കുവൈത്തില്‍ മൂന്ന് തടവുകാര്‍ ജയില്‍ചാടി

കുവൈത്തിലെ ഒരു ജയിലില്‍ നിന്ന് മൂന്ന് തടവുകാര്‍ രക്ഷപ്പെട്ടു. പ്രതികള്‍ രാജ്യം വിട്ടുപോകാതിരിക്കാന്‍ ഇവരുടെ വിവരങ്ങള്‍ കുവൈത്തിലെ എല്ലാ അതിര്‍ത്തികളിലും വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും ഇതിനകം കൈമാറി കഴിഞ്ഞു.സംഭവത്തില്‍ അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് സൗദ് അല്‍സബാഹ്. സംഭവത്തെക്കുറിച്ച് ഉടനടി അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പ്രത്യേക സമിതിയെ അദ്ദേഹം നിയോഗിച്ചു.
രക്ഷപ്പെട്ട തടവുകാരെ എത്രയും വേഗം പിടികൂടുന്നതിനായി ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഉള്‍പ്പെടെയുള്ള രാജ്യത്തെ എല്ലാ സുരക്ഷാ വിഭാഗങ്ങള്‍ക്കും മന്ത്രി കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. തടവുചാടിയ പ്രതികളുമായി യാതൊരുവിധ ഇടപാടുകളും നടത്തരുതെന്നും ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്നും സുരക്ഷാ മന്ത്രാലയം അറിയിച്ചു. പ്രതികളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ ഉടനടി '112' എന്ന അടിയന്തര നമ്പറില്‍ ബന്ധപ്പെട്ട് അധികൃതരെ അറിയിക്കേണ്ടതാണ്. പ്രതികളെ ഒളിവില്‍ കഴിയാന്‍ സഹായിക്കുകയോ അവര്‍ക്ക് അഭയം നല്‍കുകയോ ചെയ്യുന്നവര്‍ക്കെതിരെ കര്‍ശനമായ നിയമനടപടികള്‍ സ്വീകരിക്കുമെന്നും ആഭ്യന്തര മന്ത്രാലയം ശക്തമായ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha






















