കൗതുകമുണര്‍ത്തി അബുദാബിയില്‍ അറേബ്യന്‍ നെറ്റ് വില്ലേജ്

വിനോദസഞ്ചാര മേഖലയ്ക്ക് പുത്തനുണര്‍വേകി അബുദാബിയില്‍ അറേബ്യന്‍ നെറ്റ് വില്ലേജൊരുങ്ങി. ലോക വിനോദ സഞ്ചാര ഭൂപടത്തില്‍ സഞ്ചാരികളെ ആകര്‍ഷിക്കാനുള്ള പരമ്പരാഗത അറബ് വില്ലേജും പാരമ്പര്യ കലകളും ഒത്തിണക്കിയ പുതിയ സംരംഭത്തിന് 12 ഫുട്‌ബോള്‍ മൈതാനങ്ങളുടെ വലിപ്പം ഉണ്ട്. മരുഭൂമിയിലെ രാത്രിതാമസവും പരമ്പരാഗത ഭക്ഷണവും കലയും സഞ്ചാരികള്‍ക്ക് ആസ്വദിക്കാനാവുന്ന തരത്തില്‍ സജ്ജീകരിച്ചിട്ടുണ്ട്.
പാരമ്പര്യം ചോര്‍ന്നുപോവാത്ത തരത്തിലുള്ള താമസസ്ഥലവും ഭക്ഷണ സംവിധാനവുമാണ് ഒരുക്കിയിട്ടുള്ളത്. മരുപ്പച്ചകളും മരുഭൂമിയാത്രകളും സഫാരിയും അബുദാബിയില്‍ നിന്നുമുള്ള ഗതാഗതസംവിധാനവും പ്രാദേശികമായ കരകൗശലവസ്തുക്കളുമെല്ലാം സഞ്ചാരികളെ ആകര്‍ഷിക്കുവാനായൊരുക്കിയിട്ടുണ്ട്.
.jpg)
മരുഭൂമിയുടെ ആതിഥ്യമര്യാദ പൂര്‍ണ അര്‍ഥത്തില്‍ നല്‍കുന്നതിനായി ഒരുക്കിയിരിക്കുന്ന അബുദാബി ഡസേര്‍ട്ട് സഫാരിയുടെ പുതിയ മുഖമാണ് ഈ നൈറ്റ് വില്ലേജ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























