പലസ്തീന് അന്താരാഷ്ട്ര സമൂഹത്തിന്റെ പിന്‍ന്തുണ

ഐക്യരാഷ്ട്രസഭ സുരക്ഷാസമിതിയില്‍ പാസായ ഇസ്രായേല്‍ വിരുദ്ധ പ്രമേയം സുപ്രധാനമായ ഒന്നാണ്. ഇസ്രായേലിന്റെ അനധികൃത കുടിയേറ്റത്തെ പലപ്പോഴായി യു.എന്‍ എതിര്‍ക്കുകയും അപലപിക്കുകയും ചെയ്തിട്ടുണ്ട്. സുരക്ഷാസമിതിയും ജനറല്‍ അസംബ്‌ളിയും അന്താരാഷ്ട്ര നീതിന്യായ കോടതിയും യുനെസ്‌കോയും ഇത്തരത്തില്‍ ഇടപെടലുകള്‍ നടത്തിയിട്ടുണ്ട്. അന്താരാഷ്ട്ര നിയമങ്ങളെയും നാലാം ജനീവ കണ്‍വെന്‍ഷന്‍ തീരുമാനങ്ങളെയും ലംഘിച്ച് ഫലസ്തീന്‍ ഭൂമിയില്‍ ഇപ്പോള്‍ തന്നെ 196-ലധികം അനധികൃത നിര്‍മാണങ്ങള്‍ നടത്തുന്നുണ്ട്. എങ്കിലും ഡിസംബര്‍ 23ലെ രക്ഷാസമിതി പ്രമേയം പലകാരണങ്ങളാല്‍ പ്രാധാന്യമുള്ളതു തന്നെയാണ്. അമേരിക്ക പ്രമേയത്തെ വീറ്റോ ചെയ്യാന്‍ ശ്രമിക്കുകയോ നിര്‍ദേശിക്കുകയോ ചെയ്തിട്ടില്ല എന്നതാണ് ഒന്നാമത്തെ പ്രത്യേകത. പ്രസിഡന്റ് സ്ഥാനത്തിരുന്ന എട്ടു വര്‍ഷത്തിനിടെ ഒബാമ ആദ്യമായാണ് സുരക്ഷാസമിതി ഇസ്രായേലിനെ അപലപിച്ച് പ്രമേയം പാസാക്കുന്നത്, എന്നതാണ് രണ്ടാമത്തേത്. ഇസ്രായേലിന്റെ അസാധാരണ സമ്മര്‍ദങ്ങള്‍ക്കിടയിലാണ് പ്രമേയം പാസായത് എന്നതും പ്രധാനമാണ്.
ഇസ്രായേല്‍ യു.എന്‍ പ്രമേയത്തെ അനാദരിക്കും എന്നു മാത്രമല്ല, അവര്‍ കുടിയേറ്റം കൂടുതല്‍ ശക്തമാക്കാനുള്ള നീക്കത്തിലുമാണ്. സഭയില്‍ വോട്ടിനായുള്ള ചര്‍ച്ചകള്‍ നടക്കുമ്പോള്‍ തന്നെയാണ് 300 അനധികൃത കുടിയേറ്റ ഭവനങ്ങള്‍ക്ക് ജറൂസലം മുനിസിപ്പാലിറ്റി അനുമതി നല്‍കിയത്.
അമേരിക്കയുടെ പിന്തുണയില്ലെങ്കില്‍ ഇസ്രായേല്‍ അന്താരാഷ്ട്ര സമൂഹത്തില്‍ ഒറ്റപ്പെടും എന്നതാണ് മറ്റൊരു വസ്തുത. പ്രമേയത്തിന്റെ വോട്ടിങ് നില ഇത് വ്യക്തമാക്കുന്നുണ്ട്. സുരക്ഷാസമിതിയിലെ 14 അംഗരാജ്യങ്ങളും ഇസ്രായേല്‍ വിരുദ്ധ നിലപാട് പരസ്യമായി സ്വീകരിക്കുകയും പലസ്തീനെ പിന്തുണക്കുകയും ചെയ്തു. അമേരിക്ക മാത്രം വോട്ടെടുപ്പില്‍നിന്ന് വിട്ടുനിന്നു.
ഡോണള്‍ഡ് ട്രംപിനു കീഴില്‍ യു.എസ് ഭരണകൂടം കൂടുതല്‍ ഇസ്രായേല്‍ അനുകൂലമായിത്തീരും. അതാനാല്‍ വരാനിരിക്കുന്ന വര്‍ഷത്തില്‍ അമേരിക്കയുടെ ഭാഗത്തുനിന്ന് ഒരു ദയാവായ്പും പ്രതീക്ഷിക്കാനില്ല.
അനധികൃത കുടിയേറ്റങ്ങളെ പിന്തുണക്കുന്ന ഡേവിഡ് ഫ്രെഡ്മാനെ ഇസ്രായേലിലേക്കുള്ള പുതിയ അംബാസഡറായി നിയമിക്കാനുള്ള തീരുമാനം ഇതിന്റെ സൂചനയാണ്. അന്താരാഷ്ട്ര നിയമങ്ങളെയും അമേരിക്കയുടെതന്നെ നിലവിലെ വിദേശനയത്തെയും ഫ്രെഡ്മാന്‍ പരിഗണിക്കുമെന്നു കരുതേണ്ടതില്ല. ഇതിനിടയിലും ഫലസ്തീന് പ്രതീക്ഷ നല്‍കുന്ന ഒന്നാണ് പ്രമേയത്തിന് ലഭിച്ച പിന്തുണ എന്നാണ് പറഞ്ഞുവരുന്നത്. അന്താരാഷ്ട്ര സമൂഹം ഫലസ്തീനൊപ്പമാണ് എന്നതില്‍ സംശയമില്ല. അമേരിക്കയില്‍നിന്ന് സമാധാനത്തെക്കുറിച്ചുള്ള വായ്ത്താരികള്‍പോലും ഇനിയുള്ള കാലത്ത് പ്രതീക്ഷിക്കേണ്ടതില്‌ളെന്നു മനസ്സിലാക്കി അന്താരാഷ്ട്ര സമൂഹത്തിന്റെ പിന്തുണ നിലനിര്‍ത്താനാണ് പലസ്തീന്‍ നേതൃത്വത്തിന് വരുംവര്‍ഷത്തില്‍ സാധ്യമാകേണ്ടത്.
https://www.facebook.com/Malayalivartha