Widgets Magazine
13
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദ്ദം; കേരളത്തിൽ ആഗസ്റ്റ് 17 വരെ ശക്തമായ മഴയ്ക്ക് സാധ്യത, 8 ജില്ലകളിൽ യെല്ലോ അലർട്ട്...


വിവാഹനിശ്ചയം കഴിഞ്ഞ് രണ്ട് മാസം, ഒടുവിൽ മണിക്കൂറുകളുടെ വ്യത്യാസത്തിൽ രണ്ട് മരണം; അനുശ്രീയുടെയും അമലിന്റെയും വേർപാടിൽ നടുങ്ങി നാട്...


300 അടി താഴേക്ക് പതിച്ച വിമാനത്തിലെ പൈലറ്റ് ലഹരിയിലായിരുന്ന സംഭവം; എയർ ഇന്ത്യയ്ക്ക് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ അന്ത്യശാസനം...


പയ്യന്നൂരിലെ വിജനമായ വീട് മുതൽ അർധരാത്രി മിന്നൽ ഓപ്പറേഷൻ വരെ; അർജുൻ ആയങ്കി വലയിലായ ആ 48 മണിക്കൂർ...


സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം... ഇന്നും നാളെയും കൂടുതല്‍ ജില്ലകളില്‍ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

വാദിയെ പ്രതിയാക്കുന്ന നടപടി വീണ്ടും...കൈക്കൂലി നല്‍കാന്‍ വിസമ്മതിച്ചതിന് കസ്റ്റംസ് സൂപ്രണ്ട് മര്‍ദിച്ച സംഭവം: പരാതിപ്പെട്ട യുവാവിനെതിരെ കള്ളക്കേസ്, തിരിച്ചയക്കില്ലെന്ന വാശിയില്‍ ഉദ്യോഗസ്ഥര്‍

10 DECEMBER 2015 07:53 AM IST
മലയാളി വാര്‍ത്ത.

പ്രതികരിച്ചവനെ കുടുക്കാന്‍ മനപൂര്‍വ്വം ഉദ്യോഗസ്ഥര്‍ കള്ളക്കേസ് ചമയ്ക്കുന്നു. കരിപ്പൂര്‍ വിമാനത്താവളത്തില്‍ കൈക്കൂലി കൊടുക്കാത്തതിന്റെ പേരില്‍ കസ്റ്റംസ് ഉദ്യോഗസ്ഥന്‍ ക്രൂരമായി മര്‍ദിച്ച യുവാവിനെതിരെ കള്ളക്കേസിനു ശ്രമം. കാസര്‍കോട് സ്വദേശി ഹക്കിം റുബയെയാണ് കള്ളക്കേസില്‍ കുടുക്കി മടക്കയാത്ര തടസപ്പെടുത്താന്‍ അധികൃതര്‍ ശ്രമിക്കുന്നത്.
വിമാനത്താവളത്തിലെ കസ്റ്റംസ് സൂപ്രണ്ടിനെതിരെ പരാതിപ്പെട്ടതിനാണ് യുവാവിനെ കള്ളക്കേസില്‍ കുടുക്കാന്‍ പൊലീസിനു മേല്‍ കസ്റ്റംസ് ഉദ്യോഗസ്ഥരുടെ സമ്മര്‍ദ്ദമെന്നാണ് ആരോപണം. കൈക്കൂലി നല്‍കാത്തതിന് കസ്റ്റംസ് സൂപ്രണ്ട് മര്‍ദ്ദിച്ചെന്നും വിമാനത്താവളത്തില്‍ തടഞ്ഞുവച്ചുവെന്നും കാട്ടി ഹക്കിം കരിപ്പൂര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.
ഐടി എഞ്ചിനീയറായി ദുബായില്‍ ജോലി ചെയ്യുന്ന ഹക്കീം റുബ കഴിഞ്ഞ ബുധനാഴ്ച രാവിലെ പത്തരയ്ക്കാണ് കരിപ്പൂരില്‍ വിമാനമിറങ്ങിയത്. ലഗേജ് പരിശോധിക്കാതിരിക്കാന്‍ കൈക്കൂലി തരണമെന്ന ആവശ്യം നിരസിച്ചതോടെ കസ്റ്റംസ് സൂപ്രണ്ട് ഫ്രാന്‍സിസ് കോടങ്കണ്ടത്ത് ഹക്കീമിനെ മര്‍ദ്ദിക്കുകയും വിമാനത്താവളത്തില്‍ പിടിച്ചുവെക്കുകയും ചെയ്തു.
രാത്രി ഏഴരയ്ക്ക് മാത്രമാണ് ഹക്കീമിന് പുറത്തു കടക്കാനായത്. ഇത് സംബന്ധിച്ച് ഹക്കീം റുബ കരിപ്പൂര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയെന്നു കാണിച്ച് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ഹക്കീമിനെതിരെയും പരാതി നല്‍കി. എന്നാല്‍ തന്നെ അറസ്റ്റ് ചെയ്ത് മടക്കയാത്ര മുടക്കാന്‍ പൊലീസിനുമേല്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ സമ്മര്‍ദ്ദം ചെലുത്തുകയാണെന്നാണു ഹക്കീം റുബ പറയുന്നത്.
എമിഗ്രേഷന്‍ ക്ലിയറന്‍സ് കഴിഞ്ഞ് പുറത്തിറങ്ങിയ ഹക്കീമിനോട് പരിശോധനയ്ക്കായി ലഗേജ് തുറക്കണമെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ ഇത് നിഷേധിച്ച ഹക്കീം എക്‌സ്‌റേ സ്‌കാനിങ് കഴിഞ്ഞതാണെന്നും ലഗേജ് തുറന്നാല്‍ ലഗേജ് പഴയപടി പാക്ക് ചെയ്ത് തരേണ്ടി വരുമെന്നും മറുപടി നല്‍കി.
തുടര്‍ന്ന് പരിശോധനയില്‍ നിന്നും ഒഴിവാക്കിക്കിട്ടാന്‍ കൈക്കൂലി തന്നാല്‍ മതിയെന്ന് കസ്റ്റംസ് സൂപ്രണ്ട് തന്നോട് പറഞ്ഞുവെന്ന് ഹക്കീമിന്റെ പരാതിയില്‍ പറയുന്നു. തുടര്‍ന്ന് തന്റെ പാസ്‌പോര്‍ട്ട് വാങ്ങി മുറിയിലേക്ക് പോയ സൂപ്രണ്ടിനെ പിന്തുടര്‍ന്ന തന്നെ അദ്ദേഹം മര്‍ദ്ദിക്കുകായിരുന്നുവെന്നും ഹക്കീം പറയുന്നു. താന്‍ ഉദ്യോഗസ്ഥരോട് മോശമായി പെരുമാറിയെന്നും തന്റെ ഭാഗത്താണ് തെറ്റ് എന്നും എഴുതി ഒപ്പിട്ട് വാങ്ങിയ ശേഷമാണ് തന്നെ അവര്‍ വിട്ടതെന്നും ഹക്കീം ആരോപിക്കുന്നു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ഹക്കീം കരിപ്പൂര്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
കസ്റ്റംസ് ഡിക്ലറേഷനില്‍ രേഖപ്പെടുത്താത്ത ഏഴ് ഗ്രാം സ്വര്‍ണത്തിന് ഡ്യൂട്ടി അടയ്ക്കാന്‍ മാത്രമാണ് തങ്ങള്‍ ആവശ്യപ്പെട്ടതെന്നും കൈക്കൂലി ആവശ്യപ്പെട്ടിട്ടില്ലെന്നുമാണ് കസ്റ്റംസ് സൂപ്രണ്ട് ഫ്രാന്‍സിസ് കോടങ്കണ്ടത്തിന്റെ വാദം. കൃത്യ നിര്‍വ്വഹണം തടസപ്പെടുത്തിയെന്നു കാട്ടി ഹക്കീമിനെതിരെ കസ്റ്റംസ് ഇന്റലിജന്‍സ് ഓഫീസറും പരാതി നല്‍കിയിട്ടുണ്ട്.
അതിനിടെ, ഹക്കീമിന് പിന്തുണയുമായി വിവിധ പ്രവാസി സംഘടനകള്‍ രംഗത്തെത്തി. വിമാനത്താവളത്തിലെ കസ്റ്റംസ് പരിശോധനാ സ്ഥലത്തെ സിസിടിവി കാമറകള്‍ മാസങ്ങളായി പ്രവര്‍ത്തന രഹിതമാണെന്നും ആരോപണമുണ്ട്. ഹക്കീമിന്റെയും കസ്റ്റംസിന്റെയും പരാതിയെ തുടര്‍ന്ന് വിമാനത്താവളത്തിലെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചിരുന്നു. എന്നാല്‍ യാത്രക്കാരനെ സിസിടിവി ഇല്ലാത്ത ഭാഗത്തേക്ക് ഉദ്യോഗസ്ഥന്‍ വിളിച്ചുകൊണ്ടുപോകുന്നത് മാത്രമാണ് ദൃശ്യങ്ങളിലുള്ളത്. ഭക്ഷണം പോലും നല്‍കാതെ എട്ടു മണിക്കൂറോളം വിമാനത്താവളത്തില്‍ തടഞ്ഞുവച്ചതിനെതിരെ ദേശീയ സംസ്ഥാന മനുഷ്യാവകാശ കമ്മീഷനുകള്‍ക്കും ഹക്കീം പരാതി നല്‍കിയിട്ടുണ്ട്.
ദുബായില്‍ ഐടി എന്‍ജിനീയര്‍ കൂടിയായ യുവാവിനെ മര്‍ദ്ദിച്ച സംഭവം സോഷ്യല്‍ മീഡിയയിലും ചര്‍ച്ചയായിരുന്നു. സംഭവത്തില്‍ പ്രതിഷേധിച്ചുകൊണ്ട് നിരവധി പ്രവാസികള്‍ രംഗത്തെത്തി.
കരിപ്പൂര്‍ വിമാനത്താവളത്തില്‍ കസ്റ്റംസ് പരിശോധന എന്ന പേരില്‍ ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നുമുള്ള പിടിച്ചുപറി ഇതിന് മുമ്പും വാര്‍ത്തകളില്‍ ഇടംപിടിച്ചിട്ടുണ്ട. പ്രവാസികള്‍ നാട്ടിലേക്ക് കൊണ്ടുവരുന്ന സാധനങ്ങള്‍ മോഷ്ടിക്കുന്ന സംഭവവുമുണ്ടായിട്ടുണ്ട്. പല തവണ ഇത് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രവാസികളുടെ ചോര കുടിക്കുന്ന ഇത്തരം ഉദ്യോഗസ്ഥരെ മാതൃകാപരമായി ശിക്ഷിക്കുകയാണ് വേണ്ടത്. അല്ലാതെ വാദിയെ പ്രതിയാക്കുകയല്ല ചെയ്യേണ്ടത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലോക സാമ്പത്തിക ഫോറത്തിന്റെ ഡിജിറ്റൽ ഹെൽത്ത്‌കെയർ ട്രാൻസ്ഫോർമേഷൻ ഇനീഷ്യേറ്റിവ് ബോർഡിലേക്ക് ഡോ. ഷംഷീർ വയലിൽ  (2 hours ago)

സാഫിന്‍ റൈസ് കമ്മ്യൂണിറ്റി റണ്‍ : ടെക്നോപാര്‍ക്കില്‍ ഓഗസ്റ്റ് 16 ന്  (2 hours ago)

ആന്റോ പുറത്ത്, അന്തിമ പട്ടികയില്‍ കുഴല്‍നാടനും; ആരാകും കെപിസിസി പ്രസിഡന്റ്...?  (2 hours ago)

ലക്ഷണങ്ങൾ പ്രകടമാകുന്നതിന് മുൻപെ രോഗസാധ്യതകൾ തിരിച്ചറിയാം; അത്യാധുനിക 'ആസ്റ്റർ ജനറ്റിക് സ്റ്റഡി' പ്രോഗ്രാമിന് തുടക്കമിട്ട് ആസ്റ്റർ മെഡ്‌സിറ്റി  (2 hours ago)

ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദ്ദം; കേരളത്തിൽ ആഗസ്റ്റ് 17 വരെ ശക്തമായ മഴയ്ക്ക് സാധ്യത, 8 ജില്ലകളിൽ യെല്ലോ അലർട്ട്...  (2 hours ago)

മാസച്യുസിറ്റ്സിൽ സുധയും മകൻ സിദ്ധാർത്ഥും കൊല്ലപ്പെട്ട കേസ്: മൂത്തമകൻ അർജുൻ അരവിന്ദ് പിടിയിലായപ്പോൾ ഡിജിറ്റൽ തെളിവുകൾ കണ്ട് ഞെട്ടി യുഎസ് പൊലീസ്....  (3 hours ago)

വിവാഹനിശ്ചയം കഴിഞ്ഞ് രണ്ട് മാസം, ഒടുവിൽ മണിക്കൂറുകളുടെ വ്യത്യാസത്തിൽ രണ്ട് മരണം; അനുശ്രീയുടെയും അമലിന്റെയും വേർപാടിൽ നടുങ്ങി നാട്...  (3 hours ago)

300 അടി താഴേക്ക് പതിച്ച വിമാനത്തിലെ പൈലറ്റ് ലഹരിയിലായിരുന്ന സംഭവം; എയർ ഇന്ത്യയ്ക്ക് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ അന്ത്യശാസനം...  (3 hours ago)

അനിയത്തിയോട് എല്ലാം അനുശ്രീ പറഞ്ഞിരുന്നു..!അമലിനും അനുശ്രീക്കും ഇടയിൽ മൂന്നാമതൊരാൾ.? മരിക്കും മുന്നേ ഫോണിൽ...!  (3 hours ago)

പയ്യന്നൂരിലെ വിജനമായ വീട് മുതൽ അർധരാത്രി മിന്നൽ ഓപ്പറേഷൻ വരെ; അർജുൻ ആയങ്കി വലയിലായ ആ 48 മണിക്കൂർ...  (3 hours ago)

സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം... ഇന്നും നാളെയും കൂടുതല്‍ ജില്ലകളില്‍ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (3 hours ago)

800 കിലോമീറ്റർ അഞ്ചുസെക്കൻഡിൽ പിന്നിട്ട് ട്രെയിൻ... റെക്കോർഡ് വേഗത്തിൽ ബുള്ളറ്റ് ട്രെയിൻ  (4 hours ago)

ഫുട്ബോൾ താരവും കസ്റ്റംസ് ഉദ്യോ​ഗസ്ഥനുമായ കെ അസീം കോയമ്പത്തൂരില്‍ വാഹനാപകടത്തിൽ മരിച്ചു...  (4 hours ago)

കണ്ണൂർ എ.ഡി.എം ആയിരുന്നു കെ. നവീൻ ബാബുവിന്റെ മകൾക്ക് ഫുഡ് സേഫ്റ്റി വകുപ്പിൽ ഫുഡ് സേഫ്റ്റി ഓഫീസറായി നിയമനം.. ഉത്തരവ് മുഖ്യമന്ത്രി വി.ഡി സതീശൻ നേരിട്ട് കൈമാറി  (4 hours ago)

അഭിമന്യു കൊലക്കേസിൽ 16 പ്രതികളും കോടതിയിൽ എത്തി... കുറ്റം നിഷേധിച്ച് പ്രതികൾ, തിങ്കളാഴ്ച കേസ് വീണ്ടും പരി​ഗണിക്കും  (4 hours ago)

Malayali Vartha Recommends