സങ്കടക്കാഴ്ചയായി... പരിയാരത്ത് യുവതിയെ വീട്ടിനുള്ളില്‍ തീ കൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തി

ചാലക്കുടി പരിയാരത്ത് യുവതിയെ വീട്ടിനുള്ളില്‍ തീ കൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തി. പരിയാരം പള്ളിയ്ക്ക് സമീപത്ത് കരേടത്ത് വീട്ടില്‍ ഷൈജുവിന്റെ ഭാര്യ സിമി (45)യെയാണ് തീ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടത്. ഇസ്രായേലില്‍ ജോലിയ്ക്കു പോയിരുന്ന സിമി ഒരാഴ്ച മുമ്പാണ് നാട്ടിലെത്തിയത്.
ഇന്നലെ വൈകിട്ട് അഞ്ചിനായിരുന്നു സംഭവം. സംഭവ സമയത്ത് വീട്ടില്‍ ആരും വീ്ട്ടിലുണ്ടായിരുന്നില്ല. സിമിയുടെ അമ്മയും മകളും പള്ളിയില്‍ പോയ സമയത്താണ് സംഭവം. വീടിന്റെ മുകളിലത്തെ നിലയില്‍ മൃതദേഹം കത്തികരിഞ്ഞ് കിടക്കുന്ന നിലയിലായിരുന്നു. ചാലക്കുടി പോലീസും ഫയര്‍ ഫോഴ്സും സ്ഥലതെത്തി മേല്‍ നടപടികള്‍ സ്വീകരിക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha