ഷാർജ ഭരണകുടുംബാംഗം ശൈഖ് മുഹമ്മദ് ബിൻ സലേം അൽ ഖാസിമി അന്തരിച്ചു; മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം...

ഷാർജ അൽ ഖാസിമി ഭരണകുടുംബാംഗവും ഡെപ്യൂട്ടി ഭരണാധികാരിയുടെ സഹോദരനുമായ ശൈഖ് മുഹമ്മദ് ബിൻ സലേം ബിൻ സുൽത്താൻ അൽ ഖാസിമി അന്തരിച്ചു. നിര്യാണത്തിൽ ഷാർജ റൂളേഴ്സ് കോർട്ട് അനുശോചനം രേഖപ്പെടുത്തി. വെള്ളിയാഴ്ച അസർ നമസ്കാരത്തിന് ശേഷം കിംഗ് ഫൈസൽ പള്ളിയിലെ നമസ്കാരത്തിന് ശേഷം അൽ ജുബൈൽ ഖബർസ്ഥാനിലാണ് ഖബറടക്കം. വിയോഗത്തിൽ ഷാർജയിൽ മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു.
https://www.facebook.com/Malayalivartha


























