സൗദിയില്‍ മരിച്ച തമിഴ്‌നാട് സ്വദേശിയുടെ മൃതദേഹം ഖബറടക്കി.

സൗദിയില്‍ മരിച്ച തമിഴ്‌നാട് സ്വദേശിയുടെ മൃതദേഹം ഖബറടക്കി. ചെങ്കല്‍പട്ടം കോവളം സ്വദേശി തമീം അന്‍സാരി (56)യുടെ മൃതദേഹമാണ് ഖബറടക്കിയത്.
നാട്ടില്‍ പോകുന്നതിന് ബലിപ്പെരുന്നാള്‍ അവധിക്ക് മുമ്പ് കൂട്ടുകാരന്റെ അടുത്തെത്തിയതാണ്. അവിടെ വെച്ച് ഹൃദയാഘാതമുണ്ടാവുകയും തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ മരണം സംഭവിക്കുകയുമായിരുന്നു. 35 വര്‍ഷമായി സൗദി കിഴക്കന്‍ പ്രവിശ്യയിലെ ഹഫര്‍ അല്‍ ബാത്വിന് സമീപം ദിബിയായില്‍ ജോലി ചെയ്യുകയായിരുന്നു തമീം അന്‍സാരി. ഈദ് അവധിക്ക് ഹഫര്‍ ആല്‍ ബാത്വിനിലുള്ള സുഹൃത്തിന്റെ റൂമില്‍ എത്തിയതായിരുന്നു.
റൂമില്‍ വെച്ച് നെഞ്ചുവേദന അനുഭവപ്പെടുകയും തുടര്‍ന്ന് ഉടന്‍ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. അവിടെ വെച്ച് മരണം സംഭവിക്കുകയായിരുന്നു. ഈ മാസം നാട്ടിലേക്ക് മടങ്ങുവാനുള്ള തയ്യാറെടുപ്പിലായിരുന്നു.
ഭാര്യ: അമീറ നിഷ, മകള്‍: അസീമ ബാനു. മരണാനന്തര നിയമനടപടികള്‍ ഹഫര്‍ ആല്‍ ബാത്വിന്‍ ഒ.ഐ.സി.സി പ്രസിഡന്റ് വിബിന്‍ മറ്റത്തിന്റെ നേതൃത്വത്തില്‍ പൂര്‍ത്തിയാക്കി. സുഹൃത്ത് സുല്‍ത്താനും സുഹൃത്തുക്കളും ചേര്‍ന്ന് മൃതദേഹം ഏറ്റെടുത്ത് ഹഫറിലെ മഖ്ബറയില്‍ ഖബറടക്കം നടത്തി.
"
https://www.facebook.com/Malayalivartha
























