രാജീവ് ചന്ദ്രശേഖർ ബി ജെ പി സംസ്ഥാന പ്രസിഡന്റാകുമ്പോൾ, വരുന്ന നിയമസഭാ തിരഞ്ഞടുപ്പിൽ ബി ജെ പിയുടെ നിയമസഭാ സീറ്റ് രണ്ടക്കത്തിലെത്തുമെന്ന് ഉറപ്പായി...നരേന്ദ്രമോദിയുടെയും അമിത് ഷായുടെയും സ്മാർട്ട് മൂവിന്റെ ഭാഗമാണ്..

രാജീവ് ചന്ദ്രശേഖർ ബി ജെ പി സംസ്ഥാന പ്രസിഡന്റാകുമ്പോൾ വരുന്ന നിയമസഭാ തിരഞ്ഞടുപ്പിൽ ബി ജെ പിയുടെ നിയമസഭാ സീറ്റ് രണ്ടക്കത്തിലെത്തുമെന്ന് ഉറപ്പായി.നരേന്ദ്രമോദിയുടെയും അമിത് ഷായുടെയും സ്മാർട്ട് മൂവിന്റെ ഭാഗമാണ് രാജീവ് ചന്ദ്രശേഖറിന്റെ സ്ഥാനാരോഹണം. കേരളത്തിലെ സി പി എം നേതാക്കളുമായി ഏറ്റവും അടുപ്പം പുലർത്തുന്ന നേതാവാണ് രാജീവ്. ഇ.പി. ജയരാജന്റെ റിസോർട്ടിന്റെ നടത്തിപ്പ്ചുമതല രാജീവിന്റെ കമ്പനിയാണ്.ഇ പി വഴിക്ക് പിണറായിയും രാജീവിന്റെ സുഹൃത്താണ്. അമേരിക്കയില്‍ ഐ.ടി എഞ്ചിനീയറായി തുടങ്ങി ബിജെപി സംസ്ഥാന പ്രസിഡന്റ് സ്ഥാനം വരെ എത്തിനില്‍ക്കുന്ന അനുഭവ സമ്പന്നമായ യാത്രയാണ് രാജീവ് ചന്ദ്രശേഖറിന്റേത്.
കേന്ദ്രമന്ത്രിപദത്തിലേക്കെത്തിയതും പിന്നീട് തിരുവനന്തപുരത്ത് ലോക്‌സഭാ സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ നിയോഗിക്കപ്പെട്ടതും ദേശീയ വക്താവെന്ന നിലയില്‍ മാധ്യമങ്ങളുടെ ചുമതലയും അടക്കം ബിജെപി നല്‍കിയ ദൗത്യങ്ങളെല്ലാം മികച്ച നിലയില്‍ പൂര്‍ത്തിയാക്കിയാണ് രാജീവ് ചന്ദ്രശേഖര്‍ ബിജെപി സംസ്ഥാന അധ്യക്ഷ പദത്തിലേക്കെത്തുന്നത്.1964 മെയ് 31 ഗുജറാത്തിലെ അഹമ്മദാബാദിലാണ് ജനനം. എയര്‍ഫോഴ്‌സിലെ എയര്‍ കമ്മഡോര്‍ ആയിരുന്ന തൃശ്ശൂര്‍ ദേശമംഗലം സ്വദേശി എം.കെ. ചന്ദ്രശേഖറിന്റെയും ആനന്ദവല്ലി അമ്മയുടെയും മകന്‍. മണിപ്പാല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയില്‍ നിന്ന് ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ്ങില്‍ ബിരുദം.
ചിക്കാഗോയിലെ ഇല്ലിനോയിസ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയില്‍ നിന്ന് കമ്പ്യൂട്ടര്‍ സയന്‍സില്‍ ബിരുദാനന്തര ബിരുദം. ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് അഡ്വാന്‍സ് മാനേജ്‌മെന്റ് പ്രോഗ്രാം പൂര്‍ത്തിയാക്കിയിട്ടുണ്ട്. 1988 മുതല്‍ 1991 വരെ അമേരിക്കയിലെ ഇന്റല്‍ കമ്പ്യൂട്ടര്‍ കമ്പനിയില്‍ കമ്പ്യൂട്ടറിന്റെ ചിപ്പ് പ്രൊസസര്‍ നിര്‍മ്മിക്കുന്ന ഐ.ടി ഉദ്യോഗസ്ഥനായി ജോലി നോക്കി.1991ല്‍ ബിപിഎല്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ടിപിജി നമ്പ്യാരുടെ മകള്‍ അഞ്ജുവിനെ വിവാഹം ചെയ്തു. 1991ല്‍ ബിപിഎല്‍ കമ്പനിയില്‍ ചേര്‍ന്ന് 1994ല്‍ ബിപിഎല്ലിന്റെ തന്നെ മൊബൈല്‍ ഫോണ്‍ കമ്പനി രൂപീകരിച്ചു. രാജീവ് ചന്ദ്രശേഖര്‍ സ്ഥാപിച്ച ബിപിഎല്‍ മൊബൈല്‍ കമ്പനി പിന്നീട് മറ്റൊരു കമ്പനിയില്‍ ലയിച്ചു.
2005ല്‍ രാജീവ് ചന്ദ്രശേഖര്‍ ജുപ്പീറ്റര്‍ ഫിനാഷ്യല്‍ ഇന്‍വെസ്റ്റ്‌മെന്റ് കമ്പനി തുടങ്ങി.2013 ല്‍ ബെല്‍ഗാമിലെ വിശ്വേശ്വരയ്യ ടെക്‌നോളജിക്കല്‍ യൂണിവേഴ്‌സിറ്റി ഓണററി ഡോക്ടറേറ്റ് നല്‍കി ആദരിച്ചിട്ടുണ്ട്. ഇന്ത്യ ടുഡേ മാഗസിന്‍ 2017 ല്‍ തെരഞ്ഞെടുത്ത രാജ്യത്തെ ഏറ്റവും ശക്തരായ വ്യക്തികളുടെ പട്ടികയില്‍ 41ാം സ്ഥാനം രാജീവ് ചന്ദ്രശേഖറിനായിരുന്നു. സായുധ സേനയ്‌ക്കും വെറ്ററന്‍സിനും വേണ്ടി അദ്ദേഹം നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്ക് കരസേനയുടെ വെസ്‌റ്റേണ്‍ കമാന്‍ഡ് ജിഒസിഇന്‍ കമന്‍ഡേഷന്‍ അദ്ദേഹത്തെ ആദരിച്ചു.2006ല്‍ കര്‍ണാടകയില്‍ നിന്ന് ബിജെപി സ്വതന്ത്രനായി രാജ്യസഭാംഗമായ അദ്ദേഹം പിന്നീട് രണ്ട് തവണ കൂടി രാജ്യസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടു.
2006 മുതല്‍ 2024 വരെയുള്ള പതിനെട്ട് വര്‍ഷം ബിജെപി ടിക്കറ്റില്‍ രാജ്യസഭാംഗമായിരുന്ന രാജീവ് 2021 മുതല്‍ 2024 വരെ രണ്ടാം നരേന്ദ്ര മോദി മന്ത്രിസഭയിലെ സംസ്ഥാന ചുമതലയുള്ള കേന്ദ്ര സഹമന്ത്രിയായി. നൈപുണ്യവികസന സംരംഭകത്വം, ഇലക്‌ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി വകുപ്പുകളുടെ സഹമന്ത്രിയായി രാജീവ് ചന്ദ്രശേഖര്‍ മികച്ച പ്രവര്‍ത്തനം നടത്തി. ബിജെപിയുടെ ദേശീയ വക്താവ്, എന്‍ഡിഎയുടെ കേരള ഘടകം വൈസ് ചെയര്‍മാന്‍ എന്നീ ചുമതലകളില്‍ പ്രവര്‍ത്തിച്ചു. 2024ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം മണ്ഡലത്തില്‍ നിന്ന് ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചു. ശശിതരൂരിനോട് ചെറിയ മാര്‍ജിനിലാണ് അദ്ദേഹം പരാജയപ്പെട്ടത്.
തൃശൂര്‍ ജില്ലയിലെ ദേശമംഗലം പഞ്ചായത്തിലെ കൊണ്ടയൂരാണ് രാജീവ് ചന്ദ്രശേഖറിന്റെ വീട്. വേദ്, ദേവിക എന്നിവര്‍ മക്കള്‍.പ്രത്യയശാസ്ത്രത്തിനപ്പുറം കേരളത്തിലെ ഏറ്റവും പ്രബലമായ ഇടത്തരക്കാരെ സ്വാധീനിക്കാന്‍ കഴിയുന്ന ഒരാളെയാണ് പാര്‍ട്ടി സംസ്ഥാന അധ്യക്ഷനായി ബി.ജെ.പി. കേന്ദ്രനേതൃത്വം നിയോഗിച്ചത്. മികച്ച വിദ്യാഭ്യാസം, വിജയിച്ച ബിസിനസുകാരന്‍, തരൂരിനെ പോലെ രാഷ്ട്രീയത്തിനപ്പുറം ആശയവിനിമയം നടത്താനുള്ള കഴിവ്. ഇതെല്ലാം രാജീവ് ചന്ദ്രശേഖറിന് മുതല്‍കൂട്ടാണ്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് ശശി തരൂരിനെ വിറപ്പിച്ച 'പരാജയം' അതിന് അടിവരയിടുന്നു. തലസ്ഥാനത്ത് സ്ഥാനാർത്ഥിയായി എത്തിയപ്പോൾ തന്നെ എതിർത്ത ബി ജെ പി സംസ്ഥാന നേതാക്കൾക്കിടയിലാണ് അവരുടെ അധ്യക്ഷനായി രാജീവ് പറന്നിറങ്ങിയത്.
കേന്ദ്രമന്ത്രിയാകുന്നതിന് മുന്‍പ് പാര്‍ട്ടി ദേശീയ വക്താവ് സ്ഥാനം അലങ്കരിച്ചതൊഴിച്ചാല്‍ വലിയ അനുഭവപരിചയമില്ല. സംഘടനയിലയ്ക്ക് വരുമ്പോള്‍ രാജീവ് ചന്ദ്രശേഖരന്റെ കരുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ആഭ്യന്തര മന്ത്രി അമിത് ഷായുടെയും പാര്‍ട്ടി ദേശീയ നേതൃത്വത്തിന്റെയും അകമഴിഞ്ഞ പിന്തുണയാണ്. സംസ്ഥാന പാര്‍ട്ടിക്കകത്ത് സ്വന്തം രീതികളോടും സ്വന്തം പാര്‍ട്ടിയോടും പോരാടി വേണം രാജീവ് ചന്ദ്രശേഖരന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷസ്ഥാനത്ത് മുന്നേറേണ്ടത്. മന്ത്രിയായോ എം.പിയായോ പ്രവര്‍ത്തിക്കുന്നത് പോലെയല്ല സംഘടന ചുമതല. അതായത് കമ്പനി എം.ഡിയെ പോലെ സംഘടനാജോലികള്‍ മറ്റുള്ളവര്‍ക്ക് വീതിച്ചു നല്‍കി ഓഫീസില്‍ ഇരുന്ന് പ്രവര്‍ത്തനം നിരീക്ഷിക്കാന്‍ കഴിയില്ല.
അതിനാല്‍ സ്വന്തം ശൈലിയില്‍നിന്ന് പുറത്തുകടക്കാതെ, പൂര്‍ണ്ണമായും സംഘടന പ്രവര്‍ത്തനങ്ങള്‍ക്കായി ഉഴിഞ്ഞു വയ്ക്കാതെ രാജീവ് ചന്ദ്രശേഖരന് അധ്യക്ഷസ്ഥാനത്ത് ഇരിപ്പ് ഉറപ്പിക്കാന്‍ കഴിയില്ല. ഇതിന് രാജീവ് സമർത്ഥനാണെന്നാണ് ദേശീയ നേതൃത്വം കണ്ടെത്തിയത്. ബി ജെ പി നേതാക്കൾ ചേർന്ന് ഓട്ടു മറിച്ചിടും രാജീവ് തരൂരിനോട് തോറ്റത് വെറും 9000 ഓട്ടിലാണ്. രാജീവ് ചന്ദ്രശേഖര്‍ പൂര്‍ണ്ണമായും ഒരു രാഷ്ട്രീയക്കാരനാകും. കേരളത്തിലെ ഗ്രൂപ്പുകളുടെ നോമിനികളെ തഴഞ്ഞ് കേന്ദ്രത്തിന്റെ കെട്ടിയിറക്കലാണ് നടന്നിരിക്കുന്നത്. അതും ബൂത്ത് തലം മുതല്‍ ജില്ല വരെ ഗ്രൂപ്പ് അടിസ്ഥാനത്തില്‍ പുനഃസംഘടന പൂര്‍ത്തിയാക്കിയ ശേഷം. അതിനാല്‍ തുല്യദുഃഖിതരായ എല്ലാ ഗ്രൂപ്പുകളും കൂടി വിചാരിച്ചാല്‍ രാജീവിനെ വരച്ച വലയില്‍ നിര്‍ത്താന്‍ കഴിയും. അതിനെതിരെ പോരാടാന്‍ നിന്നാല്‍ രാജീവിന് പുതിയ ടീമിനെ ഉയര്‍ത്തി കൊണ്ടു വരേണ്ടി വരും.
ഇവിടെയാകും രാജീവിന്റെ മാർക്കറ്റ് തന്ത്രം ഫലം കാണുക.അതായത്, രാജീവിന്, രാജീവിനോടും പാര്‍ട്ടിയോടും പടവെട്ടി വിജയിച്ചു മാത്രമേ മുന്നോട്ട് പോകാന്‍ കഴിയും. ആ രണ്ട് പോരാട്ടത്തിലും വിജയിച്ചാല്‍ കേരള രാഷ്ട്രീയത്തില്‍ ബി.ജെ.പിക്കായി വലിയ മുന്നേറ്റം ഉണ്ടാക്കാന്‍ കഴിയുന്ന നേതാവാണ് രാജീവ് ചന്ദ്രശേഖര്‍. കഴിഞ്ഞ ലോക സഭാ തിരഞ്ഞടുപ്പിൽ ഇ പി ജയരാജൻ രഹസ്യമായി തിരുവനന്തപുരത്തെ ബി.ജെ.പി സ്ഥാനാർഥിക്ക് വേണ്ടി രംഗത്തുണ്ടായിരുന്നതായി ആരോപണമുണ്ടായിരുന്നു. തനിക്ക് രാജീവ് ചന്ദ്രശേഖറുമായി ബന്ധമില്ലെന്ന് ഇ.പി ഇതു വരെ ഉറപ്പിച്ചു പറഞ്ഞിട്ടില്ല. കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖരന്റെ നിരാമയ റിട്രീറ്റും ഇ.പിയുടെ കുടുംബം നടത്തുന്ന വൈദേകം റിസോർട്ടും തമ്മിൽ ബിസിനസ് ബന്ധം ഉണ്ടെന്ന ആരോപണം ഏതാണ്ട് സ്ഥിരീകരിക്കപ്പട്ടു..
ഇതു സംബന്ധിച്ച വി .ഡി. സതീശന്റെ ആരോപണം ഇ പി ജയരാജൻ ശരിവെക്കുകയും ചെയ്തു. അങ്ങനെയാണ് സിപിഎം ബിജെപി അന്തർധാര ഉണ്ടെന്ന് ആരോപണവുമായി കോൺഗ്രസ് രംഗത്തെത്തിയത്. തന്റെ ഭാര്യ ഇന്ദിരയും ചന്ദ്രശേഖരന്റെ നിരാമയയുമായി ഓഹരി ബന്ധത്തിൽ ഏർപ്പെട്ടെങ്കിൽ അതിൽ എന്താണ് തെറ്റ് എന്ന ജയരാജന്റെ ചോദ്യം എല്ലാവരെയും ഞ്ഞെട്ടിച്ചു. ഇത് റിസോർട്ട് വിവാദത്തെ പുതിയ വഴിത്തിരിവിൽ എത്തിച്ചു. ഇതിന് പിന്നാലെ ഇ പി ജയരാജന്റെ ഭാര്യ ഇന്ദിരയുടെ പരാതിയിൽ തിരുവനന്തപുരം ഡിസിസി അംഗത്തിന് എതിരെ വളപട്ടണം പോലീസ് കേസെടുക്കുകയും ചെയ്തു.
ഇതോടെ കോൺഗ്രസ് ഇക്കാര്യം സംസ്ഥാനതലത്തിൽ ഉന്നയിക്കാൻ തീരുമാനിച്ചു . വൈദേകം - നിരാമയ റിസോർട്ട് ബന്ധവും രാജീവ് ചന്ദ്രശേഖറും ഇ പിയുടെ ഭാര്യയുമായുള്ള ഫോട്ടോയും സതീശൻ പുറത്തുവിട്ടതോടെ വിവാദം കൊഴുത്തു. ഫോട്ടോ വ്യാജമാണെന്നാണ് ഇ പി പറഞ്ഞു. തനിക്ക് രാജീവുമായി ബന്ധമില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. എന്നാൽ ഫോട്ടോ ഒറിജിനൽ ആണെന്നാണ് സതീശൻ പറഞ്ഞത്. ഈ ഫോട്ടോയ്ക്കെതിരെയാണ് പോലീസ് കേസെടുത്തത്. കേരളത്തിൽ പ്രധാന മത്സരം നടക്കുന്നത് ഇടതുമുന്നണിയും ബിജെപിയും തമ്മിലാണെന്ന് ഏതാനും ദിവസങ്ങൾക്കു മുമ്പ് ഇ.പി പറഞ്ഞിരുന്നു. തിരുവനന്തപുരം ഉൾപ്പെടെ 5 മണ്ഡലങ്ങളിലെ ബിജെപി സ്ഥാനാർത്ഥികൾ മിടുക്കന്മാരാണെന്നും ഇ.പി. പറഞ്ഞു.. ഈ പ്രസ്താവന സിപിഎമ്മിനെ വെട്ടിലാക്കി.
ഇക്കാര്യം മനസ്സിലാക്കിയ മുഖ്യമന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടറിയും ജയരാജന്റെ പ്രസ്താവന നിഷേധിക്കുകയും കോൺഗ്രസും സിപിഎമ്മും തമ്മിലാണ് പ്രധാന മത്സരം നടക്കുന്നത് എന്ന് ആവർത്തിക്കുകയും ചെയ്തു. അതേസമയം സതീശന്റെ ആരോപണത്തിന് ഇ . പിയാണ് മറുപടി നൽകേണ്ടതെന്ന് എം വി. ഗോവിന്ദൻ പറഞ്ഞു. സാധാരണഗതിയിൽ ഇ.പിയെ ന്യായീകരിക്കേണ്ടിയിരുന്ന ആളാണ് സിപിഎം സംസ്ഥാന സെക്രട്ടറി. സതീശന്റെ ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതമാണെന്ന് പറഞ്ഞ് അദ്ദേഹം തള്ളിക്കളയേണ്ടതായിരുന്നു. എന്നാൽ ഇത് രണ്ടും ഗോവിന്ദൻ ചെയ്തില്ല. കോൺഗ്രസ് നേതാക്കളുടെ ആരോപണം യഥാർത്ഥത്തിൽ മുഖ്യമന്ത്രിയെ ലക്ഷ്യമിട്ടു കൊണ്ടുള്ളതാണ്. കാരണം മുഖ്യമന്ത്രിക്ക് ബിജെപിയുമായി അടുത്ത ബന്ധമുണ്ട്.
ഇതിന് ഇ.പി.ഇടനില നിൽക്കുന്നു എന്നാണ് ആരോപണം.മുഖ്യമന്ത്രിയും ഇ പിയും ചേർന്ന അച്ചുതണ്ടാണ് കേരള ഭരണത്തെ മുന്നോട്ടു നയിക്കുന്നത്. മകൾക്കെതിരെയുള്ള കേസിൽ പോലും ബിജെപിയെ പിണക്കാതിരിക്കാൻ മുഖ്യമന്ത്രി ശ്രദ്ധാലുവാണ്. ഇ പി ജയരാജന് ഡൽഹിയിലുള്ള അസാമാന്യമായ പിടിപാടിനെ കുറിച്ച് മുഖ്യമന്ത്രിക്ക് ശരിയായ ധാരണയുണ്ട്. പാർട്ടിയിൽ ഭിന്നത ഉയർന്നില്ലായിരുന്നുവെങ്കിൽ അന്ന് ഇ.പിയെ സംസ്ഥാന സെക്രട്ടറി ആക്കുമായിരുന്നു. ഗോവിന്ദൻറെ കടുംപിടുത്തത്തിന് മുന്നിൽ മുഖ്യമന്ത്രി മുട്ടുമടക്കിയത് കൊണ്ടാണ് ഇത് നടക്കാതെ പോയത്. ഇ.പി - രാജീവ് ചന്ദ്രശേഖരൻ ബിസിനസ് ബന്ധം സി. പി എമ്മിന്റെ അറിവോടെയാണെന്ന സതീശന്റെ പ്രസ്താവന സിപിഎം പ്രവർത്തകർക്കിടയിൽ വലിയ ആശയക്കുഴപ്പമാണ് സൃഷ്ടിച്ചിരിക്കുന്നത്. കേരളത്തിൽ പലയിടത്തും ബിജെപി രണ്ടാം സ്ഥാനത്ത് വരുമെന്ന ജയരാജന്റെ പ്രസ്താവന വലിയ ചലനമാണ് ഉണ്ടാക്കിയത്.
ഇ പിയുടെ കഴിഞ്ഞ കാല പ്രവർത്തനങ്ങൾ ശരിയായ രീതിയിൽ പരിശോധിച്ചാൽ അദ്ദേഹത്തിൻറെ ബിജെപി ബന്ധം വ്യക്തമാണ്. ഇ.പിയും ബിജെപിയും തമ്മിലുള്ള ബന്ധത്തിൻറെ കൂടുതൽ വിവരങ്ങൾ തനിക്ക് ലഭിക്കുന്നത് സിപിഎം പ്രവർത്തകരിൽ ആണെന്ന് സതീശൻ തുറന്നു പറഞ്ഞു . ദേശാഭിമാനിയിലിരിക്കുമ്പോൾ ലോട്ടറി മാഫിയ സാന്റിയാഗോ മാർട്ടിനിൽ നിന്നും പണം കൈപ്പറ്റി. ഗോവിന്ദൻ നടത്തിയ യാത്രയിൽ പങ്കെടുക്കാതെ ഇ പി നന്ദകുമാറിന്റെ അമ്മയുടെ ചടങ്ങിൽ പങ്കെടുത്തത് വിവാദമായി മാറി. ഇതെല്ലാം പിണറായിയുടെ അറിവോടെയാണെന്നാണ് ആക്ഷേപം.
എന്നാൽ ഇ പി ജയരാജൻ പറയുന്നത് മറ്റൊരു കഥയാണ്. തനിക്ക് രാജീവ് ചന്ദ്രശേഖരന്റെ വക്കാലത്ത് എടുക്കേണ്ട ആവശ്യമില്ല .രാജീവിനെ ഇതുവരെ കണ്ടിട്ടില്ല . ഫോണിൽ പോലും സംസാരിച്ചിട്ടില്ല. വൈദേകവുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങൾ പറയാൻ താൻ ആളല്ല. കമ്പനി അധികൃതരുടെ അഭിപ്രായം അവരോട് ചോദിക്കണം. തൻറെ ഭാര്യ വൈദകത്തിന്റെ ഷെയർ ഫോൾഡർ ആണ്. അത് വാങ്ങാൻ ആരെങ്കിലും വന്നാൽ വിറ്റഴിക്കും. അടിയുറച്ച കമ്മ്യൂണിസ്റ്റുകാരനായ തന്നെ കളങ്കപ്പെടുത്താൻ അനുവദിക്കില്ല. അതിൻറെ ഭാഗമായാണ് ഷെയർ ഒഴിയാൻ തീരുമാനിച്ചത്.അത് അശ്ലീല വീഡിയോ ഇറക്കാൻ പ്രശസ്തനാണ് വിഡി സതീശൻ. തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് സമയത്ത് സ്ഥാനാർത്ഥിക്കെതിരെ വീഡിയോ ഇറക്കിയത് സതീശനാണ്. വൃത്തികെട്ട രാഷ്ട്രീയമാണ് സതീശന്റേത്. സ്വപ്ന സുരേഷിനെ ഉപയോഗിച്ച് മുഖ്യമന്ത്രിക്കെതിരെ വാർത്ത നൽകി. തന്റെ ഭാര്യയുടെ തലവെട്ടി അവിടെ സ്വപ്നയുടെ ഫോട്ടോവച്ചു.
തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖർ ജയിക്കും എന്ന കാര്യത്തിൽ ബിജെപിക്ക് ആത്മവിശ്വാസമുണ്ടായിരുന്നു . വിഴിഞ്ഞം തുറമുഖം ഉൾപ്പെടെയുള്ള വികസന പദ്ധതികൾ പാതിവഴിയിലായതിനാൽ കേന്ദ്രം ഭരിക്കുന്ന പാർട്ടിയുടെ പ്രതിനിധി തലസ്ഥാനത്ത് ജയിക്കുകയാണെങ്കിൽ അത് ഗുണം ചെയ്യുമെന്ന് പൊതുജനങ്ങളും വിശ്വസിച്ചു. എയിംസ് ഉൾപ്പെടെയുള്ള പദ്ധതികൾ തിരുവനന്തപുരത്ത് നടപ്പിലാക്കുമെന്ന് രാജീവ് പൊതുജനങ്ങളെ അറിയിച്ചു.. നെയ്യാറ്റിൻകര നിയമസഭാ മണ്ഡലത്തിൽ ഇതിനാവശ്യമായ സ്ഥലവും രാജീവ് ചന്ദ്രശേഖർ കണ്ടെത്തി . ഈ സാഹചര്യത്തിൽ രാജീവ് ചന്ദ്രശേഖരന്റെ വിജയം സംസ്ഥാനത്തിന്റെ പ്രതിച്ഛായ വർദ്ധിപ്പിക്കുമെന്ന് പിണറായി വിജയൻ ഉൾപ്പെടെയുള്ള നേതാക്കൾ കരുതി..
ക്രിസ്ത്യൻ മുസ്ലിം ന്യൂനപക്ഷങ്ങൾക്കിടയിൽ രാജീവ് ചന്ദ്രശേഖരൻ നടത്തിയ തേരോട്ടം ബിജെപിയുടെ ആത്മവിശ്വാസം വർധിപ്പിച്ചു. . ചില പ്രാദേശിക ബിജെപി നേതാക്കൾ രാജീവ് ചന്ദ്രശേഖരന്റെ ടീമുമായി വേണ്ടത്ര സഹകരിച്ചിട്ടില്ലെന്ന് ആരോപണം ശക്തമാണ് . എന്നാൽ പൊതുജനങ്ങളുമായി യാതൊരു ബന്ധവുമില്ലാത്ത ബിജെപി നേതാക്കളാണ് തിരുവനന്തപുരത്ത് പ്രചരണ രംഗത്ത് ഇറങ്ങാതിരുന്നത്. കേന്ദ്രമന്ത്രിയായിരുന്ന വി മരളീധരൻ ആറ്റിങ്ങൽ മണ്ഡലത്തിൽ ഉണ്ടാക്കിയ ചലനത്തിന്റെ നൂറ് ഇരട്ടിയാണ് തിരുവനന്തപുരം മണ്ഡലത്തിൽ ചന്ദ്രശേഖർ നടത്തിയത് . ശശി തരൂരിനെക്കാളും തലയെടുപ്പുള്ള നേതാവായാണ് രാജീവിനെ തിരുവനന്തപുരത്തുകാർ കണ്ടത്.
പിണറായി വിജയനുമായി അടുത്ത ബന്ധമാണ് രാജീവ് ചന്ദ്രശേഖറിനുള്ളത്.ഡൽഹിയിൽ എത്തുമ്പോഴൊക്കെ മുഖ്യമന്ത്രി മന്ത്രി രാജീവിനെ കാണുമായിരുന്നു. മാത്രവുമല്ല ഇ.പിയുമായുള്ള മന്ത്രി രാജീവിന്റെ ആത്മബന്ധം ഇതിനേറെ സഹായിക്കുകയും ചെയ്തു. മുഖ്യമന്ത്രിയുടെ മകളുടെ ബിസിനസ് സാമ്രാജ്യമുള്ള ബംഗളുരുവിലാണ് രാജീവും പ്രവർത്തിക്കുന്നത്. അതിനാൽ രാജീവിനെ അവഗണിച്ച് മുഖ്യമന്ത്രിക്ക് മുന്നോട്ടു പോകാനാവില്ല.
പ്രകാശ് ജാവദേക്കറാണ് രാജീവിനെ സംസ്ഥാന അധ്യക്ഷനാക്കിയത്. ജാവദേക്കർ ഇ.പിയെ തിരഞ്ഞടുപ്പ് കാലത്ത് വാർത്തയായിരുന്നു. രാജീവ് സംസ്ഥാന അധ്യക്ഷനാകുമ്പോൾ സി.പി എമ്മിന്റെ പിന്തുണ ബി ജെ പിക്ക് ലഭിക്കുമെന്ന് നരേന്ദ്രമോദി കരുതുന്നു. ബി.ജെ പിയുടെ സഹായം കിട്ടിയാൽ പിണറായിക്ക് മൂന്നാമതും അധികാരത്തിലെത്താം.
https://www.facebook.com/Malayalivartha