സംസ്ഥാന ഹജ്ജ് കമ്മിറ്റിയില്‍ ഹജ്ജ് നിര്‍വഹിക്കാനെത്തിയ കണ്ണൂര്‍ തില്ലങ്കേരി സ്വദേശി മദീനയില്‍ മരിച്ചു

സംസ്ഥാന ഹജ്ജ് കമ്മിറ്റിയില്‍ ഹജ്ജ് നിര്‍വഹിക്കാനെത്തിയ കണ്ണൂര്‍ തില്ലങ്കേരി സ്വദേശി കരുവള്ളി അബ്ദുല്‍ അസീസ് (68) മദീനയില്‍ മരിച്ചു. ഭാര്യക്കൊപ്പം ഹജ്ജ് കര്‍മങ്ങള്‍ പൂര്‍ത്തീകരിച്ച് മദീനാ സന്ദര്‍ശനത്തിനെത്തിയതായിരുന്നു. അസുഖത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം മദീനയിലെ കിങ് ഫഹദ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
ചികിത്സക്കിടെ വ്യാഴാഴ്ച ഉച്ചയോടെ മരണത്തിന് കീഴടങ്ങി. റിയാദിലുള്ള മകന്‍ മദീനയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. മരണാനന്തര കര്‍മങ്ങള്‍ക്കും മറ്റും കെ.എം.സി.സി മദീന വെല്‍ഫയര്‍ വിങ് സഹായത്തിനുണ്ട്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം മദീനയില്‍ കബറടക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിക്കുകയായിരുന്നു.
"
https://www.facebook.com/Malayalivartha