പ്രവാചകനെകുറിച്ച് മോശം പരാമര്‍ശം നടത്തിയ മലായളി അറസ്റ്റില്‍
വാട്‌സ്ആപ്പിലൂടെ പ്രവാചന്‍ മുഹമ്മദ് നബിയെക്കുറിച്ച് മോശം പരാമര്‍ശം നടത്തിയ മലയാളിയെ പോലീസ് അറസ്റ്റ് ചെയ്തു. സ്വദേശിയുടെ വീട്ടില്‍ ഡ്രൈവറായി ജോലി ചെയ്യുന്ന മലയാളിയാണ് പ്രവാചകനെ അധിക്ഷേപിക്കും വിധം കേട്ടാലറക്കുന്ന ഭാഷയില്‍ വാട്‌സ് ആപ് സന്ദേശം അയച്ചത്. ഇതേ തുടര്‍ന്ന് പലരും പൊലീസില്‍ പരാതിപ്പെടുകയും ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
അറസ്റ്റ് ചെയ്യപ്പെട്ടയാള്‍ തൃശൂര്‍ സ്വദേശിയാണെന്നാണ് സ്ഥിരീകരിക്കാത്ത വിവരം. പ്രവാസി സമൂഹമാകെ യുവാവിെന്റ നടപടിക്കെതിരെ പ്രതികരിച്ചു. പലരും ഈ സംഭവത്തില്‍ ഞെട്ടല്‍ രേഖപ്പെടുത്തി. വിവിധ മത വിഭാഗങ്ങള്‍ ഒത്തൊരുമയോടെ കഴിയുകയും പ്രവാസികള്‍ ഉള്‍പ്പെടെയുള്ളവര്‍ ആരാധാന സ്വാതന്ത്ര്യം അനുഭവിക്കുകയും ചെയ്യുന്ന ബഹ്‌റൈനില്‍ പ്രവാസിയില്‍ നിന്നുണ്ടായ ഈ നടപടി അത്യന്തം പ്രതിഷേധാര്‍ഹമാണെന്ന് പ്രമുഖര്‍ പ്രതികരിച്ചു.
https://www.facebook.com/Malayalivartha