Widgets Magazine 

26
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


മെത്തയിൽ പണം നിരത്തി അഹങ്കാരം കാണിച്ച ഇൻസ്റ്റാ റാണിക്ക് ഒടുവിൽ കള്ളൻ കൊടുത്തത് എട്ടിന്റെ പണി; 118 പവൻ സ്വർണ്ണാഭരണങ്ങളും വജ്രശേഖരവും മോഷണം പോയ്...


ഇന്ത്യയുടെ സ്വന്തം ജി.പി.എസ് സംവിധാനം "നാവിക്" പ്രതിസന്ധിയിൽ.. പുതിയ ഉപഗ്രഹം വിക്ഷേപിക്കാൻ തിരക്കിട്ട നീക്കം..ഐ.എസ്.ആർ.ഒയ്ക്ക് കേന്ദ്രസർക്കാർ നിർദ്ദേശം നൽകി..


പോലീസിനെ ആക്രമിച്ചു കടന്നുകളയാന്‍ ശ്രമിച്ച ലഹരി കടത്ത് സംഘത്തെ സാഹസികമായി പിടികൂടി ഡാന്‍സാഫ് സംഘം... വന്‍ ലഹരി വേട്ട.. ഒരു മാസത്തോളമായി ഈ സംഘത്തിന്റെ നീക്കങ്ങള്‍ നിരീക്ഷിച്ചു വരികയായിരുന്നു...


'നിങ്ങൾക്കിത് ഓർമ്മയുണ്ടോ? ഹിസ്ബുള്ള എന്തായാലും മറക്കാനിടയില്ല...' കൈയിൽ ഒരു പേജർ (ബീപ്പർ) ഉയർത്തിപ്പിടിച്ച് ബെഞ്ചമിൻ നെതന്യാഹു..എല്ലാവരും ഇറങ്ങിയോടി..


കടയ്ക്കലിൽ സിപിഎം നേതാക്കളും എസ്എച്ച്ഒയും തമ്മിൽ കയ്യാങ്കളിയും വാക്പോരും..പറയാനുള്ളത് പറഞ്ഞിട്ടേ പോകുകയുള്ളു എന്ന് എസ് ഐ..സഖാക്കളുടെ പുറംപൊളിച്ചു..

മക്കളെയും ഭാര്യയെയും സാജു കൊലപ്പെടുത്തിയത് ശ്വാസം മുട്ടിച്ചെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്: അറസ്റ്റ് ചെയ്ത പ്രതിയെ നാളെ കോടതിയിൽ ഹാജരാക്കും

18 DECEMBER 2022 05:41 PM IST
മലയാളി വാര്‍ത്ത

ബ്രിട്ടനില്‍ കെറ്ററിംഗിൽ മലയാളി യുവതിയും മക്കളും കൊല്ലപ്പെട്ട സംഭവത്തിൽ മക്കളെയും ഭാര്യയെയും പ്രതി സാജു കൊലപ്പെടുത്തിയതെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. വൈക്കം സ്വദേശി അഞ്ജുവിന്റെ ഭർത്താവ് സാജുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളെ നാളെ കോടതിയിൽ ഹാജരാക്കും.

ബ്രിട്ടനിലെ കെറ്ററിങില്‍ ജനറല്‍ ആശുപത്രിയില്‍ നഴ്സായിരുന്ന അഞ്ജു ജോലിക്കെത്താത്തതിനെ തുടര്‍ന്ന് സുഹൃത്തുക്കള്‍ അന്വേഷിച്ചതോടെയാണ് പൊലീസ് ഉച്ചയോടെ വീട്ടിലേക്കെത്തിയത്. കുത്തേറ്റ അഞ്ജുവിന്റെ മരണം സ്ഥിരീകരിച്ച പൊലീസ് അതീവ ഗുരുതരാവസ്ഥയിലായിരുന്ന ജാന്‍വിയെയും ജീവയെയും എയര്‍ ആംബുലന്‍സില്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പ്രണയവിവാഹിതയായ മകളുടെ ജീവിതത്തി‍ൽ ഉണ്ടായ ദുരന്തത്തിൽ പകച്ച് നിൽക്കുകയാണ് കുലശേഖരമംഗലം ആറാക്കൽ അശോകൻ.

ബ്രിട്ടനിൽ കൊല്ലപ്പെട്ട നഴ്സ് അഞ്ജുവിന്റെ പിതാവാണ് അശോകൻ. മകളും പേരക്കുട്ടികളും നഷ്ടപ്പെട്ടതിന്റെ വേദനയിൽ തകർന്ന് നിൽക്കുകയാണ് ഈ കുടുംബം. പ്രണയവിവാഹമായിരുന്നു അഞ്ജുവിന്റേത്. 2012 ഓഗസ്റ്റ് 10ന് ഇരുവീട്ടുകാരുടെയും സമ്മതത്തോടെയായിരുന്നു വിവാഹം. തുടർന്ന് 7 വർഷം സൗദിയിൽ അഞ്ജു ജോലി ചെയ്തു.

സാജു അവിടെ ഡ്രൈവറായി ജോലി നോക്കി ഒപ്പമുണ്ടായിരുന്നു. കഴിഞ്ഞവർഷമാണു യുകെയിലേക്കു പോയത്. കുട്ടികളുടെ വീസ ശരിയാകാൻ വൈകിയതിനാൽ മക്കളെ ആദ്യം കൊണ്ടു പോയില്ല. കുട്ടികളെ കൂട്ടിക്കൊണ്ടുപോകുന്നതിനായി ജൂൺ‌ 10നു കുലശേഖരമംഗലത്തെ വീട്ടിലെത്തി. 18നു കുട്ടികളെയും കൂട്ടി മടങ്ങി.

സെപ്റ്റംബറിൽ കുട്ടികളുടെ സ്കൂൾ പഠനവും ആരംഭിച്ചു. ജീവ ഒന്നാം ക്ലാസിലും ജാൻവി യുകെജിയിലുമായിരുന്നു. സാജു അവിടെ ജോലി അന്വേഷിച്ചു വരികയായിരുന്നു.അശോകന്റെ മൂത്ത മകളാണ് അഞ്ജു. യുകെയില്‍ സര്‍ക്കാര്‍ നഴ്‌സ് ആയി ജോലി ചെയ്യുകയായിരുന്ന അഞ്ജു ജോലി സ്ഥലത്ത് എത്താതായതോടെയാണ് സഹപ്രവർത്തകർ കുടുംബത്തെ ബന്ധപ്പെടുകയും, ബന്ധുക്കൾ മലയാളി സമാജവുമായി ബന്ധപ്പെട്ട് സമാജം പ്രവർത്തകർ ഇവർ താമസിക്കുന്ന കേറ്ററിങ്ങിൽ എത്തുകയും ചെയ്തു.

 

വീടു പൂട്ടിയ നിലയിൽ കണ്ടതിനെത്തുടർന്നു പൊലീസിൽ വിവരമറിയിച്ചു. പൊലീസെത്തി വാതിൽ കുത്തിത്തുറന്നു നോക്കിയപ്പോൾ അഞ്ജുവിനെയും മക്കളെയും ചോരയിൽ കുളിച്ചുകിടക്കുന്ന നിലയിൽ കണ്ടെത്തി. അഞ്ജു മരിച്ചിരുന്നു.

കുട്ടികളെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ലണ്ടനിൽ നിന്നു 130 കിലോമീറ്ററോളം അകലെയാണ് കെറ്ററിങ്. ചെറിയ കാര്യങ്ങള്‍ക്ക് ദേഷ്യപ്പെട്ടിരുന്നയാളാണ് മകളുടെ ഭര്‍ത്താവ് സാജുവെന്ന് അശോകന്‍ പറഞ്ഞു. എന്നാൽ ഇരുവര്‍ക്കുമുടിയില്‍ കാര്യമായ പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നാണ് കുടുംബം പറയുന്നത്. സാജുവിന് യുകെയില്‍ ജോലി ശരിയായിരുന്നില്ലെന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞു. നാട്ടില്‍ ഡ്രൈവറായി ജോലി ചെയ്തിരുന്ന സാജുവിന് യുകെയില്‍ എത്തിയശേഷം ആ ജോലി തുടരാനായില്ല. ഇതില്‍ സാജുവിന് ചില മാനസിക ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നതായി പറയുന്നു. സാജുവിനെ പോലീസ് ചോദ്യം ചെയ്തു വരികയാണ്. സംഭവത്തിന് ശേഷം ഒളിവില്‍ പോയ സാജുവിനെ പോലീസ് പിടികൂടിയതാണ് എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

2021 ഒക്ടോബറിലാണ് ഇവർ ബ്രിട്ടണിലെത്തിയത്. ബംഗളുരുവിൽ നഴ്സായിരിക്കുമ്പോഴാണ് അഞ്ജു അവിടെ ട്രാവൽ ഏജൻസിയിൽ ജോലി ചെയ്തിരുന്ന സാജുവുമായി പ്രണയത്തിലായത്. 2012ലായിരുന്നു വിവാഹം. സൗദിയിലേക്ക് പോയ ഇവർ അവിടത്തെ ജോലികൾ ഉപേക്ഷിച്ചാണ് ബ്രിട്ടണിൽ എത്തിയത്. കഴിഞ്ഞ ജൂണിൽ മക്കളേയും കൊണ്ടുപോയി. ഭർത്താവിൽ നിന്ന് അഞ്ജു കടുത്ത മാനസിക പീഡനം അനുഭവിച്ചിരുന്നതായി പിതാവ് അശോകൻ പറഞ്ഞു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭാര്യയുടെ സ്വകാര്യ ക്ലിനിക്കില്‍ ആരോഗ്യവകുപ്പ് ജോയിന്റ് ഡയറക്ടറുടെ സ്വകാര്യ പ്രാക്ടീസ്  (57 minutes ago)

ആശ്രമക്കെട്ടിടത്തില്‍നിന്ന് വീണ് സന്യാസി മരിച്ചു  (1 hour ago)

കൊല്ലത്ത് അമിത് ഷായ്ക്കുനേരെ കരിങ്കൊടി  (1 hour ago)

നിരപരാധികൾക്കെതിരെ വ്യാജ പരാതികൾ നൽകുന്നത് ശ്രദ്ധയിൽപെട്ടു ; ഇടപെടലുമായി മനുഷ്യാവകാശ കമ്മീഷൻ; വ്യാജമദ്യവുമായി ബന്ധപ്പെട്ട പരാതികൾ എക്സൈസിന് ലഭിക്കുമ്പോൾ പ്രാഥമിക രഹസ്യാന്വേഷണം നടത്തി പരാതി ശരിയാണെന്ന്  (2 hours ago)

ബുദ്ധിയുടെ അമിത സ്വാധീനം ഏറ്റവുമധികം ദോഷകരമായി ബാധിക്കുന്ന മേഖലകളിലൊന്നാണ് സിനിമയെന്നും ഒട്ടേറെപ്പേരുടെ തൊഴിലവസരങ്ങൾ ഇല്ലാതായേക്കാമെന്നും സംവിധായകരുടെ ആശങ്ക; ചലച്ചിത്ര മേഖലയിലെ വിവിധ വിഷയങ്ങൾ ചർച്ചയായ  (2 hours ago)

18-ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേള; നാളെ വിവിധ വിഭാഗങ്ങളിലായി 60 ചിത്രങ്ങൾ; അമേരിക്കൻ ഡോക്യുമെന്ററി സംവിധായകൻ ഫ്രെഡറിക് വൈസ്മാന്റെ ലോ & ഓർഡർ ആണ് ശ്രദ്ധേയമായ പ്രദർശനങ്ങളിലൊന്ന്  (2 hours ago)

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്‍പേഴ്‌സണ്‍ ആയി നടന്‍ രവീന്ദ്രന്‍ ചുമതലയേറ്റു  (2 hours ago)

ബിവറേജസ് ഔട്ട്‌ലെറ്റുകളില്‍ ടച്ച് സ്‌ക്രീനിലൂടെ ഇഷ്ടമുള്ള മദ്യം തിരഞ്ഞെടുക്കാം  (2 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 12509 പേരെ അറസ്റ്റ് ചെയ്തു  (2 hours ago)

പി.എഫ് വേതന പരിധി: ഗവ. സൈബർപാർക്കിൽ ബോധവത്കരണ സെമിനാർ...  (2 hours ago)

മുഖ്യമന്ത്രി വി ഡി സതീശനോട് ചോദ്യം ചോദിക്കരുത്; മൈക്കുമായി പോകരുത്; നിർദ്ദേശവുമായി പൊലീസ്  (2 hours ago)

കലാസംസ്‌കാരത്തിന്റെ നാടായി കേരളത്തെ അടയാളപ്പെടുത്തുന്ന ടൂറിസം പവലിയന്‍ കെടിഎമ്മിലെ മുഖ്യ ആകര്‍ഷണം...  (2 hours ago)

30 കോടി കണ്ണൂരിലേക്ക്; TL 360615 നമ്പറിന് ; അ​ച്ച​ടി​ച്ച​ 90​ ​ല​ക്ഷം​ ​ടി​ക്ക​റ്റും​ ​വി​റ്റ​ഴി​ച്ചു  (2 hours ago)

തര്‍ക്കത്തിനിടെ ആലപ്പുഴയില്‍ യുവാവിനെ സുഹൃത്ത് കുത്തിക്കൊന്നു  (2 hours ago)

കെടിഎം 2026: ഹോംസ്റ്റേ; കേരള ടൂറിസത്തിന്റെ പുതിയ വികസന സാധ്യത...  (2 hours ago)

Malayali Vartha Recommends