Widgets Magazine 

26
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


മെത്തയിൽ പണം നിരത്തി അഹങ്കാരം കാണിച്ച ഇൻസ്റ്റാ റാണിക്ക് ഒടുവിൽ കള്ളൻ കൊടുത്തത് എട്ടിന്റെ പണി; 118 പവൻ സ്വർണ്ണാഭരണങ്ങളും വജ്രശേഖരവും മോഷണം പോയ്...


ഇന്ത്യയുടെ സ്വന്തം ജി.പി.എസ് സംവിധാനം "നാവിക്" പ്രതിസന്ധിയിൽ.. പുതിയ ഉപഗ്രഹം വിക്ഷേപിക്കാൻ തിരക്കിട്ട നീക്കം..ഐ.എസ്.ആർ.ഒയ്ക്ക് കേന്ദ്രസർക്കാർ നിർദ്ദേശം നൽകി..


പോലീസിനെ ആക്രമിച്ചു കടന്നുകളയാന്‍ ശ്രമിച്ച ലഹരി കടത്ത് സംഘത്തെ സാഹസികമായി പിടികൂടി ഡാന്‍സാഫ് സംഘം... വന്‍ ലഹരി വേട്ട.. ഒരു മാസത്തോളമായി ഈ സംഘത്തിന്റെ നീക്കങ്ങള്‍ നിരീക്ഷിച്ചു വരികയായിരുന്നു...


'നിങ്ങൾക്കിത് ഓർമ്മയുണ്ടോ? ഹിസ്ബുള്ള എന്തായാലും മറക്കാനിടയില്ല...' കൈയിൽ ഒരു പേജർ (ബീപ്പർ) ഉയർത്തിപ്പിടിച്ച് ബെഞ്ചമിൻ നെതന്യാഹു..എല്ലാവരും ഇറങ്ങിയോടി..


കടയ്ക്കലിൽ സിപിഎം നേതാക്കളും എസ്എച്ച്ഒയും തമ്മിൽ കയ്യാങ്കളിയും വാക്പോരും..പറയാനുള്ളത് പറഞ്ഞിട്ടേ പോകുകയുള്ളു എന്ന് എസ് ഐ..സഖാക്കളുടെ പുറംപൊളിച്ചു..

അഞ്ജുവിന്റെ മൃതദേഹത്തിനരികെ സാജു ഇരുന്നത് നാല് മണിക്കൂറോളം; ശരീരത്തിൽ ആഴത്തിൽ മുറിവുകൾ: ബാങ്ക് കാർഡ് പോലും കൈവശപ്പെടുത്തി: കൂട്ടകൊലപാതകത്തിൽ പുറത്ത് വരുന്നത്....

18 DECEMBER 2022 04:18 PM IST
മലയാളി വാര്‍ത്ത

യുകെയിലെ കെറ്ററിംഗിൽ താമസിക്കുന്ന മലയാളി നഴ്‌സായ അഞ്ജു അശോകും രണ്ട് പിഞ്ചുകുഞ്ഞുങ്ങളും ക്രൂരമായി കൊല്ലപ്പെട്ടത് ഇക്കഴിഞ്ഞ പതിനഞ്ചിനായിരുന്നു. കോട്ടയം ജില്ലയിലെ വൈക്കം സ്വദേശി അഞ്ജു (35) ആണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മക്കളായ ജീവ (6), ജാൻവി (4) എന്നിവർ ആശുപത്രിയിൽ വച്ചാണ് മരണത്തിനു കീഴടങ്ങിയത്. പലപ്പോഴും അഞ്ജുവുമായി വഴക്കിടുമെന്നു അറിയാമായിരുന്നെങ്കിലും ഇത്തരം ക്രൂരതയിലേക്കു കാര്യങ്ങൾ നീങ്ങുമെന്ന് അറിഞ്ഞിരുന്നില്ലെന്ന് അഞ്ജുവിന്റെ കുടുംബം പറയുന്നു. കുട്ടികൾ യുകെയിൽ എത്തിയപ്പോൾ അവന് ബുദ്ധിമുട്ടായി. ആഴ്ചകൾക്ക് മുൻപ് മൂത്ത കുട്ടിയെ സ്‌കൂളിൽ നിന്നും മടക്കി കൊണ്ടുവരുമ്പോൾ അവൻ ഓടാൻ ശ്രമിച്ചതിന് വഴക്കു പറയുകയും ഉപദ്രവിക്കാനും ശ്രമിച്ചിരുന്നു.

ഇക്കാര്യം സാജു തന്നെയാണ് നാട്ടിൽ വിളിച്ചറിയിച്ചതും. പിന്നീട് കുട്ടിയുമായി അഞ്ജുവിന്റെ അമ്മ കൃഷ്ണമ്മ ഫോണിൽ സംസാരിച്ചപ്പോൾ അച്ഛൻ അകാരണമായി വഴക്കു പറയുകയും ഉപദ്രവിക്കുകയും ചെയ്യും എന്നാണ് മൂത്ത മകൻ ജീവ പറഞ്ഞത്. ഉപദ്രവിക്കും എന്ന കാരണത്താൽ അച്ഛനെയും അമ്മയെയും ഇഷ്ടമല്ല, മുത്തച്ഛനേയും മുത്തശ്ശിയേയും ആണ് ഇഷ്ടം എന്നും കുട്ടികൾ പറഞ്ഞിരുന്നതായി മുത്തശ്ശനും, മുത്തശ്ശിയും പറയുന്നു.

നാളെ കസ്റ്റഡി കാലാവധി അവസാനിക്കും മുൻപേ പരമാവധി വിവരങ്ങൾ ശേഖരിക്കാൻ ഉള്ള ഒരുക്കത്തിലാണ് നോർത്താംപ്ടൺ പൊലീസ്. തുടക്കത്തിൽ തർജ്ജമ വിദഗ്ധരുടെ സഹായത്തോടെ നടന്ന ചോദ്യം ചെയ്യലിന് ശേഷം സാവധാനം സാജു മാനസിക നില വീണ്ടെടുത്തതോടെ പൊലീസിന്റെ ചോദ്യങ്ങൾക്ക് നേരിട്ടും മറുപടി നൽകി തുടങ്ങിയതായും സൂചന ലഭിക്കുന്നു. അഞ്ജുവിന്റെ ബാങ്ക് കാർഡ് പോലും കൈവശപ്പെടുത്തിയിരുന്നത് സാജുവാണ്.

വീട്ടിലെ ആവശ്യങ്ങൾക്ക് പണം നൽകണമെങ്കിൽ പോലും സാജു കനിയണം. മർദ്ദനവും ശകാരവും ഒക്കെ സ്ഥിരം സംഭവം ആയിരുന്നെന്നും, ആത്മഹത്യ ചെയ്യില്ലെന്നും എല്ലാം സഹിക്കുകയാണെന്നും അഞ്ജു പറഞ്ഞിരുന്നതായി 'അമ്മ പറയുന്നു. അഞ്ജുവിന്റെ ഭർത്താവ് സി സാജു (52) നോർത്താംപ്ടൺഷയർ പോലീസിന്റെ കസ്റ്റഡിയിലാണ്.

 

ജോലി നഷ്ടപ്പെട്ടതിനാൽ സാജു അസ്വസ്ഥനായിരുന്നു. സാമ്പത്തിക കാരണങ്ങളാൽ അഞ്ജുവുമായി വഴക്കിട്ടിരുന്നതായി കുടുംബാംഗങ്ങൾ പറയുന്നു. നാല് ദിവസം മുമ്പ് അഞ്ജു തന്റെ മാനസിക സംഘർഷങ്ങൾ സഹോദരി അമൃതയുമായി പങ്കുവെച്ചിരുന്നതായി പ്രാദേശിക പ്രതിനിധിയായ പി ആർ സലില പറയുന്നു. വെള്ളിയാഴ്ചയാണ് കൊലപാതക വിവരം അഞ്ജുവിന്റെ സഹപ്രവർത്തകർ വീട്ടുകാരെ അറിയിച്ചത്. അഞ്ജു ഡ്യൂട്ടിക്ക് എത്താത്തതിനെ തുടർന്ന് സഹപ്രവർത്തകരാണ് ആദ്യം പോലീസിൽ വിവരം അറിയിച്ചത്.

 

പോസ്റ്റ്‌മോർട്ടം ഉടൻ  പൂർത്തിയാക്കുമെന്ന് നോർത്താംപ്ടൺഷെയർ പോലീസിന്റെ വെബ്‌സൈറ്റിൽ പറയുന്നു. അതിനിടെ ക്രൂര കൊലപാതകകം എന്ന നിലയിൽ ബ്രിട്ടനിലും ഇന്ത്യയിലും വലിയ മാധ്യമ ശ്രദ്ധ വന്നതോടെ മൃതദേഹങ്ങൾ നടപടിക്രമം പൂർത്തിയാക്കിയാൽ ഏറ്റവും വേഗത്തിൽ നാട്ടിൽ എത്തിക്കാൻ നടപടി സ്വീകരിക്കണം എന്നാണ് കേന്ദ്രസർക്കാർ ലണ്ടനിൽ ഇന്ത്യൻ എംബസിക്കു നൽകിയിരിക്കുന്ന നിർദ്ദേശം.



ബ്രിട്ടനിലെ കെറ്ററിങിലെ താമസസ്ഥലത്താണ് മലയാളി നഴ്സ് അഞ്ജുവിനെയും മക്കളെയും കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഭർത്താവ് സാജു അഞ്ജുവിനെ ശ്വാസം മുട്ടിച്ച് കൊല്ലുകയായിരുന്നെന്ന് പൊലീസ് കോട്ടയത്തുള്ള മാതാപിതാക്കളെ അറിയിച്ചു. സാജുവിനെ 72 മണിക്കൂർ കൂടി പൊലീസ് കസ്റ്റഡിയിൽ സൂക്ഷിക്കും. മരണകാരണം ബ്രിട്ടീഷ് പൊലീസ് ഇനിയും സ്ഥിരീകരിച്ചിട്ടില്ല. ഫോണില്‍ വിളിച്ച് സംസാരിക്കുമ്പോഴെല്ലാം മകള്‍ ദുഖിതയായിരുന്നെന്ന് അ‍ഞ്ജുവിന്‍റെ പിതാവ് ഇന്നലെ പറഞ്ഞിരുന്നു. ജോലി ലഭിക്കുമെന്ന് പ്രതീക്ഷിച്ച് ബ്രിട്ടനില്‍ പോയ സാജുവിന് ജോലി കിട്ടാത്തതിന്‍റെ നിരാശയുണ്ടായിരുന്നു. നാട്ടിലേക്ക് പണം അയക്കാന്‍ കഴിയാത്തതില്‍ അഞ്ജുവും സാജുവും ദുഖിതരായിരുന്നെന്നും അശോകന്‍ പറഞ്ഞു.

 

ഇതൊഴിച്ചു നിര്‍ത്തിയാല്‍ ദമ്പതികള്‍ക്കിടയില്‍ എന്തെങ്കിലും പ്രശ്നങ്ങള്‍ ഉണ്ടായിരുന്നതായി വീട്ടുകാര്‍ക്ക് അറിവില്ല. പത്തു വര്‍ഷം മുമ്പ് ബാംഗ്ലൂരില്‍ ജോലി ചെയ്യുന്ന കാലത്ത് പ്രണയിച്ചാണ് അഞ്ജുവും കണ്ണൂര്‍ സ്വദേശിയായ സാജുവും വിവാഹം കഴിച്ചത്. പിന്നീട് ഇരുവരും സൗദി അറേബ്യയിലേക്ക് പോയി. അവിടുത്തെ ജോലി ഉപേക്ഷിച്ച ശേഷമാണ് ഒരു വര്‍ഷം മുമ്പ് ബ്രിട്ടനിലേക്ക് പോയത്. നാട്ടിലുണ്ടായിരുന്ന കുട്ടികളെ ഏതാനും മാസങ്ങള്‍ മുമ്പാണ് ബ്രിട്ടനിലേക്ക് കൂട്ടിക്കൊണ്ടു പോയത്.



അഞ്ജുവിന്റെ ശരീരത്തില്‍ ആഴത്തിലുള്ള ഏഴ് മുറിവുകളാണ് ഉള്ളത്. കുട്ടികളുടെ ദേഹത്ത് മുറിവേറ്റതിന്റെ പാടുകളില്ല. കൊലപ്പെടുത്തിയ ശേഷം നാല് മണിക്കൂറോളം സാജു ഇവര്‍ക്കൊപ്പം ഉണ്ടായിരുന്നതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. കൊല്ലപ്പെട്ട ദിവസം സുഹൃത്തുക്കളും ബന്ധുക്കളും അഞ്ജുവിനെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കിട്ടിയില്ല. തുടര്‍ന്ന്, ഇവര്‍ വീട്ടിലെത്തി. വീട് ഉള്ളില്‍ നിന്ന് പൂട്ടിയ നിലയിലായിരുന്നു. ഉടന്‍ തന്നെ ഇവര്‍ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. പോലീസ് എത്തി വീട് തുറന്നപ്പോള്‍ അഞ്ജുവും മക്കളും ചോരയില്‍ കുളിച്ചു കിടക്കുന്നതാണ് കണ്ടത്. അഞ്ജു മരിച്ച നിലയിലായിരുന്നു എന്നാല്‍, കുട്ടികള്‍ക്ക് ജീവന്‍ ഉണ്ടായിരുന്നു. ഇവരെ ഉടന്‍ തന്നെ ആശുപത്രിയിലേക്ക് മാറ്റി. എന്നാല്‍, ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭാര്യയുടെ സ്വകാര്യ ക്ലിനിക്കില്‍ ആരോഗ്യവകുപ്പ് ജോയിന്റ് ഡയറക്ടറുടെ സ്വകാര്യ പ്രാക്ടീസ്  (57 minutes ago)

ആശ്രമക്കെട്ടിടത്തില്‍നിന്ന് വീണ് സന്യാസി മരിച്ചു  (1 hour ago)

കൊല്ലത്ത് അമിത് ഷായ്ക്കുനേരെ കരിങ്കൊടി  (1 hour ago)

നിരപരാധികൾക്കെതിരെ വ്യാജ പരാതികൾ നൽകുന്നത് ശ്രദ്ധയിൽപെട്ടു ; ഇടപെടലുമായി മനുഷ്യാവകാശ കമ്മീഷൻ; വ്യാജമദ്യവുമായി ബന്ധപ്പെട്ട പരാതികൾ എക്സൈസിന് ലഭിക്കുമ്പോൾ പ്രാഥമിക രഹസ്യാന്വേഷണം നടത്തി പരാതി ശരിയാണെന്ന്  (2 hours ago)

ബുദ്ധിയുടെ അമിത സ്വാധീനം ഏറ്റവുമധികം ദോഷകരമായി ബാധിക്കുന്ന മേഖലകളിലൊന്നാണ് സിനിമയെന്നും ഒട്ടേറെപ്പേരുടെ തൊഴിലവസരങ്ങൾ ഇല്ലാതായേക്കാമെന്നും സംവിധായകരുടെ ആശങ്ക; ചലച്ചിത്ര മേഖലയിലെ വിവിധ വിഷയങ്ങൾ ചർച്ചയായ  (2 hours ago)

18-ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേള; നാളെ വിവിധ വിഭാഗങ്ങളിലായി 60 ചിത്രങ്ങൾ; അമേരിക്കൻ ഡോക്യുമെന്ററി സംവിധായകൻ ഫ്രെഡറിക് വൈസ്മാന്റെ ലോ & ഓർഡർ ആണ് ശ്രദ്ധേയമായ പ്രദർശനങ്ങളിലൊന്ന്  (2 hours ago)

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്‍പേഴ്‌സണ്‍ ആയി നടന്‍ രവീന്ദ്രന്‍ ചുമതലയേറ്റു  (2 hours ago)

ബിവറേജസ് ഔട്ട്‌ലെറ്റുകളില്‍ ടച്ച് സ്‌ക്രീനിലൂടെ ഇഷ്ടമുള്ള മദ്യം തിരഞ്ഞെടുക്കാം  (2 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 12509 പേരെ അറസ്റ്റ് ചെയ്തു  (2 hours ago)

പി.എഫ് വേതന പരിധി: ഗവ. സൈബർപാർക്കിൽ ബോധവത്കരണ സെമിനാർ...  (2 hours ago)

മുഖ്യമന്ത്രി വി ഡി സതീശനോട് ചോദ്യം ചോദിക്കരുത്; മൈക്കുമായി പോകരുത്; നിർദ്ദേശവുമായി പൊലീസ്  (2 hours ago)

കലാസംസ്‌കാരത്തിന്റെ നാടായി കേരളത്തെ അടയാളപ്പെടുത്തുന്ന ടൂറിസം പവലിയന്‍ കെടിഎമ്മിലെ മുഖ്യ ആകര്‍ഷണം...  (2 hours ago)

30 കോടി കണ്ണൂരിലേക്ക്; TL 360615 നമ്പറിന് ; അ​ച്ച​ടി​ച്ച​ 90​ ​ല​ക്ഷം​ ​ടി​ക്ക​റ്റും​ ​വി​റ്റ​ഴി​ച്ചു  (2 hours ago)

തര്‍ക്കത്തിനിടെ ആലപ്പുഴയില്‍ യുവാവിനെ സുഹൃത്ത് കുത്തിക്കൊന്നു  (2 hours ago)

കെടിഎം 2026: ഹോംസ്റ്റേ; കേരള ടൂറിസത്തിന്റെ പുതിയ വികസന സാധ്യത...  (2 hours ago)

Malayali Vartha Recommends