Widgets Magazine 

25
Sep / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


മകന്റെ കാലുകൾക്ക് കരുത്ത് പൂർണ്ണമായി നഷ്ടപ്പെടുന്നതിന് മുൻപ് 'എൽവിഡിസ്' ജീൻ തെറാപ്പി വേണം; വേണ്ടത് 28 കോടിരൂപ... ദുബായ് രാജാവ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ കാരുണ്യം തേടി കുടുംബം...


വടക്കൻ കേരളത്തിൽ മഴ കനക്കും; അഞ്ച് ജില്ലകളിൽ ഇന്ന് മഞ്ഞ അലർട്ട്...


ഉപതിരഞ്ഞെടുപ്പ്: തിരുവനന്തപുരത്ത് വോട്ടെടുപ്പ് നടക്കുന്ന വാർഡുകളിൽ സെപ്റ്റംബർ 28-ന് പ്രാദേശിക അവധി...


പിണറായിക്കെതിരായ മാസപ്പടി കേസ്: വീണ വിജയന്റെ മൊഴി നേരിട്ടെടുക്കാൻ SIT; ഇഡിയിൽ നിന്നുള്ള മൊഴിപ്പകർപ്പുകൾ തേടും...


ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം

വിദേശത്ത് നിന്നും വരുന്ന യാത്രക്കാർക്ക് വിമാനത്താവളങ്ങളിൽ പരിശോധന ശക്തമാക്കുന്നു, പരിശോധന കൂട്ടാൻ തീരുമാനം, വീഴ്ചവരുത്തരുതെന്ന് കർശന നിർദേശം

27 DECEMBER 2022 12:52 PM IST
മലയാളി വാര്‍ത്ത

കോവിഡ് ഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ പ്രതിരോധ നടപടികൾ കടുപ്പിച്ചിരിക്കുകയാണ് കേന്ദ്രം. വിദേശത്തുനിന്നും വരുന്ന യാത്രക്കാർക്ക് വിമാനത്താവളങ്ങളിൽ പരിശോധന ശക്തമാക്കുകയാണ്. കഴിഞ്ഞ ദിവസം ബിഹാറിലെ ഗയ വിമാനത്താവളത്തിലെത്തിയ 5 വിദേശികൾക്ക് വൈറസ് സ്ഥിരീകരിച്ചു. പ്രതിദിന സ്ഥിരീകരണ നിരക്കിൽ നേരിയ വർധനയുണ്ട്. ഈ സാഹചര്യത്തിൽ പരിശോധന കൂട്ടാൻ തന്നെയാണ് തീരുമാനം.

പരിശോധനകളിൽ വീഴ്ചവരുത്തരുതെന്നും കർശന നിർദേശം നൽകിയിട്ടുണ്ട്. വാക്‌സിനേഷനും കോവിഡ് പരിശോധനയും കർശനമാക്കാനും ആശുപത്രികളിലെ അടിസ്ഥാന സൗകര്യം ഉറപ്പുവരുത്താനും കേന്ദ്ര ആരോഗ്യമന്ത്രാലയം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി.നിലവിൽ അന്താരാഷ്ട്ര വിമാനങ്ങളിലെ രണ്ട് ശതമാനം യാത്രക്കാരെ ആണ് വിമാനത്താവളത്തിൽ പരിശോധനയ്ക്ക് വിധേയരാക്കുന്നത്.

ആഗോള തലത്തിൽ കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിലാണ് നടപടി. വിദേശത്ത് നിന്നെത്തുന്ന യാത്രക്കാരിൽ പരിശോധനയ്ക്ക് വിധേയരാക്കേണ്ടത് ആരെയെന്ന് വിമാന കമ്പനികൾ തീരുമാനിക്കും.സാമ്പിൾ നൽകിയാൽ യാത്രക്കാർക്ക് വിമാനത്താവളത്തിൽ നിന്ന് പുറത്തേക്ക് പോകാം .രോഗം സ്ഥിരീകരിച്ചാൽ സാമ്പിൾ ജനിതക ശ്രേണീകരണത്തിന് അയക്കും.

രോഗ ലക്ഷണങ്ങൾ ആരിലെങ്കിലും കണ്ടെത്തിയാൽ അവരെ നിരീക്ഷണത്തിലേക്ക് മാറ്റും. ചൈന, ജപ്പാൻ, ദക്ഷിണകൊറിയ, ഹോങ് കോങ്, തായ്ലൻഡ് എന്നീ രാജ്യങ്ങളിൽ നിന്നും ഇന്ത്യയിലെത്തുന്നവർക്ക് ആർടിപിസിആർ നിർബന്ധമാക്കിയിട്ടുണ്ട്. പനിയോ മറ്റു ലക്ഷണങ്ങളോ ഉള്ളവരെ പരിശോധനാഫലം ലഭിക്കുന്നതുവരെ ക്വാറന്റൈനിലേക്ക് മാറ്റും.

ഇന്ന് രാജ്യത്തെ എല്ലാ ആശുപത്രികളിലും കൊവിഡ് സാഹചര്യം കൈകാര്യം ചെയ്യാനുള്ള പ്രത്യേക മോക്ഡ്രിൽ നടത്താനും നേരത്തെ തന്നെ ആരോഗ്യമന്ത്രാലയം നിർദേശം നൽകിയിട്ടുണ്ട്. ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവിയ ഒരു സർക്കാർ ആശുപത്രിയിൽ നേരിട്ടെത്തി മോക്ഡ്രിൽ നിരക്ഷിക്കും. മാസ്കും, സാമൂഹിക അകലവും ഉൾപ്പടെയുള്ള കൊവിഡ് മാനദണ്ഡങ്ങൾ ഉറപ്പാക്കണമെന്ന് കേന്ദ്രം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയിരുന്നു.

ജാഗ്രത കൂട്ടണമെന്ന് ആവർത്തിക്കുമ്പോഴും കൂടുതൽ കർശനമായ നിയന്ത്രണങ്ങളിലേക്ക് തത്ക്കാലം കടക്കേണ്ടതില്ലെന്നാണ് കേന്ദ്രത്തിൻറെ നിലവിലെ നിലപാട്. ഒരാഴ്ച്ചത്തെ കൊവിഡ് സാഹചര്യം വിലയിരുത്തിയ ശേഷമാകും തുടർ നടപടി.ഇതിനിടെ, കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ഉൾപ്പെടെ ആരോഗ്യരംഗവുമായി ബന്ധപ്പെട്ട വിവിധ സംഘടനകൾ, പൊതുജനാരോഗ്യ വിദഗ്ധർ എന്നിവരുമായി ചർച്ച നടത്തി. ശരിയായ വിവരം ലഭ്യമാക്കാനും തെറ്റായ വിവരങ്ങളുടെ വ്യാധിയായി കോവിഡ് മാറാതിരിക്കാനും ശ്രമം വേണമെന്നു മന്ത്രി ആവശ്യപ്പെട്ടു.

കോവിഡിൻറെ പുതിയ വകഭേദം ആശങ്ക സൃഷ്ടിക്കുന്നുണ്ടെകിലും പേടിക്കേണ്ട സാഹചര്യമില്ലെന്നാണ് ആരോഗ്യവകുപ്പിന്റെ അറിയിപ്പ്. കോവിഡിൻറെ പുതിയ വകഭേദം സ്ഥിരീകരിച്ചതോടെ വാക്‌സിൻ കരുതൽ ഡോസ് സ്വീകരിക്കുന്നവരുടെ എണ്ണം വലിയ തോതിൽ വർധിച്ചു.പല നഗരങ്ങളിലും പത്തിരട്ടിവരെയാണ് വർധന. വാക്സിന് ആവശ്യക്കാർ കൂടിയതോടെ സ്റ്റോക്കില്ലെന്നും അധിക ഡോസ് അനുവദിക്കുന്നതിനായി ആവശ്യപ്പെട്ട് മഹാരാഷ്ട്ര, കർണാടക സംസ്ഥാനങ്ങൾ ആരോഗ്യമന്ത്രാലയത്തിന് കത്തയച്ചു. രാജ്യത്ത് 196 പുതിയ കൊവിഡ് കേസുകൾ തിങ്കളാഴ്ച റിപ്പോർട്ട് ചെയ്തതോടെ രോഗികളുടെ എണ്ണം 3,428 ആയി വർദ്ധിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓപ്പറേഷന്‍ തൂഫാനോടനുബന്ധിച്ച് പരിശോധന; 12384 പേരെ അറസ്റ്റ് ചെയ്തു; ഇതുവരെ നടത്തിയ ആകെ ബോധവത്ക്കരണ ക്ലാസ്സുകളുടെ എണ്ണം 10128  (3 minutes ago)

വന്യജീവികളെയും പ്രകൃതിയെയും അടുത്തറിയാനുള്ള അവസരം കുട്ടികൾക്കും പൊതുജനങ്ങൾക്കും ഒരുക്കുന്ന പ്രധാന സ്ഥാപനമാണ് മൃഗശാല; മൃഗശാല മാറ്റാനുള്ള നീക്കം സർക്കാർ ഉപേക്ഷിക്കണമെന്ന് മുൻമന്ത്രി ജെ ചിഞ്ചുറാണി  (10 minutes ago)

ഏതെങ്കിലും സ്ഥലത്ത് ആരെങ്കിലും പാർട്ടിയുടെ പേരിൽ പണം വാങ്ങിയിട്ടുണ്ടെങ്കിൽ അതിന്റെ ഉത്തരവാദിത്വം സംസ്ഥാന അധ്യക്ഷന് മാത്രമായി വരില്ല; ബിജെപിയിൽ ഒരു മുരളീധരൻ മാത്രമല്ല ഉള്ളത്; തുറന്നടിച്ച് ബിജെപി എംഎൽഎ  (14 minutes ago)

ശബരിമല തീർഥാടനം; അടിയന്തര സാഹചര്യങ്ങൾ നേരിടാൻ റാപ്പിഡ് ആക്ഷൻ ഫോഴ്‌സിന്റെയും ഫയർ ആൻഡ് റെസ്‌ക്യൂ ഫോഴ്‌സിന്റെയും സേവനം കാര്യക്ഷമമായി വിന്യസിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  (27 minutes ago)

ദീർഘകാലമായുള്ള കായംകുളത്തുകാരുടെ ആവശ്യം നടപ്പിലാകുന്നു; ദേശീയപാതാ 66ൽ കായംകുളത്ത് ഉയരപ്പാത നിർമിക്കാൻ തത്വത്തിൽ ധാരണയായതായി മന്ത്രി പി.കെ ബഷീർ  (35 minutes ago)

പട്ടയവിതരണം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ വേഗത്തിലാക്കും; ഇടുക്കിയുടെ പ്രശ്‌നങ്ങള്‍ക്ക് മുഖ്യ പരിഗണയെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍  (42 minutes ago)

ബോൾട്ടൻ മലയാളി അസോസിയേഷന്റെ (ബി എം എ) ഓണഘോഷം 'ഓണനിലാവ് 2026' ശനിയാഴ്ച 10.30 ന് ആരംഭിക്കും...  (54 minutes ago)

പാലക്കാട് വഴി ചെന്നൈ എഗ്മോര്‍-കൊല്ലം പ്രതിവാര സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (1 hour ago)

മകന്റെ കാലുകൾക്ക് കരുത്ത് പൂർണ്ണമായി നഷ്ടപ്പെടുന്നതിന് മുൻപ് 'എൽവിഡിസ്' ജീൻ തെറാപ്പി വേണം; വേണ്ടത് 28 കോടിരൂപ... ദുബായ് രാജാവ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ കാരുണ്യം തേടി കുടുംബം...  (1 hour ago)

വടക്കൻ കേരളത്തിൽ മഴ കനക്കും; അഞ്ച് ജില്ലകളിൽ ഇന്ന് മഞ്ഞ അലർട്ട്...  (1 hour ago)

പിണറായിക്കെതിരായ മാസപ്പടി കേസ്: വീണ വിജയന്റെ മൊഴി നേരിട്ടെടുക്കാൻ SIT; ഇഡിയിൽ നിന്നുള്ള മൊഴിപ്പകർപ്പുകൾ തേടും...  (1 hour ago)

ഉപതിരഞ്ഞെടുപ്പ്: തിരുവനന്തപുരത്ത് വോട്ടെടുപ്പ് നടക്കുന്ന വാർഡുകളിൽ സെപ്റ്റംബർ 28-ന് പ്രാദേശിക അവധി...  (1 hour ago)

മോട്ടിവേഷൻ സ്പീക്കറായി സോഷ്യൽ മീഡിയയിൽ വൈറൽ!! യഥാർത്ഥ ജോലി തട്ടിപ്പ്... പാവപ്പെട്ട മനുഷ്യരെ വലവീശി പിടിച്ച് നേടിയത് കോടികൾ.. ഒടുവിൽ പോലീസ് വലയിലായി പാർവതി മായ ഷാജിയെന്ന പെരുംകള്ളി  (2 hours ago)

വിവാദ വിമാന യാത്ര;സ്പോൺസറെന്ന് ചോദിച്ച മാധ്യമപ്രവർത്തകരെ ആട്ടിയോടിച്ച് മുഖ്യമന്ത്രി  (2 hours ago)

ചില വ്യക്തികള്‍ നല്‍കുന്ന തെറ്റായ പ്രവണത പാര്‍ട്ടിയെ മുഴുവന്‍ ബാധിക്കുന്നുവെന്ന് ഇ പി ജയരാജന്‍  (2 hours ago)

Malayali Vartha Recommends