Widgets Magazine
12
Jul / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എനിക്ക് വേണ്ടി മാത്രമല്ല അച്ഛന് കൂടെ വേണ്ടിയാ നിന്നെ കല്യാണം കഴിച്ചത്; ഒരു ഭാര്യയ്ക്കും സഹിക്കാനാകാത്ത ആ കാഴ്ച നിതീഷിന്റെ ഫോണിൽ കണ്ട് വിപവഞ്ചിക ..!!! മറ്റൊരു പെണ്ണുമായി അവന്റെ പേക്കൂത്ത്; മദ്യപിച്ച് ലെക്ക് കെട്ടപ്പോൾ നടന്നത്..!!!


മരവിക്കുന്ന മനസുമായി... അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്; എഞ്ചിനിലേക്ക് ഇന്ധനം നല്‍കുന്ന സ്വിച്ചുകള്‍ ഓഫ് ചെയ്തത് അപകട കാരണം


അപകടത്തില്‍പെട്ട എയര്‍ ഇന്ത്യ ഡ്രീംലൈനര്‍ വിമാനത്തിന്റെ വൈദ്യുതി സംവിധാനം നിലച്ചത് അപകടകാരണമെന്ന് എയര്‍ ഇന്ത്യയുടെ എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയുടെ റിപ്പോര്‍ട്ട്


സംസ്ഥാന കായകല്‍പ്പ് പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു...


ബിജെപി സംസ്ഥാന കമ്മറ്റി ഓഫീസ് ഉദ്ഘാടനത്തിനായി കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ തിരുവനന്തപുരത്ത്

അബ്ദുൽ റഹീമിനായി ദിയാധനം സ്വരൂപിച്ച് മോചനത്തിനായി മനുഷ്യസ്നേഹികൾ കൈകോർത്തതിന് പിന്നാലെ, നിമിഷ പ്രിയയുടെ മോചനത്തിനായി ഇടപെടൽ വേണമെന്ന് ആവശ്യം ശക്തം...

16 APRIL 2024 04:05 PM IST
മലയാളി വാര്‍ത്ത

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് സൗദി അറേബ്യയിലെ ജയിലിൽ കിടക്കുന്ന മലയാളിയായ അബ്ദുൽ റഹീമിനായി ദിയാധനം സ്വരൂപിച്ച് മോചനത്തിനായി മനുഷ്യസ്നേഹികൾ കൈകോർത്തതിന് പിന്നാലെ, യെമന്‍ പൗരനെ കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷ വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന നിമിഷപ്രിയയുടെ കാര്യത്തിലും പുതിയൊരു പ്രതീക്ഷ കൈവന്നിരിക്കുകയാണ്. എന്നാൽ നിമിഷ പ്രിയയുടെ സാഹചര്യം തികച്ചും വ്യത്യസ്തമാണ് എന്ന പ്രശ്നം നിലവിലുണ്ട്. സർക്കാർ സംവിധാനം ശരിയായി പ്രവർത്തിക്കാത്ത യമനിലാണ് നിമിഷ പ്രിയ ജയിലിലടയ്ക്കപ്പെട്ടിരിക്കുന്നത്.

എങ്കിലും പരിശ്രമങ്ങൾ തുടരുകയാണ്. നിമിഷ പ്രിയയുടെ മോചനത്തിനായുള്ള ശ്രമങ്ങൾ സജീവമായി നടക്കുന്നുണ്ടെന്ന് സേവ് നിമിഷപ്രിയ ഇന്റർനാഷണൽ ആക്ഷൻ കൗൺസിലിന്റെ ലീഗൽ അഡ്വൈസറായ സുഭാഷ് ചന്ദ്രൻ പറയുന്നു. ഈ വിഷയത്തിൽ വർഗീയത കലർത്താനുള്ള ശ്രമങ്ങൾ നടക്കുന്നത് ചൂണ്ടിക്കാണിച്ചാണ് അദ്ദേഹം വിശദീകരണവുമായി രംഗത്തെത്തിയത്.

റഹീമിന്റെ മോചനം സാധ്യമായതോടെ ചില വർഗ്ഗീയ പ്രചാരണങ്ങളും നടക്കുന്നതായി ആരോപണമുണ്ട്. ഇസ്ലാം മത വിശ്വാസിയായത് കൊണ്ടാണ് 34 കോടി പിരിഞ്ഞു കിട്ടിയതെന്നും അന്യമതസ്ഥയായ നിമിഷ പ്രിയയ്ക്ക് വേണ്ടി ആരും ഇടപെടുന്നില്ലെന്നുമാണ് പ്രചാരണം. എന്നാൽ ഈ പ്രചാരണം സത്യമല്ലെന്ന് ചൂണ്ടിക്കാട്ടുകയാണ് സുപ്രീംകോടതിയിലെ അഭിഭാഷകനും സേവ് നിമിഷപ്രിയ ഇന്റർനാഷണൽ ആക്ഷൻ കൗൺസിലിന്റെ ലീഗൽ അഡ്വൈസറുമായ അഡ്വ. സുഭാഷ് ചന്ദ്രൻ രംഗത്ത് എത്തിയത്. നിമിഷ പ്രിയയെ മോചിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ ഇപ്പോൾ എവിടെയെത്തി നിൽക്കുന്നുവെന്നും, ഇനി എന്തെല്ലാമാണ് ചെയ്യാനുള്ളതെന്നും സുഭാഷ് ചന്ദ്രൻ കെആർ വിശദമായി തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ വിവരിക്കുന്നു.

 

ഇന്ന് റഹീം; നാളെ നിമിഷ പ്രിയ

സൗദി അറേബ്യയിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട റഹീമിന്റെ ജീവന്റെ വിലയായ 34 കോടി രൂപ വളരെ കുറഞ്ഞ സമയം കൊണ്ടു സമാഹാരിച്ചെടുത്തു മലയാളികൾ ഒരിക്കൽ കൂടി മാതൃകയായിരിക്കുകയാണ്. ദിയ ധനം ഇരയുടെ കുടുംബത്തിന് ഔദ്യോഗികമായി കൈമാറി റഹീമിനെ മോചിപ്പിക്കാനുള്ള നടപടിക്രമങ്ങൾ വരും ദിവസങ്ങളിൽ തുടരും.

 

റഹീമിന്റെ മോചനം സാധ്യമാക്കാൻ മലയാളികൾ ജാതി - മത - രാഷ്ട്രീയ ഭേദമന്യേ ഒരുമിച്ചപ്പോൾ ഇതാ “റിയൽ കേരള സ്റ്റോറി” എന്ന ടൈറ്റിലുകൾ സോഷ്യൽ മീഡിയ ഫീഡുകളിലാകെ നിറഞ്ഞു. എന്തിനും ഏതിനും വിദ്വേഷത്തിന്റെയും വിഭജനത്തിന്റെയും രാഷ്ട്രീയം പറയുന്നവർക്ക് ഇത് സഹിക്കാനാകുന്നില്ല; റഹീമായതുകൊണ്ടാണ്, ഇസ്ലാം മത വിശ്വാസിയായത് കൊണ്ടാണ് 34 കോടി പിരിഞ്ഞു കിട്ടിയതെന്നും അന്യ മതസ്ഥയായ നിമിഷ പ്രിയക്ക് വേണ്ടി ആരും ഇടപെടുന്നില്ലെന്നും ഈ വർഗീയ ഭ്രാന്തന്മാർ ഇപ്പോൾ പ്രചരിപ്പിച്ചു കൊണ്ടിരിക്കുകയാണ്.

യെമൻ പൗരനെ കൊലപ്പെടുത്തിയെന്ന ആരോപണത്തിൽ 2020 ലാണ് സനയിലെ വിചാരണ കോടതി നിമിഷ പ്രിയ ടോമി തോമസിന് വധശിക്ഷ വിധിക്കുന്നത്. തുടർന്ന് ലോക കേരള സഭാ അംഗങ്ങളുടെ നേതൃത്വത്തിൽ രൂപീകരിക്കപ്പെട്ട സേവ് നിമിഷ പ്രിയ ആക്ഷൻ കൗൺസിലിന്റെ ഇടപെടലിന്റെ ഭാഗമായി അപ്പീൽ കോടതിയിൽ അപ്പീൽ നൽകുകയും, വധശിക്ഷ ശരിവെച്ചപ്പോൾ തന്നെ വിചാരണ കോടതി വിധി ഭാഗികമായി പരിഷ്കരിച്ച് ബ്ലഡ്‌ മണി എന്ന സാധ്യത നിമിഷക്ക് മുന്നിൽ തുറന്നിടുകയാണ് അപ്പീൽ കോടതി ചെയ്തത്. തുടർന്ന് സൂപ്രീം ജുഡീഷ്യൽ കൗൺസിലും 2023 നവംബറിൽ ഈ വിധി ശരിവെച്ചു.

അപ്പീൽ കോടതി തുറന്നു നൽകിയ ബ്ലഡ്‌ മണി എന്ന സാധ്യത ഉപയോഗപ്പെടുത്താനുള്ള അശ്രാന്ത പരിശ്രമത്തിലാണ് നിമിഷപ്രിയ ആക്ഷൻ കൗൺസിൽ. സൗദിയിൽ നിന്നോ മറ്റു ജിസിസി രാജ്യങ്ങളിൽ നിന്നോ വ്യത്യസ്തമായി ബ്ലഡ്‌ മണി ചർച്ചകൾ മുന്നോട്ടുകൊണ്ടുപോകാൻ യെമനിൽ പരിമിതികളുണ്ടെന്നതാന്ന് വസ്തുത.

ദീർഘ കാലമായി ആഭ്യന്തര കലാപം തുടരുന്നതിനാൽ മലയാളികളോ ഇന്ത്യക്കാരോ അപൂർവം. 2016 മുതൽ ഇന്ത്യയിൽ നിന്ന് യെമനിലേക്ക് കേന്ദ്ര സർക്കാരിന്റെ യാത്ര നിരോധനം. നിമിഷയുടെ മോചന ചർച്ചകൾക്കായി അമ്മയും മകളുമുൾപ്പടെയുള്ള ബന്ധുക്കൾക്കും ആക്ഷൻ കൗൺസിൽ ഭാരവാഹികൾക്കും യാത്രനുമതി നൽകണമെന്ന ആവശ്യം കേന്ദ്ര സർക്കാർ നിരകരിച്ചപ്പോൾ ആക്ഷൻ കൗൺസിൽ ഡൽഹി ഹൈകോടതിയെ സമീപിച്ചു. ഒരുവർഷത്തിലേറെ നീണ്ട നിയമ പോരാട്ടത്തിനൊടുവിൽ കേന്ദ്ര സർക്കാരിന്റെ ശക്തമായ എതിർപ്പിനെ മറികടന്നു നിമിഷയുടെ അമ്മക്ക് യെമൻ സന്ദർശിക്കാൻ ഡൽഹി ഹൈകോടതി അനുമതി തന്നു.

 

ഹൈകോടതി വിധിക്കു ശേഷം യെമനിലേക്ക് പോകാനുള്ള വിസ നടപടിക്രമങ്ങൾ പൂർത്തീകരിച്ചു അടുത്തയാഴ്ചയോടെ നിമിഷപ്രിയയുടെ അമ്മ പ്രേമകുമാരി സേവ് നിമിഷപ്രിയ ഇന്റർനാഷണൽ ആക്ഷൻ കൗൺസിലിന്റെ സഹായത്തോടെ യെമനിലേക്ക് തിരിക്കും. സനയിലെത്തി നിമിഷയെ കണ്ടശേഷം കൊല്ലപ്പെട്ട തലാലിന്റെ കുടുംബത്തെ സന്ദർശിച്ചു മാപ്പാപേക്ഷിക്കും; ദിയ ധനം സ്വീകരിച്ചു നിമിഷയെ കൊലക്കയറിൽ നിന്നും മോചിപ്പിക്കാൻ അപേക്ഷിക്കും.

ശരിയാ നിയമ പ്രകാരം മോചന ദ്രവ്യം സ്വീകരിച്ചു വധശിക്ഷ ഒഴിവാക്കാണോ എന്നത് ഇരയുടെ കുടുംബത്തിന്റെ വിവേചനാധികാരമാണ്; മോചനദ്രവ്യം സ്വീകരിക്കുകയാണെങ്കിൽ തുക എത്രയെന്നതും. നിമിഷയുടെ അമ്മ പ്രേമകുമാരി വരും ദിവസങ്ങളിൽ തലാലിന്റെ കുടുംബത്തെ / ഗോത്ര നേതാക്കളെ കണ്ടാൽ മാത്രമേ മോചനദ്രവ്യം സ്വീകരിച്ച് നിമിഷയെ മോചിപ്പിക്കാനാകുമോ എന്ന കാര്യത്തിൽ അന്തിമ തീരുമാനമാകൂ;

മോചനദ്രവ്യ തുക എത്രയെന്ന കാര്യവും. അറിയാതെ ചെയ്തുപോയ ഒരു കുറ്റത്തിന്, ശരിയായ നിയമ സഹായം ലഭിക്കാതെ,ആഭ്യന്തര യുദ്ധകാലത്ത് വധശിക്ഷക്ക് വിധിക്കപ്പെട്ട നിമിഷ പ്രിയയെയും ജീവിതത്തിലേക്ക് മടക്കി കൊണ്ടുവരാനാകുമെന്ന പ്രതീക്ഷയിലാണ് സേവ് നിമിഷപ്രിയ ആക്ഷൻ കൗൺസിൽ. റഹീമിന്റെ ഉമ്മയുടെ മുഖത്തു വിരിഞ്ഞ പുഞ്ചിരി പ്രേമകുമാരിയുടെയും 10 വയസുകാരി മിഷേലിന്റെയും മുഖത്തു വിരിയിക്കാൻ കേരളം കൈകോർക്കുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്.

വസ്തുതകൾ ഇതായിരിക്കെ കേവല വിഭാഗീയ താല്പര്യങ്ങൾക്കുവേണ്ടി നിമിഷയെയും കുടുംബത്തെയും ഇനിയും വേട്ടയാടരുതെന്ന് വിനയപൂർവം അഭ്യർത്ഥിക്കുന്നു. ഇന്ന് റഹീമെങ്കിൽ നാളെ നിമിഷക്കു വേണ്ടിയും ജാതി-മത-രാഷ്ട്രീയ ഭേദമന്യേ കേരളം കൈകോർക്കുമെന്ന് ഞങ്ങൾക്കുറപ്പുണ്ട്, ആ സുദിനത്തിനായി നമുക്കൊരുമിച്ചു കാത്തിരിക്കാം. എന്ന് അദ്ദേഹം പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിയമസഭാ തിരഞ്ഞെടുപ്പ് ഒക്ടോബറിലോ നവംബറിലോ നടന്നേക്കുമെന്ന സൂചനകള്‍ക്കിടെ വോട്ടര്‍ പട്ടിക പു  (10 minutes ago)

തിരുവനന്തപുരത്ത് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ  (29 minutes ago)

ദുരിത മോചനത്തിനും ജനങ്ങളുടെ ഐശ്വര്യത്തിനുമാണ് ഭദ്രദീപം ....  (49 minutes ago)

ഗഗന്‍യാന്‍ പേടകത്തെ പറത്തുന്നതിനുള്ള പ്രൊപ്പല്‍ഷന്‍ സംവിധാനത്തിന്റെ പരീക്ഷണം വിജയം...  (55 minutes ago)

ചികിത്സയിലായിരുന്ന യുവാവ് മരിച്ചു...  (1 hour ago)

ജോലിസ്ഥലത്തേക്ക് പോകാനായി ബസ് കയറാന്‍ നടക്കവെ ഗൃഹനാഥന്‍ കുഴഞ്ഞ് വീണ് മരിച്ചു  (1 hour ago)

സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്..  (1 hour ago)

എനിക്ക് വേണ്ടി മാത്രമല്ല അച്ഛന് കൂടെ വേണ്ടിയാ നിന്നെ കല്യാണം കഴിച്ചത്; ഒരു ഭാര്യയ്ക്കും സഹിക്കാനാകാത്ത ആ കാഴ്ച നിതീഷിന്റെ ഫോണിൽ കണ്ട് വിപവഞ്ചിക ..!!! മറ്റൊരു പെണ്ണുമായി അവന്റെ പേക്കൂത്ത്; മദ്യപിച്ച് ല  (1 hour ago)

നാലുനില കെട്ടിടം തകര്‍ന്നുവീണ് വന്‍ അപകടം  (1 hour ago)

വിംബിള്‍ഡണ്‍ വനിതാ സിംഗിള്‍സില്‍ പുതിയ ചാമ്പ്യനെ കാത്തിരിക്കുന്നത്  (1 hour ago)

"അപ്പന് സുഹിക്കാൻ നീ നിന്ന് കൊടുക്കണം"സഹോദരിയോട്‌ മറ്റേ അടുപ്പം,ബ്ലൂ ഫിലിമിന് അടിമ വിപഞ്ചികയുടെ മൃതദേഹം നാട്ടിലെത്തില്ല.?  (2 hours ago)

കാറിന് തീപിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ അമ്മയും കുട്ടികളും  (2 hours ago)

'പിണറായിയുടെ ഒരു തേങ്ങയും വേണ്ട,കോടതി ചതിച്ച് സാറെ'.. അപ്പന്റെയും അമ്മയുടെയും കല്ലറ പൊളിച്ച് വസന്തയ്ക്ക് മുന്നിലെറിഞ്ഞു  (2 hours ago)

പൂജകള്‍ക്കായി ശബരിമലയില്‍ നട തുറന്നു  (2 hours ago)

എഞ്ചിനിലേക്ക് ഇന്ധനം നല്‍കുന്ന സ്വിച്ചുകള്‍ ഓഫ് ചെയ്തത് അപകട കാരണം  (3 hours ago)

Malayali Vartha Recommends