Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മലയാളി നര്‍ത്തകിയെ പെണ്‍വാണിഭ സംഘത്തില്‍നിന്ന് രക്ഷിച്ചു

28 APRIL 2017 11:36 AM IST
മലയാളി വാര്‍ത്ത

സ്റ്റേജ് ഷോയ്‌ക്കെന്ന പേരില്‍ ദുബായില്‍ എത്തിച്ച കാസര്‍ഗോഡ് സ്വദേശിയായ പെണ്‍കുട്ടിയെ പെണ്‍വാണിഭ സംഘത്തില്‍ നിന്നും ദുബായ് പോലീസ് രക്ഷപ്പെടുത്തി. കാസര്‍കോട് സ്വദേശിനിയായ 19കാരിയെയാണ് മലയാളി മാധ്യമ പ്രവര്‍ത്തകന്റെ ഇടപടലിനെത്തുടര്‍ന്ന് രക്ഷപ്പെടുത്തിയത്. ഞായറാഴ്ചയാണ് പെണ്‍കുട്ടിയെ ദുബായില്‍ എത്തിച്ചത്. ചെന്നൈ സ്വദേശിയായ രവി എന്ന ഇടനിലക്കാരന്‍ ആണ് യുവതിയെ കൊണ്ടുവന്നത്. ദുബായില്‍ എത്തിയ യുവതിയെ സംഘം മുറിയില്‍ പൂട്ടിയിടുകയായിരുന്നു. 

തന്നെ പലര്‍ക്കും കാഴ്ച വയ്ക്കാനാണ് ഇവിടെ എത്തിച്ചതെന്ന സത്യം യുവതി അപ്പോഴാണ് തിരിച്ചറിയുന്നത്. തുടര്‍ന്ന് പെണ്‍കുട്ടി ഭര്‍ത്താവിനെ വിവരമറിയിച്ചു. ഭര്‍ത്താവ് കാസര്‍ഗോഡ് എസ്.പിയ്ക്ക് പരാതി നല്‍കി. ഭര്‍ത്താവ് മാധ്യമ പ്രവര്‍ത്തകനും അബുദാബി കമ്യൂണിറ്റി പൊലീസ് അംഗവുമായ ബിജു കരുനാഗപ്പള്ളിയുടെ നമ്പർ  പെണ്‍കുട്ടിയെ അറിയിച്ചു. തുടര്‍ന്ന് പെണ്‍കുട്ടി തന്റെ അവസ്ഥ വിവരിച്ച് അദ്ദേഹത്തിന് വാട്‌സ്ആപ്പില്‍ ശബ്ദസന്ദേശം അയച്ചു.

സന്ദേശത്തില്‍ നിന്നും ലൊക്കേഷന്‍ വിവരങ്ങളും മറ്റും മനസിലാക്കിയ ബിജു അറബി അറിയാവുന്ന സുഹൃത്തിനെയും കൂട്ടി ദേര പോലീസ് സ്റ്റേഷനിലെത്തി വിവരമറിയിച്ചു. പോലീസെത്തി മുറി  തുറക്കുമ്പോൾ നര്‍ത്തകിയെ കൂടാതെ 15 ഓളം തമിഴ് പെണ്‍കുട്ടികളും മുറിയില്‍ ഉണ്ടായിരുന്നു. തുടര്‍ന്ന് പോലീസ് ഇടനിലക്കാരനെ വിളിച്ചുവരുത്തി. ഇവരുടെ എമിറേറ്റ്‌സ് ഐ.ഡി പിടിച്ചെടുത്ത പോലീസ് പൊലീസ് സ്റ്റേഷനില്‍ ഹാജരാകാനും ആവശ്യപ്പെട്ടു.

നര്‍ത്തകിക്ക് നാട്ടില്‍ പോയാല്‍ മതിയെന്ന് ആവശ്യപ്പെട്ടതിനാല്‍ കൊണ്ടുവന്നവരോട് ടിക്കറ്റ് എടുത്തു നല്‍കാന്‍ പൊലീസ് ആവശ്യപ്പെട്ടു. വ്യാഴാഴ്ച രാത്രി ദുബായില്‍ നിന്ന് നാട്ടിലേക്കുള്ള വിമാനത്തില്‍ പെണ്‍കുട്ടി നാട്ടിലേക്ക് പോയതായാണ് വിവരം. പെണ്‍വാണിഭ സംഘത്തില്‍നിന്ന് പെണ്‍കുട്ടിയെ രക്ഷിക്കാന്‍ ബിജു കാണിച്ച താല്‍പര്യത്തെ ദുബായ് പൊലീസ് അഭിനന്ദിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയ്ക്ക് ജാമ്യം  (7 minutes ago)

ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!  (1 hour ago)

പൃഥ്വിരാജ് ചിത്രം ഖലീഫയുടെ ആദ്യ പ്രതികരണങ്ങള്‍  (1 hour ago)

സംഗീത, നൃത്ത, വാദ്യ ഘോഷങ്ങളോടെ ഓണം ടൂറിസം വാരാഘോഷം സംസ്ഥാനതല ഉദ്ഘാടനം കനകക്കുന്നില്‍ മുഖ്യമന്ത്രി നിര്‍വ്വഹിക്കും...  (3 hours ago)

വേറിട്ട മൂന്ന് കഥകളുടെ ഡെസ്റ്റിനി ഉടന്‍ പ്രദര്‍ശനത്തിന്  (3 hours ago)

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...  (3 hours ago)

പണത്തിനായി ദൃശ്യങ്ങൾ വിറ്റു, ചോദ്യം ചെയ്തപ്പോൾ ക്രൂര മർദ്ദനം; യുകെയിൽ നിന്ന് തുടങ്ങിയ വൈകൃതത്തിനൊടുവിൽ കൊട്ടിയത്ത് ഭർത്താവ് അറസ്റ്റിൽ  (4 hours ago)

കേന്ദ്രമന്ത്രിമാരുടെ വസതികള്‍ മോടിപിടിപ്പിക്കാന്‍ ചെലവാക്കിയത് 92 കോടി  (4 hours ago)

കള്ളപ്പണം ചെലവഴിക്കുന്നത് സമ്പന്ധിച്ച് ബിജെപി നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ ദേവന്‍  (4 hours ago)

വരും മണിക്കൂറുകളിൽ മഴ; കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്, ജാഗ്രത പാലിക്കാൻ നിർദ്ദേശം...!  (4 hours ago)

അഞ്ചരക്കണ്ടിയില്‍ നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണത്തില്‍ വീഴ്ച വരുത്തിയ ഡിവൈഎസ്പി സുധീര്‍ കല്ലന് സസ്‌പെന്‍ഷന്‍  (4 hours ago)

കനത്ത മഴയും ഇടിമിന്നലും; ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ നിരവധി സര്‍വീസുകള്‍ റദ്ദാക്കി  (4 hours ago)

ലഹരി ഉപയോഗം വിലക്കിയതിന് പകരം; 12 വയസ്സുകാരനടക്കം ഒരു കുടുംബത്തിലെ 4 പേരെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി...  (4 hours ago)

എവിടെയോ എന്തോ തെറ്റുപറ്റി; വിവാഹവാര്‍ഷിക ദിനത്തില്‍ ഇരുവരും വേര്‍പിരിയുകയാണെന്ന് പറയുന്ന പോസ്റ്റുമായി താരം  (4 hours ago)

കരുവാറ്റ കൊലപാതകക്കേസ്: പ്രായപൂർത്തിയാകാത്ത പ്രതികളുടെ നിയമപരിരക്ഷ പോലീസിന് വെല്ലുവിളിയാകുന്നു; തെളിവെടുപ്പ് വൈകും...  (5 hours ago)

Malayali Vartha Recommends