Widgets Magazine
06
Sep / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഞങ്ങളെ രക്ഷിച്ച് നാട്ടില്‍ അയക്കണേ സാറെ... 9 മാസം ശമ്പളം കിട്ടാതെ ഭക്ഷണമോ വെള്ളമോ പ്രാഥമിക സൗകര്യങ്ങളോ ഇല്ലാതെ അലയുന്നവര്‍ അയച്ച വീഡിയോ വൈറലാകുന്നു

26 JULY 2016 01:28 PM IST
മലയാളി വാര്‍ത്ത

നല്ലൊരു ജീവിതം സ്വപ്നം കണ്ട് വിദേശത്തേക്ക് പറന്ന യുവക്കളുടെ ദയനീയ ചിത്രം ചര്‍ച്ചയാവുകയാണ്. വേലയും കൂലിയും ഇല്ലാതെ കടുത്ത ദാരിദ്ര്യത്തില്‍ വിദേശത്ത് ജീവിതം വഴിമുട്ടിയ തങ്ങളെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് യുവാക്കള്‍ സര്‍ക്കാരിന് വീഡിയോ അയച്ചു. 

യുഎഇ യില്‍ വര്‍ക്ക് പെര്‍മിറ്റ് കാലാവധി പൂര്‍ത്തിയയാതിനെ തുടര്‍ന്ന് ശമ്പളമോ കഴിക്കാന്‍ ഭക്ഷണമോ വെള്ളമോ പ്രാഥമിക സൗകര്യങ്ങള്‍ പോലും കിട്ടാതെ വലയുന്ന ഇന്ത്യാക്കാര്‍ സാമ്പത്തിക പിന്തുണ നല്‍കി സഹായിക്കണമെന്ന് ആവശ്യപ്പെട്ടു കേന്ദ്ര സര്‍ക്കാരിന് വീഡിയോ ക്ലിപ്പ് അയച്ചു കൊടുത്തു. കുടുംബവുമായി വീണ്ടും കണ്ടുമുട്ടാന്‍ തങ്ങളെ സഹായിക്കണമെന്ന് വീഡിയോയില്‍ ഇവര്‍ ആവശ്യപ്പെടുന്നു. 

പണമോ വീട്ടിലേക്ക് മടങ്ങാന്‍ ആവശ്യമായ രേഖകളോ ഇല്ലാതെ കുടുങ്ങിക്കിടക്കുന്നവരായി തങ്ങള്‍ 100 ലധികം പേരുണ്ടെന്നാണ് ഇവര്‍ പറയുന്നത്. ഇതില്‍ തമിഴ്‌നാടു കാരായ 15 പേരാണ് എത്രയും പെട്ടെന്ന് നാട്ടില്‍ തിരികെ എത്തിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുള്ളത്. 

2015 നവംബറിന് ശേഷം തങ്ങള്‍ക്ക് ശമ്പളം കിട്ടിയിട്ടില്ലെന്നും തങ്ങളടെ തൊഴില്‍ കരാര്‍, വിസ, ലേബര്‍ കാര്‍ഡ്, റെസിഡന്റ് ഐഡന്റിറ്റി കാര്‍ എന്നിവയെല്ലാം കാലാവധി കഴിഞ്ഞു. എന്നാല്‍ സ്‌പോണ്‍സര്‍മാര്‍ അത് പുതുക്കിയിട്ടില്ലെന്നും ഇപ്പോഴും തൊഴിലാളികള്‍ കൂലിയില്ലാതെ ജോലി ചെയ്യാന്‍ നിര്‍ബ്ബന്ധിതരായിരിക്കുകയാണെന്നും പറയുന്നു.

ഓരോരുത്തരും ജോലിക്കായി രണ്ടുലക്ഷത്തോളം രൂപ നല്‍കിയാണ് വിദേശത്ത് എത്തിയത്. ഏജന്റുമാരുടെ പേരുകള്‍ നല്‍കിയിട്ട് ഇവര്‍ക്കെതിരേ കടുത്ത നടപടി സ്വീകരിക്കണമെന്നും തങ്ങള്‍ക്ക് നഷ്ടപരിഹാരം വാങ്ങിത്തരണന്നെും ആവശ്യപ്പെടുന്നുണ്ട്. 

ഒമ്പതുമാസമായി ശമ്പളം കിട്ടിയിട്ടില്ലെന്നും ഭക്ഷണം വാങ്ങാന്‍ പോലും പണമില്ലെന്നും ഒരാള്‍ പറയുന്നു. ഇന്ത്യയില്‍ നിന്നും ഏജന്റുമാര്‍ നടത്തുന്നത് മനുഷ്യക്കടത്താണെന്നും ഇവര്‍ക്കെതിരേ നടപടിവേണമെന്നും മറ്റൊരാള്‍ ആരോപിക്കുന്നു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോളിളക്കം സൃഷ്ടിച്ച അനവധി കേസുകള്‍ക്ക് തുമ്പുണ്ടാക്കിയ ഫോറന്‍സിക് സര്‍ജനാണ് ഡോ. ഷെര്‍ലി വാസു  (9 minutes ago)

വിറളി പൂണ്ട് യൂ എസ്  (17 minutes ago)

യു.എസ് ഓപണ്‍ പുരുഷ സിംഗ്ള്‍സ് ഫൈനലില്‍  (25 minutes ago)

മൂന്നാക്കല്‍ സ്വദേശി അബ്ദു റഷീദ് അബൂദബിയില്‍ നിര്യാതനായി...  (35 minutes ago)

മകള്‍ക്കായി തെരച്ചില്‍ തുടരുന്നു  (1 hour ago)

ശാരീരികക്ഷമതാ പരിശോധനയ്ക്കിടെ കുഴഞ്ഞുവീണ് ചികിത്സയിലായിരുന്ന  (1 hour ago)

പുതിയ വാഹനമോ, വീടോ സ്വന്തമാക്കാനുള്ള ആഗ്രഹങ്ങൾ  (1 hour ago)

മുന്‍ സൈനികന്‍ സ്‌കൂട്ടറിടിച്ച് മരിച്ചു  (1 hour ago)

റെക്കോര്‍ഡ് വില്‍പ്പനയുമായി മില്‍മ.  (2 hours ago)

60 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത  (2 hours ago)

കുട്ടികള്‍ക്കൊപ്പം കളിച്ചുകൊണ്ടിരിക്കെ ഹൃദയാഘാതം...  (2 hours ago)

കൊല്ലം സെയ്‌ലേഴ്‌സും കൊച്ചി ബ്ലൂ ടൈഗേഴ്‌സും ഏറ്റുമുട്ടും...  (2 hours ago)

....കേരളത്തില്‍ തെളിഞ്ഞ കാലാവസ്ഥയാണെങ്കില്‍ ഗ്രഹണം പൂര്‍ണമായി ആസ്വദിക്കാനാകും  (2 hours ago)

പി പ്രസാദിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍.....  (3 hours ago)

അധിക തീരുവ പ്രഹരം മറികടക്കാനായി ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതിക്കാര്‍ക്ക്  (3 hours ago)

Malayali Vartha Recommends