര്യ ക്ലിനിക്കില്‍ ആരോഗ്യവകുപ്പ് ജോയിന്റ് ഡയറക്ടറുടെ സ്വകാര്യ പ്രാക്ടീസ്  (57 minutes ago)

ആശ്രമക്കെട്ടിടത്തില്‍നിന്ന് വീണ് സന്യാസി മരിച്ചു  (1 hour ago)

കൊല്ലത്ത് അമിത് ഷായ്ക്കുനേരെ കരിങ്കൊടി  (1 hour ago)

നിരപരാധികൾക്കെതിരെ വ്യാജ പരാതികൾ നൽകുന്നത് ശ്രദ്ധയിൽപെട്ടു ; ഇടപെടലുമായി മനുഷ്യാവകാശ കമ്മീഷൻ; വ്യാജമദ്യവുമായി ബന്ധപ്പെട്ട പരാതികൾ എക്സൈസിന് ലഭിക്കുമ്പോൾ പ്രാഥമിക രഹസ്യാന്വേഷണം നടത്തി പരാതി ശരിയാണെന്ന്  (2 hours ago)

ബുദ്ധിയുടെ അമിത സ്വാധീനം ഏറ്റവുമധികം ദോഷകരമായി ബാധിക്കുന്ന മേഖലകളിലൊന്നാണ് സിനിമയെന്നും ഒട്ടേറെപ്പേരുടെ തൊഴിലവസരങ്ങൾ ഇല്ലാതായേക്കാമെന്നും സംവിധായകരുടെ ആശങ്ക; ചലച്ചിത്ര മേഖലയിലെ വിവിധ വിഷയങ്ങൾ ചർച്ചയായ  (2 hours ago)

18-ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേള; നാളെ വിവിധ വിഭാഗങ്ങളിലായി 60 ചിത്രങ്ങൾ; അമേരിക്കൻ ഡോക്യുമെന്ററി സംവിധായകൻ ഫ്രെഡറിക് വൈസ്മാന്റെ ലോ & ഓർഡർ ആണ് ശ്രദ്ധേയമായ പ്രദർശനങ്ങളിലൊന്ന്  (2 hours ago)

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്‍പേഴ്‌സണ്‍ ആയി നടന്‍ രവീന്ദ്രന്‍ ചുമതലയേറ്റു  (2 hours ago)

ബിവറേജസ് ഔട്ട്‌ലെറ്റുകളില്‍ ടച്ച് സ്‌ക്രീനിലൂടെ ഇഷ്ടമുള്ള മദ്യം തിരഞ്ഞെടുക്കാം  (2 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 12509 പേരെ അറസ്റ്റ് ചെയ്തു  (2 hours ago)

പി.എഫ് വേതന പരിധി: ഗവ. സൈബർപാർക്കിൽ ബോധവത്കരണ സെമിനാർ...  (2 hours ago)

മുഖ്യമന്ത്രി വി ഡി സതീശനോട് ചോദ്യം ചോദിക്കരുത്; മൈക്കുമായി പോകരുത്; നിർദ്ദേശവുമായി പൊലീസ്  (2 hours ago)

കലാസംസ്‌കാരത്തിന്റെ നാടായി കേരളത്തെ അടയാളപ്പെടുത്തുന്ന ടൂറിസം പവലിയന്‍ കെടിഎമ്മിലെ മുഖ്യ ആകര്‍ഷണം...  (2 hours ago)

30 കോടി കണ്ണൂരിലേക്ക്; TL 360615 നമ്പറിന് ; അ​ച്ച​ടി​ച്ച​ 90​ ​ല​ക്ഷം​ ​ടി​ക്ക​റ്റും​ ​വി​റ്റ​ഴി​ച്ചു  (2 hours ago)

തര്‍ക്കത്തിനിടെ ആലപ്പുഴയില്‍ യുവാവിനെ സുഹൃത്ത് കുത്തിക്കൊന്നു  (2 hours ago)

കെടിഎം 2026: ഹോംസ്റ്റേ; കേരള ടൂറിസത്തിന്റെ പുതിയ വികസന സാധ്യത...  (2 hours ago)

Malayali Vartha Recommends