Widgets Magazine
20
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്തമഴയുണ്ടാകുമെന്ന് കാലാവസ്ഥാ കേന്ദ്രം... മൂന്ന് ജില്ലകളിൽ മുന്നറിയിപ്പ്, കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ഏഴ് ജില്ലകളിൽ ഉയർന്ന തിരമാലയ്ക്ക് സാധ്യതയെന്ന് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം


സങ്കടക്കാഴ്ചയായി.... ചേറ്റുപുഴയിൽ സ്വകാര്യ ബസിടിച്ച് സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം


കാലിഫോര്‍ണിയയെ നടുക്കിയ ഇരട്ടക്കൊലപാതക കേസ്.. അനില ബേബിയെ കടുത്ത ശിക്ഷയില്‍ നിന്ന് രക്ഷിച്ചെടുക്കാന്‍ പ്രതിഭാഗം നിയമതന്ത്രങ്ങള്‍ മെനയുന്നു...കോടതിയിൽ എന്തും സംഭവിക്കാം..


രാജ്യത്തെ 51,000ത്തിലധികം യുവാക്കൾക്ക് കേന്ദ്ര സർക്കാർ ജോലികളിലേക്കുള്ള നിയമന ഉത്തരവുകൾ..വിതരണം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി..


ദാമ്പത്യ ജീവിതത്തിലെ പ്രശ്നങ്ങൾ വിവാദമായശേഷം യാമിനി തങ്കച്ചിക്കൊപ്പം ​ഗണേഷ് കുമാർ..മകന്റെ വിവാഹത്തിനായാണ് ഇരുവരും ഒരുമിച്ചെത്തിയത്..ചിത്രങ്ങൾ വൈറൽ..

ഭാര്യ കിടപ്പായതോടെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങിയ പ്രവാസിക്ക് ദാരുണാന്ത്യം.

17 JUNE 2025 03:33 PM IST
മലയാളി വാര്‍ത്ത

ഭാര്യ കിടപ്പിലായതോടെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് വന്ന പ്രവാസി. ശിവൻകുട്ടി കെ. പിള്ളയെ മരണ വാർത്ത കേട്ട് ആ നാട് ഒന്നടങ്കം സങ്കടത്തിലായി. കാരണം ഭാര്യയെ നോക്കാൻ പ്രവാസ ലോകത്ത് നിന്ന് എത്തിയ ഒരാൾക്ക് ഇങ്ങനൊരു മരണം! അതാരും പ്രതീക്ഷിച്ചിരുന്നില്ല. ഒരു നാടിനെ ഒന്നടങ്കം കണ്ണീരിലാഴ്ത്തിയാണ് ശിവൻകുട്ടി കെ പിള്ള മരണപ്പെട്ടത്.

 

രാവിലെ ക‍‍ൃഷിയിടത്തിലേക്കിറങ്ങിയ ശിവൻകുട്ടി കെ. പിള്ള അയൽവാസി കൃഷിയിടത്തിൽ സ്ഥാപിച്ച വൈദ്യുതിക്കെണിയിൽനിന്നു ഷോക്കേറ്റ് മരണപ്പെട്ടു. തിങ്കളാഴ്ച രാവിലെ എട്ടേമുക്കാലോടെ കൊടുവര പാടത്താണു സംഭവം. ഇരുമ്പുകമ്പി ഉപയോഗിച്ച് അനധികൃതമായി വൈദ്യുതിവേലി കെട്ടിയ അയൽവാസി ചരുവിളയിൽ ജോൺസണെ (സജി-61) നൂറനാട് പോലീസ് കസ്റ്റഡിയിലെടുത്തു.

രാവിലെ ഏഴുമണിയോടെ ശിവൻകുട്ടി, പുരയിടത്തിൽ തേങ്ങയിടാൻ പോയതാണ്. ജോൺസന്റെ കൃഷിസ്ഥലം കടന്നുവേണം അവിടേക്കു പോകാൻ. അവിടെനിന്ന് തേങ്ങനിറച്ച ചാക്കുമായി മടങ്ങുമ്പോഴാണ് ഷോക്കേറ്റത്. ഒൻപതുമണിയോടെ പാടത്തേക്കു ചെല്ലണമെന്ന് മകൾ ശരണ്യയോട് ശിവൻകുട്ടി പറഞ്ഞിരുന്നു.

 

എട്ടേ മുക്കാലോടെ ശരണ്യ പാടത്തിനടുത്തേക്കു പോയെങ്കിലും അച്ഛനെ കണ്ടില്ല. ഇതിനിടെ പോത്തിനെ കെട്ടാൻപോയ മറ്റൊരയൽവാസി ശോഭയാണ് ശിവൻകുട്ടി വീണുകിടക്കുന്നതു കണ്ടത്. കാലുകൾ ഷോക്കേറ്റ് പൊള്ളിയ നിലയിലായിരുന്നു. ശോഭ വിളിച്ചതനുസരിച്ച് അവരുടെ മകൻ അതുലും ശരണ്യയും ജോൺസണും ഉടൻ സ്ഥലെത്തെത്തി. അതിനുമുൻപ്, ജോൺസൺ വേലിയിലേക്കുള്ള വൈദ്യുതിബന്ധം വിച്ഛേദിച്ചതിനാൽ മറ്റാർക്കും ഷോക്കേറ്റില്ല.

അതേസമയം  മരിച്ച ശിവൻകുട്ടി കെ. പിള്ളയും കുടുംബവും കൃഷിയെ ആശ്രയിച്ചാണ് ജീവിച്ചിരുന്നത്. ഏഴു വർഷമായി ഇദ്ദേഹത്തിന്റെ ഭാര്യ ശോഭാകുമാരി കിടപ്പിലാണ്. വിദേശത്തായിരുന്ന ശിവൻകുട്ടി ഭാര്യയുടെ ചികിത്സയ്ക്കും പരിചരണത്തിനുമായാണ് നാട്ടിലെത്തിയത്. ഭാര്യ കിടപ്പുരോഗിയാതോടെ കൃഷിപ്പണിയുമായി നാട്ടിൽ തുടർന്നു.

രണ്ടുവർഷം മുൻപ്‌ മകൻ ശ്യാം എസ്.കെ. പിള്ള വിദേശത്തേക്കു പോയതോടെ ഭാര്യയുടെ ശുശ്രൂഷയും വീട്ടുജോലികളുമെല്ലാം ശിവൻകുട്ടിയായിരുന്നു ചെയ്തിരുന്നത്. നൂറനാട് പണയിൽ വിവാഹം കഴിച്ചുവിട്ട മകൾ ശരണ്യയും സമയംകിട്ടുമ്പോഴൊക്കെ അമ്മയെ പരിചരിക്കാനും അച്ഛനെ സഹായിക്കാനുമെത്തിയിരുന്നു. കൃഷിയിൽനിന്നുള്ള വരുമാനവും മകന്റെ ശമ്പളവുംകൊണ്ട് ജീവിതം തള്ളിനീക്കുന്നതിനിടെയാണ് കാട്ടുപന്നിക്കെണി ദുരന്തമായത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്തമഴയുണ്ടാകുമെന്ന് കാലാവസ്ഥാ കേന്ദ്രം...  (32 minutes ago)

കണ്ണീർക്കാഴ്ചയായി.. ആലപ്പുഴ കരുവാറ്റയിൽ ട്രെയിൻ തട്ടി രണ്ടുപേർ മരിച്ചു....  (50 minutes ago)

സങ്കടക്കാഴ്ചയായി.... ചേറ്റുപുഴയിൽ സ്വകാര്യ ബസിടിച്ച് സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം  (57 minutes ago)

ജപ്പാനിലെ ഐച്ചി-നാഗോയയിൽ 20-ാമത് ഏഷ്യൻ ഗെയിംസിന് വർണാഭമായ തുടക്കം...  (1 hour ago)

വിവാഹ വാഗ്ദാനം നല്‍കി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവ് പിടിയില്‍  (6 hours ago)

ആള്‍താമസമില്ലാത്ത വീട്ടിലെ കിണറ്റില്‍ 5 വയസ്സുകാരന്റെ മൃതദേഹം  (7 hours ago)

ബിജു മേനോന്‍ ചിത്രം അവറാച്ചന്‍ ആന്‍ഡ് സണ്‍സ് ഒക്ടോബര്‍ 2 ന് തിയേറ്ററുകളില്‍  (7 hours ago)

ദീപികയുടെയും രണ്‍വീറിന്റെയും കുടുംബത്തിലേക്ക് ഒരാള്‍ കൂടി എത്തി  (9 hours ago)

വാഹന പരിശോധനയ്ക്കിടെ കെഎസ്ഇബി ലൈന്‍മാന്‍ പൊലീസിനെ ആക്രമിച്ചു  (9 hours ago)

ഹിമാലയന്‍ മഞ്ഞുമലകള്‍ വേഗത്തില്‍ ഉരുകുന്നുവെന്ന് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഗവേഷകര്‍  (9 hours ago)

നടനും മുന്‍മന്ത്രിയുമായ കെ.ബി. ഗണേഷ് കുമാറിന്റെയും മുന്‍ഭാര്യ ഡോ. യാമിനി തങ്കച്ചിയുടെയും മൂത്ത മകന്‍ ആദിത്യ കൃഷ്ണന്‍ തമ്പിയുടെ വിവാഹചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വന്‍തോതില്‍ വൈറലാകുന്നത്  (10 hours ago)

ഡല്‍ഹി യൂണിവേഴ്‌സിറ്റി തിരഞ്ഞെടുപ്പില്‍ എബിവിപിക്ക് വിജയം  (10 hours ago)

മുന്‍ ഡിജിപി ടോമിന്‍ തച്ചങ്കരിക്ക് പരിഹാസവുമായി ബിജെപി കൗണ്‍സിലര്‍ ആര്‍. ശ്രീലേഖ  (10 hours ago)

പോയി ചാവ്! സഹോദരിയെ വെട്ടിക്കൊന്ന അളിയന്റെ തലവെട്ടി സഹോദരൻ..! ' ഞാൻ കൊന്നു സാറേ..!'"  (10 hours ago)

"മകളുടെ തലവെട്ടി ഫ്രിഡ്ജിൽ; തൊട്ടടുത്ത മുറിയിൽ തൂങ്ങി അച്ഛൻ..! ചോക്ലേറ്റിനിടയിൽ മകളുടെ തല, ആ കുറിപ്പും  (10 hours ago)

Malayali Vartha Recommends