ബെംഗളൂരുവിൽ ജോലി!! മെട്രോയിൽ ഒഴിവുണ്ട്... രണ്ട് ലക്ഷം വരെ ശമ്പളം 2026 ജനുവരി 15 ന് മുൻപ് അപേക്ഷിക്കൂ

ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (BMRCL) ഓപ്പറേഷൻസ് & മെയിന്റനൻസ് വിഭാഗത്തിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാർ അടിസ്ഥാനത്തിലോ ഡെപ്യൂട്ടേഷനിലോ ആയിരിക്കും നിയമനം. ഏഴ് തസ്തികകളിലാണ് ഒഴിവുകൾ ഉള്ളത്. വിശദമായി നോക്കാം
രണ്ട് ജനറൽ മാനേജർ തസ്തികകളാണുള്ളത്: ജനറൽ മാനേജർ (സിഗ്നലിംഗ്/ടെലികോം-1), ജനറൽ മാനേജർ (ഓപ്പറേഷൻസ്-1). ഈ തസ്തികകളിലേക്ക് കരാർ നിയമനത്തിന് 55 വയസ്സും, ഡെപ്യൂട്ടേഷന് 56 വയസ്സുമാണ് ഉയർന്ന പ്രായപരിധി. ഡെപ്യൂട്ടി ജനറൽ മാനേജർ തലത്തിൽ അഞ്ച് ഒഴിവുകളുണ്ട്: സേഫ്റ്റി, SSM, AFC/ടെലി, സ്റ്റോർസ്, P-വേ എന്നിവ ഓരോന്ന് വീതം. 48 വയസ്സാണ് പ്രായപരിധി.
ജനറൽ മാനേജർ (സിഗ്നലിംഗ്/ടെലികോം): ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷൻ, ഇലക്ട്രോണിക്സ് & ടെലികമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ്, അല്ലെങ്കിൽ കമ്പ്യൂട്ടർ സയൻസ് എന്നിവയിലേതെങ്കിലും വിഷയത്തിൽ അംഗീകൃത ബിരുദം വേണം. റെയിൽവേ/മെട്രോ റെയിൽ/ഓർഗനൈസ്ഡ് സർവീസുകൾ/PSU-കളിലെ സിഗ്നലിംഗ്-ടെലികമ്മ്യൂണിക്കേഷൻ സിസ്റ്റങ്ങളിൽ കുറഞ്ഞത് 20 വർഷത്തെ പ്രവൃത്തിപരിചയം നിർബന്ധമാണ്. ഇതിൽ 5 വർഷമെങ്കിലും സീനിയർ ഭരണ/മാനേജർ റോളിൽ പ്രവർത്തിച്ചിരിക്കണം.
ജനറൽ മാനേജർ (ഓപ്പറേഷൻസ്): ഇലക്ട്രിക്കൽ, മെക്കാനിക്കൽ, ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷൻ, അല്ലെങ്കിൽ കമ്പ്യൂട്ടർ സയൻസ് എഞ്ചിനീയറിംഗിൽ ബിരുദം അനിവാര്യമാണ്. റെയിൽവേയിലോ ആധുനിക മെട്രോ സിസ്റ്റത്തിലോ മെയിന്റനൻസ്/പ്രോജക്ട്/ഓപ്പറേഷൻ മേഖലകളിൽ 20 വർഷത്തെ പ്രവൃത്തിപരിചയം ആവശ്യമാണ്. ഇതിൽ ഇലക്ട്രിക് ലോക്കോ/EMU/ആധുനിക മെട്രോ എന്നിവയുടെ പ്രവർത്തനത്തിൽ കുറഞ്ഞത് 5 വർഷത്തെ പരിചയമെങ്കിലും വേണം.
ഡെപ്യൂട്ടി ജനറൽ മാനേജർ (സേഫ്റ്റി): എഞ്ചിനീയറിംഗ് ബിരുദവും, റെയിൽവേ/ആധുനിക മെട്രോ സിസ്റ്റങ്ങളിലെ സേഫ്റ്റി വിഭാഗത്തിൽ (മെയിന്റനൻസ്/പ്രോജക്ട്/ഓപ്പറേഷൻ) 14 വർഷത്തെ പ്രവൃത്തിപരിചയവും നിർബന്ധമാണ്. ഓപ്പറേഷൻസ്, സിഗ്നലിംഗ്, സിവിൽ, പി-വേ, റോളിംഗ് സ്റ്റോക്ക് അല്ലെങ്കിൽ ഇലക്ട്രിക്കൽ വകുപ്പുകളിൽ പരിശോധനകളും തുടർനടപടികളും നടത്തിയ പരിചയമുള്ളവർക്ക് മുൻഗണനയുണ്ട്.
ഡെപ്യൂട്ടി ജനറൽ മാനേജർ (SSM): സിവിൽ എഞ്ചിനീയറിംഗ് ബിരുദവും, റെയിൽവേ/മെട്രോ റെയിൽവേ/റെയിൽവേ PSU-കളിലെ പെർമനന്റ് വേ, ട്രാക്ക് മെയിന്റനൻസ്, അല്ലെങ്കിൽ സിവിൽ കൺസ്ട്രക്ഷൻ & മെയിന്റനൻസ് എന്നിവയിൽ 14 വർഷത്തെ പ്രവൃത്തിപരിചയവും ആവശ്യമാണ്.
ഡെപ്യൂട്ടി ജനറൽ മാനേജർ (AFC/ടെലി): ഇലക്ട്രോണിക്സ്/ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷൻ/ഇലക്ട്രോണിക്സ് & ടെലികമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ്/കമ്പ്യൂട്ടർ സയൻസ് ബിരുദം വേണം.
റെയിൽവേ/മെട്രോ റെയിൽവേ/സബർബൻ റെയിൽവേ എന്നിവിടങ്ങളിലോ, ആധുനിക സിഗ്നലിംഗ് സംവിധാനങ്ങളുള്ള റെയിൽവേ/മെട്രോ നെറ്റ്‌വർക്കുകളുടെ രൂപകൽപ്പന/നിർമ്മാണം എന്നിവയിൽ ഏർപ്പെട്ടിട്ടുള്ള സ്ഥാപനങ്ങളിലോ 14 വർഷത്തെ പ്രവൃത്തിപരിചയം അനിവാര്യമാണ്. സിഗ്നലിംഗ്/ടെലികമ്മ്യൂണിക്കേഷൻ ആസ്തികളുടെ പരിപാലനത്തിൽ കുറഞ്ഞത് 5 വർഷത്തെ സീനിയർ തലത്തിലുള്ള പരിചയവും ഇതിനുപുറമെ ആവശ്യപ്പെടുന്നു.
ഡെപ്യൂട്ടി ജനറൽ മാനേജർ (സ്റ്റോർസ്): ഇലക്ട്രിക്കൽ/ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ്/ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷൻ/മെക്കാനിക്കൽ അല്ലെങ്കിൽ സിവിൽ എഞ്ചിനീയറിംഗിൽ ബിരുദം വേണം. റെയിൽവേ/റെയിൽവേ PSU/PSU/ആധുനിക മെട്രോ സിസ്റ്റം/പ്രമുഖ സ്വകാര്യ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ സ്റ്റോർ പ്രവർത്തനങ്ങളിൽ പരിചയം നിർബന്ധമാണ്. കൂടാതെ, വലിയ മൂല്യമുള്ള സ്റ്റോറുകൾ കൈകാര്യം ചെയ്യുന്നതിലും, ഇൻവെന്ററി മാനേജ്‌മെന്റ്, ടെൻഡറിംഗ്, പ്രോജക്ട് സ്പെയറുകൾ/ഉപകരണങ്ങൾ, പൊതുവായവ എന്നിവയുടെ ഡിജിറ്റൽ/GeM പ്ലാറ്റ്‌ഫോമുകളിലെ സംഭരണം എന്നിവയിലും കുറഞ്ഞത് 14 വർഷത്തെ പ്രവൃത്തിപരിചയം ഈ തസ്തികയ്ക്ക് അത്യാവശ്യമാണ്.
ഡെപ്യൂട്ടി ജനറൽ മാനേജർ (P-വേ): സിവിൽ എഞ്ചിനീയറിംഗ് ബിരുദവും, റെയിൽവേ/മെട്രോ/റെയിൽവേ PSU-കളിലെ പെർമനന്റ് വേ, മെയിന്റനൻസ് അല്ലെങ്കിൽ കൺസ്ട്രക്ഷൻ മേഖലകളിൽ 14 വർഷത്തെ പ്രവൃത്തിപരിചയവും ആവശ്യമാണ്.
ജനറൽ മാനേജർക്ക് 2,06,250/- രൂപയും ഡെപ്യൂട്ടി ജനറൽ മാനേജർക്ക് 1,64,000/- രൂപയുമാണ് പ്രതിമാസ ശമ്പളം. ഡെപ്യൂട്ടേഷൻ വഴി വരുന്നവർക്ക് അവരുടെ മാതൃവകുപ്പിലെ ശമ്പളഘടന ബാധകമായേക്കാം. GPA, GMC, യാത്രാബത്ത തുടങ്ങി കമ്പനിയുടെ നിലവിലുള്ള നിയമങ്ങളനുസരിച്ചുള്ള മറ്റ് ആനുകൂല്യങ്ങളും ലഭിക്കും.
ഓൺലൈൻ അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി 2026 ജനുവരി 15 ആണ്. ഓൺലൈൻ അപേക്ഷ സമർപ്പിച്ചതിന് ശേഷം, ഒപ്പിട്ട അപേക്ഷയുടെ പ്രിന്റ് കോപ്പിയും അനുബന്ധ രേഖകളും ജനുവരി 20 നകം അയക്കണം.
https://www.facebook.com/Malayalivartha























