ഒമാനില്‍ വിദേശ കുറ്റവാളികള്‍ പെരുകുന്നു

കഴിഞ്ഞവര്‍ഷം ഒമാനില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ ഭൂരിപക്ഷവും വിദേശകുറ്റവാളികള്‍ എന്ന് കണക്കുകള്‍. 26,655 പേരാണ് വിവിധ കേസുകളിലായി കഴിഞ്ഞവര്‍ഷം പിടിയിലായത്. ഇതില്‍ 52 ശതമാനം പേര്‍ വിദേശികളാണെന്ന് കണക്കുകള്‍ പറയുന്നു. വിദേശ കുറ്റവാളികള്‍ 13,798 പേരാണ്. ഇതില്‍ 12,154 പേര്‍ പുരുഷന്‍മാരും 652 പേര്‍ സ്ത്രീകളുമാണ്. 12,205 സ്വദേശി കുറ്റവാളികളാണ്. കഴിഞ്ഞവര്‍ഷം കുറ്റകൃത്യങ്ങളുടെ എണ്ണം 2014-നെ അപേക്ഷിച്ച് 17 ശതമാനം കുറവുണ്ട്. 18,860 കേസുകള്‍ മാത്രമാണ് കഴിഞ്ഞവര്‍ഷം രജിസ്റ്റര്‍ ചെയ്തത്. 2014-ല്‍ 22,624 കേസുകളിലായി 27,012 പേരെ അറസ്റ്റ് ചെയ്തിരുന്നു. 2013-ലാകട്ടെ മൊത്തം 26,602 കേസുകളാണ് രാജ്യത്തുണ്ടായത്. മസ്‌കത്ത്, വടക്കന്‍ ബാത്തിന, ദോഫാര്‍ ഗവര്‍ണറേറ്റുകളിലാണ് മൂന്നില്‍ രണ്ട് കുറ്റകൃത്യങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. മുസന്ദമിലും അല്‍ വുസ്തയിലുമാണ് ഏറ്റവും കുറഞ്ഞ കുറ്റകൃത്യ നിരക്ക്. ഒരു ശതമാനം വീതം കുറ്റകൃത്യങ്ങളാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. അല്‍ ബുറൈമി ഗവര്‍ണറേറ്റിലാണ് ഏറ്റവും ഉയര്‍ന്ന കുറ്റകൃത്യ നിരക്ക്. ആയിരം പേരില്‍ 30 പേര്‍ എന്ന നിരക്കില്‍ ഇവിടെ കുറ്റകൃത്യം രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുണ്ട്. യു.എ.ഇ അതിര്‍ത്തിയോട് ചേര്‍ന്നുകിടക്കുന്ന പ്രദേശമായതിനാല്‍ താമസ, കുടിയേറ്റ നിയമലംഘനത്തിന് ഇവിടെ നിന്ന് പിടിയിലാകുന്നവരുടെ എണ്ണത്തിലെ വര്‍ധനവാണ് ഇതിന് പ്രധാന കാരണം.
https://www.facebook.com/Malayalivartha