ശൈഖ് മുഹമ്മദിന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ നേട്ടം പ്രിയപത്നി!! സ്നേഹാദരവുമായി ദുബായ് ഭരണാധികാരിയുടെ വൈറൽ കുറിപ്പ് മനോഹരമായ സമ്മാനം

തന്റെ മക്കൾക്കും കുടുംബത്തിനും സഹപ്രവർത്തകർക്കും രാജ്യത്തിനും ലോകത്തിനും നൽകുന്ന 26 കത്തുകളാണ് ഈ പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ആറ് പതിറ്റാണ്ട് നീണ്ട പൊതുജീവിതത്തിലെ അനുഭവങ്ങളാണ് പുസ്തകത്തിൽ പങ്കുവയ്ക്കുന്നത്. ഷെയ്ഖ ഹിന്ദിനുള്ള കത്ത് ഷെയ്ഖ് മുഹമ്മദ് സമൂഹമാധ്യമ പ്ലാറ്റ്‌ഫോമായ എക്സിലൂടെ പങ്കുവച്ചു.
47 വർഷത്തെ ദാമ്പത്യജീവിതത്തെ സ്മരിക്കുന്ന കത്തിൽ ഷെയ്ഖ ഹിന്ദ് തന്റെ ‘വീടും മാതൃരാജ്യവും മനശ്ശാന്തിയുമായിരുന്നു’ എന്ന് ഷെയ്ഖ് മുഹമ്മദ് വിശേഷിപ്പിച്ചു.
‘എന്‍റെ ജീവിതയാത്രയിലെ പങ്കാളി, എന്‍റെ വീടിന്റെയും ജീവിതത്തിന്റെയും തൂണ്, ശൈഖുമാരുടെ മാതാവ്... എന്‍റെ ഏറ്റവും വലിയ നേട്ടവും മനോഹരമായ ഓർമ്മകളും മധുരമുള്ള നിമിഷങ്ങളും നിങ്ങളാണ്. എന്റെ പങ്കാളി, എന്‍റെ സ്വപ്നങ്ങളിലെ കൂട്ടുകാരി, എന്റെ വീടും അഭയവും ജന്മനാടും ഹിന്ദ് തന്നെയാണ്’ — ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം കുറിച്ചു.
കരുണയും വിനയവും നിറഞ്ഞവരായി മക്കളെ വളർത്തിയെടുക്കുന്നതിൽ ശൈഖാ ഹിന്ദ് വഹിച്ച പങ്ക് വലുതാണെന്ന് ശൈഖ് മുഹമ്മദ് ഓർമ്മിച്ചു. 'നമ്മുടെ മക്കളുടെ എളിമയിൽ നിങ്ങളുടെ വാക്കുകളുടെ പതിപ്പുണ്ട്, അവരുടെ കരുണയിൽ നിങ്ങളുടെ ഹൃദയമുണ്ട്, രാജ്യത്തോടുള്ള അവരുടെ വിശ്വസ്തതയിൽ നിങ്ങളുടെ സ്നേഹമുണ്ട്'- അദ്ദേഹം കുറിച്ചു.
നമ്മൾ എന്തൊക്കെ പണിതുയർത്തി എന്നതിലല്ല, മറിച്ച് മക്കളുടെ ഹൃദയത്തിൽ എത്തരം സ്നേഹവും ധാർമികതയും നന്മയുമാണ് വച്ചുപുലർത്തുന്നത് എന്നതിലാണ് കുടുംബത്തിന്റെ യഥാർത്ഥ പാരമ്പര്യം നിലകൊള്ളുന്നത്.
ദുരിതമനുഭവിക്കുന്നവരുടെ കണ്ണീരൊപ്പുന്നതിലാണ് ശൈഖാ ഹിന്ദ് സന്തോഷം കണ്ടെത്തിയിരുന്നത്. അനാഥരുടെ അമ്മയായി 47 വർഷം നീണ്ട ജീവകാരുണ്യ പ്രവർത്തനങ്ങളിൽ അവർ മുഴുകിയതായും അദ്ദേഹം ഓർത്തെടുത്തു.
വരുംതലമുറകൾക്ക് വഴികാട്ടിയായി തുടരാൻ ഭാര്യയോട് അഭ്യർഥിച്ചുകൊണ്ടാണ് കത്ത് അവസാനിക്കുന്നത്. ഒരു മനുഷ്യന്റെ ജീവിതം വർഷങ്ങൾ കൊണ്ടല്ല അളക്കേണ്ടത്, മറിച്ച് അവർ നേടിയ നേട്ടങ്ങളും അവർ തൊട്ടറിഞ്ഞ ഹൃദയങ്ങളും കൊണ്ടാണെന്ന് ഓർമിപ്പിച്ചു.
--
https://www.facebook.com/Malayalivartha

























