രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനി ഇന്ന് ഇന്ത്യയിലെത്തും...

രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനി ഇന്ന് ഇന്ത്യയിലെത്തും. ഡല്‍ഹിയില്‍ എത്തുന്ന അദ്ദേഹത്തോടൊപ്പം മന്ത്രിമാര്‍, ഉദ്യോഗസ്ഥര്‍ എന്നിവരുള്‍പ്പെട്ട പ്രതിനിധി സംഘവും ഉണ്ടാകും.
രാഷ്ട്രപതി ദ്രൗപതി മുര്‍മുവുമായും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും അമീര്‍ കൂടിക്കാഴ്ച നടത്തും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണ പ്രകാരമാണ് അമീര്‍ ഇന്ത്യയിലെത്തുന്നത്.
ഫെബ്രുവരി 17, 18 ദിവസങ്ങളിലായിരിക്കും സന്ദര്‍ശനം നടത്തുകയെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം. വിവിധ മേഖലകളില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തമാക്കുന്നതിനുള്ള മാര്‍ഗങ്ങളും സന്ദര്‍ശനത്തില്‍ ചര്‍ച്ചയായേക്കും. ഇരുരാജ്യങ്ങള്‍ക്കും താല്‍പ്പര്യമുള്ള, മേഖലയിലെയും അന്താരാഷ്ട്ര തലത്തിലെയും പ്രശ്‌നങ്ങള്‍ ചര്‍ച്ചയാകും.
ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനിയുടെ ഇന്ത്യന്‍ സന്ദര്‍ശനത്തില്‍ ഖത്തര്‍ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുള്‍റഹ്മാന്‍ ബിന്‍ ജാസിം അല്‍ഥാനി അമീറിനെ അനുഗമിക്കും. ഇത് രണ്ടാം തവണയാണ് ഖത്തര്‍ അമീര്‍ ഇന്ത്യയിലെത്തുന്നത്. മുമ്പ് സന്ദര്‍ശനം നടത്തിയത് 2015 മാര്‍ച്ചിലായിരുന്നു.
"
https://www.facebook.com/Malayalivartha