ആശങ്ക വർധിക്കുന്നു..കപ്പൽ അപകടം പൂർണമായി പരിഹരിച്ചിട്ടില്ല.. എണ്ണ ഊറ്റിയെടുക്കാന്‍ 24-26 ദിവസം വേണ്ടിവരുമെന്ന് കമ്പനി..ആലപ്പുഴ പുറങ്കടലില്‍ തിമിംഗലങ്ങള്‍ ചത്തു തീരത്ത് അടിയുന്നതു പതിവാകുന്നതും ആശങ്ക കൂട്ടുന്നു..

മൽസ്യത്തൊഴിലാലാളികൾക്കും കേരളതീരത്തുള്ളവർക്കും വീണ്ടും ആശങ്ക വർധിക്കുന്നു .തുടര്‍പ്രവര്‍ത്തനങ്ങള്‍ വൈകുന്നത് കേരളതീരത്ത് വലിയതോതില്‍ പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കുമെന്നും ഡിജി ഷിപ്പിങ് ചൂണ്ടിക്കാട്ടിയിരുന്നു. ആലപ്പുഴ പുറങ്കടലില്‍ തിമിംഗലങ്ങള്‍ ചത്തു തീരത്ത് അടിയുന്നതു പതിവാകുന്നതും ആശങ്ക കൂട്ടുന്നു. ആലപ്പുഴ പുറക്കാട് അയ്യന്‍ കോവില്‍ ക്ഷേത്രത്തിനു സമീപം ഉച്ചയ്ക്കാണു തിമിംഗലം കഴിഞ്ഞ ദിവസം ചത്ത് അടിഞ്ഞത്. ശനിയാഴ്ചയും പുറക്കാട് തീരത്ത് തിമിംഗലം ചത്ത് അടിഞ്ഞിരുന്നു.
കപ്പലപകടത്തെ തുടര്‍ന്നു കണ്ടെയ്നറുകള്‍ തീരത്ത് അടിഞ്ഞ പശ്ചാത്തലത്തില്‍ അതില്‍നിന്നുള്ള രാസവസ്തുക്കള്‍ മൂലമാണോതിമിംഗലം ചത്തതെന്ന് അന്വേഷിക്കുമെന്ന് കലക്ടര്‍ അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് വീണ്ടും തിമിംഗലം ചത്ത് അടിഞ്ഞത്. ഇതോടെ മത്സ്യ തൊഴിലാളികള്‍ക്കിടയില്‍ ആശങ്ക കൂടി. ഇതിനിടെയാണ് എണ്ണ ഊറ്റലിലെ പ്രതിസന്ധിയും എത്തുന്നത്. എണ്ണ ഊറ്റുന്നത് വൈകുന്നത് ഗുരുതര പാരിസ്ഥിതിക പ്രശ്‌നമുണ്ടാക്കും. എണ്ണ ഊറ്റുന്നതുള്‍പ്പെടെയുള്ള തുടര്‍പ്രവര്‍ത്തനങ്ങള്‍ നിശ്ചിത സമയപരിധിക്കുള്ളില്‍ നടത്താന്‍ കമ്പനിക്കു കഴിഞ്ഞില്ലെന്നും
ഇതു ഗുരതരമായ വീഴ്ചയാണെന്നും ചൂണ്ടിക്കാട്ടി എംഎസ്സി കമ്പനിക്കും ടി ആന്‍ഡ് ടി കമ്പനിക്കും കഴിഞ്ഞയാഴ്ച ഡിജി ഷിപ്പിങ് കത്തു നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് ഇവരെ ഒഴിവാക്കുന്നത്.തോട്ടപ്പള്ളിക്കു സമീപം അറബിക്കടലില്‍ 51 മീറ്റര്‍ ആഴത്തില്‍ മുങ്ങിക്കിടക്കുന്ന കപ്പലിന്റെ എണ്ണ ടാങ്കുകളില്‍ ഉണ്ടായിരുന്ന ചോര്‍ച്ച അടച്ചുവെന്ന് ഡിജി ഷിപ്പിങ് അറിയിച്ചിരുന്നു. ഇനി ടാങ്കുകളില്‍നിന്നുള്ള എണ്ണ കടലില്‍ പടരാതെ സുരക്ഷിതമായി ഇനി ഊറ്റിയെടുക്കുണം. മോശം കാലാവസ്ഥയും പ്രക്ഷുബ്ധമായ കടലുമാണ് ഏറ്റവും വലിയ വെല്ലുവളി.
കാലാവസ്ഥ അനുകൂലമായതിനു ശേഷം സാച്ചുറേഷന്‍ ഡൈവിങ് ഓപ്പറേഷന്‍ ഉള്‍പ്പെടെ നടത്തുന്നതാണ് ഉചിതമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. മോശം കാലാവസ്ഥയില്‍ പൈപ്പിന് എന്തെങ്കിലും തകരാര്‍ സംഭവിച്ചാല്‍ എണ്ണ കടലില്‍ പടര്‍ന്ന് മലീനീകരണത്തിനു കാരണമാകും
https://www.facebook.com/Malayalivartha