വർഷങ്ങളായി ഒമാനിൽ പ്രവാസജീവിതം നയിച്ചു വരുന്ന കണ്ണൂർ സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി...

ഹൃദയാഘാതത്തെ തുടർന്ന് കണ്ണൂർ മുഴപ്പിലങ്ങാട് ബീച്ച് റോഡിലെ ഹാബ്സിയിൽ മഞ്ഞക്കാണ്ടി ബഷീർ (66) ഒമാനിലെ മസ്‌കറ്റിൽ നിര്യാതനായി. റൂവിയിൽ താമസസ്ഥലത്ത് വച്ചായിരുന്നു മരണം സംഭവിച്ചത്.
വർഷങ്ങളായി ഒമാനിൽ പ്രവാസജീവിതം നയിച്ചുവരുന്ന ബഷീർ, ഇന്ത്യൻ സ്കൂൾ ദർസൈറ്റിലെ വിദ്യാർത്ഥികളുടെ ഗതാഗത (ട്രാൻസ്‌പോർട്ട്) സേവനവുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചു വരികയായിരുന്നു. സഹപ്രവർത്തകരുടെയും വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ഇടയിൽ അദ്ദേഹം സുപരിചിതനായിരുന്നു. പിതാവ്: അബൂട്ടി, മാതാവ്: ഐഷ മഞ്ഞക്കാണ്ടി, ഭാര്യ: സമീന.
മസ്‌കറ്റിലെ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന ഭൗതികശരീരം മസ്‌കറ്റ് കെ.എം.സി.സിയുടെ നേതൃത്വത്തിൽ തുടർനടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകും.
https://www.facebook.com/Malayalivartha

























