യുഎഇയില്‍ ചൂട് അതിരൂക്ഷമാകുന്നു

യുഎഇയില്‍ താപനില വീണ്ടും 50 ഡിഗ്രി സെല്‍ഷ്യസ് തൊട്ടതായി ദേശീയ കാലാവസ്ഥാ കേന്ദ്രം (എന്‍സിഎം) റിപ്പോര്‍ട്ട് ചെയ്തു. അബുദാബിയിലെ അല്‍ ഷുവാമൈക്കില്‍ ഉച്ചയ്ക്ക് 2.30നാണ് രാജ്യത്തെ ഏറ്റവും ഉയര്‍ന്ന താപനില രേഖപ്പെടുത്തിയത്. വേനല്‍ക്കാലം കനത്തതോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കടുത്ത ഉഷ്ണതരംഗമാണ് അനുഭവപ്പെടുന്നത്. വരും ദിവസങ്ങളിലും ചൂട് ഉയര്‍ന്ന നിലയില്‍ തന്നെ തുടരാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു.
തീരദേശ മേഖലകളില്‍ ഈര്‍പ്പത്തിന്റെ (ഹ്യുമിഡിറ്റി) തോത് ഉയരുന്നതും ചൂടിന്റെ കാഠിന്യം വര്‍ധിപ്പിക്കുന്നുണ്ട്. ഉച്ചസമയങ്ങളില്‍ നേരിട്ട് വെയില്‍ ഏല്‍ക്കുന്നത് ഒഴിവാക്കണമെന്നും, ധാരാളം വെള്ളം കുടിക്കണമെന്നും ആരോഗ്യ വിദഗ്ധരും അധികൃതരും താമസക്കാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha






















