Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

തൊഴിലാളികളറിയാതെ വിസ റദ്ദാക്കുന്നത് സ്ഥിരം സംഭവമാകുന്നു

27 APRIL 2017 03:37 PM IST
മലയാളി വാര്‍ത്ത

തൊഴിലാളിയറിയാതെ വിസ റദ്ദാക്കപ്പെടുന്ന സംഭവങ്ങള്‍ ബഹ്‌റൈനില്‍ വര്‍ധിക്കുന്നു. കഴിഞ്ഞ ദിവസം ഇന്ത്യയില്‍നിന്നെത്തിയ മൂന്നു പേരാണ് ബഹ്‌റൈന്‍ വിമാനത്താവളത്തിലെത്തി പുറത്തിറങ്ങാനാവാതെ തിരിച്ചുപോയത്. അവധി കഴിഞ്ഞ് ബഹ്‌റൈനിലെത്തിയ തൊഴിലാളികള്‍ക്ക് രാജ്യത്തേക്കു പ്രവേശിക്കാന്‍ അനുമതി നിഷേധിക്കുകയായിരുന്നു. കാരണം അന്വേഷിച്ചപ്പോഴാണ് അവധിക്കിടെ സ്‌പോണ്‍സര്‍ വിസ റദ്ദാക്കിയ വിവരം അറിയുന്നത്. 

ഇന്ത്യ, പാക്കിസ്ഥാന്‍, ബംഗ്ലദേശ് രാജ്യങ്ങളില്‍ നിന്നുള്ള തുച്ഛ വരുമാനക്കാരായ തൊഴിലാളികളാണ് ഇങ്ങനെ മടങ്ങേണ്ടി വരുന്നവരില്‍ ഭൂരിഭാഗവും. അതുകൊണ്ടുതന്നെ അവധിക്ക് പോകുന്നവരുടെ ആശങ്ക തിരിച്ചുവരാനാകുമോ എന്നതാണ്. തൊഴിലാളി അറിയാതെ അവരുടെ വിസ റദ്ദാക്കുന്ന സാഹചര്യത്തില്‍ തൊഴിലുടമയ്‌ക്കെതിരെ നടപടിയെടുക്കണമെന്ന് സാമൂഹിക പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. ഇത്തരം സ്ഥാപനങ്ങളെ കരിമ്പട്ടികയില്‍ പെടുത്തുകയും വേണം.

വര്‍ഷങ്ങളോളം ജോലി ചെയ്ത തൊഴിലാളികള്‍ക്ക് സേവനാനന്തര ആനുകൂല്യം നല്‍കാതിരിക്കാനാണ് മുന്നറിയിപ്പില്ലാതെ വിസ റദ്ദാക്കുന്നതെന്നാണ് ഇവരുടെ ആരോപണം. ഇതേസമയം അനുമതിയോടെ അവധിക്ക് പോകുന്നവരുടെ വിസ റദ്ദാക്കാറില്ലെന്നും സ്‌പോണ്‍സറുടെ അനുമതിയില്ലാതെ അവധി നീട്ടുമ്പോഴാണ് വിസ റദ്ദാക്കപ്പെടുന്നതെന്നും ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി വ്യക്തമാക്കി. ഇത്തരം സന്ദര്‍ഭങ്ങളില്‍ തൊഴിലാളിക്കു നിയമസഹായം തേടാവുന്നതാണെന്നും അതോറിറ്റി അറിയിച്ചു.

 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയ്ക്ക് ജാമ്യം  (6 minutes ago)

ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!  (1 hour ago)

പൃഥ്വിരാജ് ചിത്രം ഖലീഫയുടെ ആദ്യ പ്രതികരണങ്ങള്‍  (1 hour ago)

സംഗീത, നൃത്ത, വാദ്യ ഘോഷങ്ങളോടെ ഓണം ടൂറിസം വാരാഘോഷം സംസ്ഥാനതല ഉദ്ഘാടനം കനകക്കുന്നില്‍ മുഖ്യമന്ത്രി നിര്‍വ്വഹിക്കും...  (3 hours ago)

വേറിട്ട മൂന്ന് കഥകളുടെ ഡെസ്റ്റിനി ഉടന്‍ പ്രദര്‍ശനത്തിന്  (3 hours ago)

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...  (3 hours ago)

പണത്തിനായി ദൃശ്യങ്ങൾ വിറ്റു, ചോദ്യം ചെയ്തപ്പോൾ ക്രൂര മർദ്ദനം; യുകെയിൽ നിന്ന് തുടങ്ങിയ വൈകൃതത്തിനൊടുവിൽ കൊട്ടിയത്ത് ഭർത്താവ് അറസ്റ്റിൽ  (4 hours ago)

കേന്ദ്രമന്ത്രിമാരുടെ വസതികള്‍ മോടിപിടിപ്പിക്കാന്‍ ചെലവാക്കിയത് 92 കോടി  (4 hours ago)

കള്ളപ്പണം ചെലവഴിക്കുന്നത് സമ്പന്ധിച്ച് ബിജെപി നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ ദേവന്‍  (4 hours ago)

വരും മണിക്കൂറുകളിൽ മഴ; കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്, ജാഗ്രത പാലിക്കാൻ നിർദ്ദേശം...!  (4 hours ago)

അഞ്ചരക്കണ്ടിയില്‍ നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണത്തില്‍ വീഴ്ച വരുത്തിയ ഡിവൈഎസ്പി സുധീര്‍ കല്ലന് സസ്‌പെന്‍ഷന്‍  (4 hours ago)

കനത്ത മഴയും ഇടിമിന്നലും; ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ നിരവധി സര്‍വീസുകള്‍ റദ്ദാക്കി  (4 hours ago)

ലഹരി ഉപയോഗം വിലക്കിയതിന് പകരം; 12 വയസ്സുകാരനടക്കം ഒരു കുടുംബത്തിലെ 4 പേരെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി...  (4 hours ago)

എവിടെയോ എന്തോ തെറ്റുപറ്റി; വിവാഹവാര്‍ഷിക ദിനത്തില്‍ ഇരുവരും വേര്‍പിരിയുകയാണെന്ന് പറയുന്ന പോസ്റ്റുമായി താരം  (4 hours ago)

കരുവാറ്റ കൊലപാതകക്കേസ്: പ്രായപൂർത്തിയാകാത്ത പ്രതികളുടെ നിയമപരിരക്ഷ പോലീസിന് വെല്ലുവിളിയാകുന്നു; തെളിവെടുപ്പ് വൈകും...  (4 hours ago)

Malayali Vartha Recommends