പ്രവാസികളുടെ ആശ്രിതര്‍ക്ക് ഏര്‍പെടുത്തിയ ലെവി പുന:പരിശോധിക്കണമെന്ന് മന്ത്രി
സൗദിയില്‍ ജോലി ചെയ്യുന്ന പ്രവാസികളുടെ ആശ്രിതര്‍ക്ക് വര്‍ഷത്തില്‍ 1200 റിയാല്‍ ലവി ഏര്‍പ്പെടുത്തുന്നത് രാജ്യത്തിന്റെ സാമ്പത്തിക, സാമൂഹ്യ, സുരക്ഷ മേഖലയില്‍ വന്‍പ്രത്യാഘാതമുണ്ടാക്കുമെന്ന് ആരോഗ്യ മന്ത്രി ഡോ. ഹമദ് അല്‍മാനി പറഞ്ഞു. ലവിയിലൂടെ ലഭിക്കുന്ന പ്രത്യക്ഷ വരുമാനത്തേക്കാള്‍ കൂടുതലായിരിക്കും വിദേശി കുടുംബങ്ങളുടെ കൂട്ട ഒഴിച്ചുപോക്കിലൂടെ രാഷ്ട്രത്തിനുണ്ടാക്കുന്ന നഷ്ടമെന്നതിനാല്‍ തീരുമാനം പുനഃപരിശോധിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. ജൂലൈ മുതല്‍ നടപ്പാക്കുന്ന ലവിയില്‍ നിന്ന് ഒഴിവാകാന്‍ കുടുംബങ്ങളുടെ ഒഴിച്ചുപോക്ക് ഇതിനകം തന്നെ ആരംഭിച്ചിട്ടുണ്ട്.
കുടുംബത്തോടെ സൗദിയില്‍ കഴിയുന്ന വിദേശികള്‍ രാജ്യത്ത് ചെലവഴിക്കുന്ന സമ്പത്ത് രാഷ്്ട്രത്തിന് വന്‍ വരുമാന മാര്‍ഗമാണ്. ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം എന്നതിലുപരി വാഹനം, വിദ്യാഭ്യാസം, ടെലികമ്യൂണിക്കേഷന്‍, എയര്‍ലൈന്‍സ് തുടങ്ങിയ മേഖലയില്‍ വിദേശികള്‍ ചെലവഴിക്കുന്ന പണത്തില്‍ വലിയകുറവ് വരും. വിവിധ മേഖലയില്‍ കനത്ത തിരിച്ചടിയുണ്ടാക്കാന്‍ ലെവി കാരണമാവുമെന്നും മുന്‍ മന്ത്രി വിലയിരുത്തുന്നു. കുടംബത്തെ നാട്ടിലേക്ക് അയക്കുന്നതോടെ വിദേശിയുടെ സൗദിയിലെ ചെലവ് കുറയുകയും പരമാവധി വരുമാനം സ്വന്തം നാട്ടിലേക്ക് ആയക്കാന്‍ തുടങ്ങുകയും ചെയ്യും.വിദേശി കുടുംബങ്ങളുടെ കൂട്ട ഒഴിച്ചുപോക്ക് സ്വകാര്യ തൊഴില്‍ മേഖലയിലും വിപണിയിലും പ്രതിഫലിക്കുകയും ചെയ്യും.
https://www.facebook.com/Malayalivartha