Widgets Magazine 

26
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


മെത്തയിൽ പണം നിരത്തി അഹങ്കാരം കാണിച്ച ഇൻസ്റ്റാ റാണിക്ക് ഒടുവിൽ കള്ളൻ കൊടുത്തത് എട്ടിന്റെ പണി; 118 പവൻ സ്വർണ്ണാഭരണങ്ങളും വജ്രശേഖരവും മോഷണം പോയ്...


ഇന്ത്യയുടെ സ്വന്തം ജി.പി.എസ് സംവിധാനം "നാവിക്" പ്രതിസന്ധിയിൽ.. പുതിയ ഉപഗ്രഹം വിക്ഷേപിക്കാൻ തിരക്കിട്ട നീക്കം..ഐ.എസ്.ആർ.ഒയ്ക്ക് കേന്ദ്രസർക്കാർ നിർദ്ദേശം നൽകി..


പോലീസിനെ ആക്രമിച്ചു കടന്നുകളയാന്‍ ശ്രമിച്ച ലഹരി കടത്ത് സംഘത്തെ സാഹസികമായി പിടികൂടി ഡാന്‍സാഫ് സംഘം... വന്‍ ലഹരി വേട്ട.. ഒരു മാസത്തോളമായി ഈ സംഘത്തിന്റെ നീക്കങ്ങള്‍ നിരീക്ഷിച്ചു വരികയായിരുന്നു...


'നിങ്ങൾക്കിത് ഓർമ്മയുണ്ടോ? ഹിസ്ബുള്ള എന്തായാലും മറക്കാനിടയില്ല...' കൈയിൽ ഒരു പേജർ (ബീപ്പർ) ഉയർത്തിപ്പിടിച്ച് ബെഞ്ചമിൻ നെതന്യാഹു..എല്ലാവരും ഇറങ്ങിയോടി..


കടയ്ക്കലിൽ സിപിഎം നേതാക്കളും എസ്എച്ച്ഒയും തമ്മിൽ കയ്യാങ്കളിയും വാക്പോരും..പറയാനുള്ളത് പറഞ്ഞിട്ടേ പോകുകയുള്ളു എന്ന് എസ് ഐ..സഖാക്കളുടെ പുറംപൊളിച്ചു..

പറന്നുയർന്ന ശേഷം പൈലറ്റിന് ആ അപകടം മണത്തു...! ഒടുവിൽ 143 യാത്രക്കാരുമായി അടിയന്തര ലാൻഡിങ്, ദുബായിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം മുംബൈയില്‍ ഇറക്കിയതിന് പിന്നിൽ ഈ കാരണം...

18 DECEMBER 2022 12:57 PM IST
മലയാളി വാര്‍ത്ത

സാങ്കേതിക തകരാർ മൂലം പറന്നുയർന്ന വിമാനങ്ങൾ തിരിച്ചിറക്കണ്ടി വരുന്നത് അടുത്തിടെ പതിവ് സംഭവമാക്കുകയാണ്. യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത് വീണ്ടും അത്തരമൊരു സംഭവമുണ്ടായിരിക്കുകയാണ്. സാങ്കേതിക തകരാറിന് പിന്നാലെ ദുബായിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം മുംബൈയില്‍ അടിയന്തരമായി നിലത്തിറക്കേണ്ടി വന്നിരിക്കുകയാണ്. ഹൈദരബാദില്‍ നിന്ന് യാത്രക്കാരുമായി ദുബായിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനമാണ് മുംബൈയില്‍ ഇറക്കിയത്.

143 യാത്രക്കാർ ആണ് വിമാനത്തിൽ ഉണ്ടായിരുന്നത്. വിമാനം പറന്നു ഉയർന്നപ്പോൾ ആണ് സാങ്കേതിക തകരാർ പെലറ്റിന്റെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് വിമാനം അടിയന്തര ലാന്റിങ് നടത്തുകയായിയിരുന്നു. എയര്‍ ഇന്ത്യയുടെ എ 320 വിമാനമാണ് അടിയന്തരമായി നിലത്തിറക്കിയത്. ഹൈഡ്രോളിക് സിസ്റ്റത്തിലുണ്ടായ തകരാർ ആണ് വിമാനം അടിയന്തിരമായി ഇറക്കാൻ കാരണമെന്നാണ് ലഭിക്കുന്ന വിവരം. ഇതിനെ തുടർന്ന് വിമാനം മുംബൈയിലേക്ക് വഴി തിരിച്ച് വിടുകയായിരന്നു.

വിമാനത്തിൽ ഉണ്ടായിരുന്ന യാത്രക്കാർ എല്ലാം സുരക്ഷിതർ ആണെന്ന് അധികൃതർ‍ അറിയിച്ചു. വിമാനത്തിന്റെ തകരാർ പരിഹരിച്ച ശേഷം ഇതേ വിമാനം യാത്രക്കാരുമായി ദുബായിലേക്ക് തിരിച്ചു.ഇതുകൂടാതെ കഴിഞ്ഞ ദിവസം ദുബായില്‍ നിന്ന് കൊച്ചിയിലേക്കുള്ള സ്‍പൈസ്ജെറ്റ് വിമാനം 28 മണിക്കൂര്‍ വെെകിയാണ് പുറപ്പെട്ടത്. വിമാനത്താവളത്തിൽ നിന്നും പുറത്തുപോകാതെ യാത്രക്കാർ മണിക്കൂറുകൾ കുടുങ്ങി.

പലർക്കും യാത്ര വലിയ സമയ നഷ്ടം ആണ് നൽകിയത്. ഞായറാഴ്ച രാവിലെ 9.30ന് ദുബായി അന്താരാഷ്‍ട്ര വിമാനത്താവളത്തില്‍ നിന്ന് പുറപ്പെടേണ്ട സ്‍പൈസ് ജെറ്റ് വിമാനം ആണ് വെെകിയത്.പിന്നീട് തിങ്കളാഴ്ച ഉച്ചയ്ക്ക് 1.30നാണ് പിന്നീട് വിമാനം പുറപ്പെട്ടത്.

അതേസമയം ദിവസങ്ങള്‍ക്ക് മുന്‍പ് ദുബായില്‍ നിന്ന് കോഴിക്കോടേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസും സര്‍വീസ് മുടങ്ങിയിരുന്നു. വിമാനത്തിനുള്ളില്‍ പാമ്പിനെ കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു ഇത്. ശനിയാഴ്ച പുലര്‍ച്ചെ 2.20ന് ദുബായി അന്താരാഷ്ട്ര വിമാനത്താവളത്തിലെ രണ്ടാം ടെര്‍മിനലില്‍ നിന്ന് കോഴിക്കോട്ടേക്ക് പുറപ്പെടേണ്ടിയിരുന്ന വിമാനത്തിലാണ് പാമ്പിനെ കണ്ടത് യാത്രക്കാരെ പരിഭ്രാന്തരാക്കി.

യാത്രക്കാര്‍ വിമാനത്തിലേക്ക് കയറുന്നതിനിടെയാണ് പാമ്പിനെ കണ്ടെത്തിയത്. ഇതോടെ യാത്രക്കാരെയെല്ലാം തിരിച്ചിറക്കി. വിമാനത്തില്‍ എങ്ങനെയാണ് പാമ്പ് എത്തിപ്പെട്ടതെന്നറിയില്ല. എയര്‍ ഇന്ത്യ എക്‌സ്പ്രസ് അധികൃതർ ഇതുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.പാമ്പിനെ പിടിക്കാൻ കഴിയാതെവന്നതോടെ വിമാനയാത്ര അനിശ്ചിതമായി വൈകുകയത് യാത്രക്കാരെ വലച്ചു. സന്ദർശക വിസക്കാരായ യാത്രക്കാർക്ക്‌ മറ്റൊരു വിമാനത്തിൽ യാത്ര പുനഃക്രമീകരിക്കുംവരെ വിമാനത്താവളത്തിൽത്തന്നെ കഴിയേണ്ടിവന്നു. വൈകീട്ട് 5.30-നുള്ള എയർഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ സന്ദർശക വിസയിലുള്ളവരെയും ഏതാനും താമസവിസക്കാരെയും നാട്ടിലെത്തിച്ചു.

എന്നാൽ, അതേവിമാനത്തിൽ പോകേണ്ടിയിരുന്ന യാത്രക്കാർക്ക്ബോർഡിങ് പാസ് കിട്ടിയതുമില്ല. ഇതുകാരണം കരിപ്പൂരിൽനിന്നുള്ള ഈ വിമാനത്തിന്റെ നാലു സർവീസുകൾ അനിശ്ചിതമായി വൈകി. എന്തായാലും വിമാനക്കമ്പതികളുടെ ഭാഗത്തുനിന്നും ഉണ്ടാകുന്ന ഇത്തരം അനാസ്ഥകളിൽ ഡിജിസിഎ എന്തെങ്കിലും നടപടികൾ സ്വീകരിക്കുമോ എന്നത് സംബന്ധിച്ച് സൂചകളൊന്നും തന്നെയില്ല. നേരത്തെ സ്പൈസ് ജെറ്റിനെതിരെ നടപടികൾ സ്വീകരിച്ചിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭാര്യയുടെ സ്വകാര്യ ക്ലിനിക്കില്‍ ആരോഗ്യവകുപ്പ് ജോയിന്റ് ഡയറക്ടറുടെ സ്വകാര്യ പ്രാക്ടീസ്  (57 minutes ago)

ആശ്രമക്കെട്ടിടത്തില്‍നിന്ന് വീണ് സന്യാസി മരിച്ചു  (1 hour ago)

കൊല്ലത്ത് അമിത് ഷായ്ക്കുനേരെ കരിങ്കൊടി  (1 hour ago)

നിരപരാധികൾക്കെതിരെ വ്യാജ പരാതികൾ നൽകുന്നത് ശ്രദ്ധയിൽപെട്ടു ; ഇടപെടലുമായി മനുഷ്യാവകാശ കമ്മീഷൻ; വ്യാജമദ്യവുമായി ബന്ധപ്പെട്ട പരാതികൾ എക്സൈസിന് ലഭിക്കുമ്പോൾ പ്രാഥമിക രഹസ്യാന്വേഷണം നടത്തി പരാതി ശരിയാണെന്ന്  (2 hours ago)

ബുദ്ധിയുടെ അമിത സ്വാധീനം ഏറ്റവുമധികം ദോഷകരമായി ബാധിക്കുന്ന മേഖലകളിലൊന്നാണ് സിനിമയെന്നും ഒട്ടേറെപ്പേരുടെ തൊഴിലവസരങ്ങൾ ഇല്ലാതായേക്കാമെന്നും സംവിധായകരുടെ ആശങ്ക; ചലച്ചിത്ര മേഖലയിലെ വിവിധ വിഷയങ്ങൾ ചർച്ചയായ  (2 hours ago)

18-ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേള; നാളെ വിവിധ വിഭാഗങ്ങളിലായി 60 ചിത്രങ്ങൾ; അമേരിക്കൻ ഡോക്യുമെന്ററി സംവിധായകൻ ഫ്രെഡറിക് വൈസ്മാന്റെ ലോ & ഓർഡർ ആണ് ശ്രദ്ധേയമായ പ്രദർശനങ്ങളിലൊന്ന്  (2 hours ago)

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്‍പേഴ്‌സണ്‍ ആയി നടന്‍ രവീന്ദ്രന്‍ ചുമതലയേറ്റു  (2 hours ago)

ബിവറേജസ് ഔട്ട്‌ലെറ്റുകളില്‍ ടച്ച് സ്‌ക്രീനിലൂടെ ഇഷ്ടമുള്ള മദ്യം തിരഞ്ഞെടുക്കാം  (2 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 12509 പേരെ അറസ്റ്റ് ചെയ്തു  (2 hours ago)

പി.എഫ് വേതന പരിധി: ഗവ. സൈബർപാർക്കിൽ ബോധവത്കരണ സെമിനാർ...  (2 hours ago)

മുഖ്യമന്ത്രി വി ഡി സതീശനോട് ചോദ്യം ചോദിക്കരുത്; മൈക്കുമായി പോകരുത്; നിർദ്ദേശവുമായി പൊലീസ്  (2 hours ago)

കലാസംസ്‌കാരത്തിന്റെ നാടായി കേരളത്തെ അടയാളപ്പെടുത്തുന്ന ടൂറിസം പവലിയന്‍ കെടിഎമ്മിലെ മുഖ്യ ആകര്‍ഷണം...  (2 hours ago)

30 കോടി കണ്ണൂരിലേക്ക്; TL 360615 നമ്പറിന് ; അ​ച്ച​ടി​ച്ച​ 90​ ​ല​ക്ഷം​ ​ടി​ക്ക​റ്റും​ ​വി​റ്റ​ഴി​ച്ചു  (2 hours ago)

തര്‍ക്കത്തിനിടെ ആലപ്പുഴയില്‍ യുവാവിനെ സുഹൃത്ത് കുത്തിക്കൊന്നു  (2 hours ago)

കെടിഎം 2026: ഹോംസ്റ്റേ; കേരള ടൂറിസത്തിന്റെ പുതിയ വികസന സാധ്യത...  (2 hours ago)

Malayali Vartha Recommends