Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ചര്‍ച്ചയ്ക്ക് തയാറെന്ന് ഖത്തര്‍... ഖത്തര്‍ പ്രതിസന്ധി പരിഹരിക്കാനുള്ള ചര്‍ച്ചകള്‍ക്കായി കുവൈത്ത് അമീര്‍ ഷെയ്ഖ് സബാഹ് അല്‍ അഹമ്മദ് അല്‍ ജാബര്‍ ദുബായിലെത്തി

08 JUNE 2017 08:56 AM IST
മലയാളി വാര്‍ത്ത

ഖത്തര്‍ പ്രതിസന്ധി പരിഹരിക്കാനുള്ള ചര്‍ച്ചകള്‍ക്കായി കുവൈത്ത് അമീര്‍ ഷെയ്ഖ് സബാഹ് അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹ് ദുബായിലെത്തി. സൗദി ഭരണാധികാരി സല്‍മാന്‍ രാജാവുമായുള്ള കൂടിക്കാഴ്ചയ്ക്കു പിന്നാലെയാണു യുഎഇ നേതൃത്വത്തെ കണ്ടത്.

അതിനു മുന്‍പ്, ഒമാന്‍ വിദേശകാര്യമന്ത്രി യൂസഫ് ബിന്‍ അലാവി കുവൈത്തിലെത്തി അമീറുമായി ചര്‍ച്ച നടത്തി. ചര്‍ച്ചയ്ക്കു തയാറാണെന്നു ഖത്തര്‍ വിദേശകാര്യ മന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്മാന്‍ അല്‍താനി അറിയിച്ചതും ശുഭസൂചനയായി. ഖത്തറില്‍ ജനജീവിതം സാധാരണനിലയിലാണ്.

യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് സൗദി ഭരണാധികാരി സല്‍മാന്‍ രാജാവുമായും ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനിയുമായും ഫോണില്‍ ചര്‍ച്ച നടത്തി. ഭീകരവാദത്തെ നേരിടാന്‍ ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജിസിസി) ഐക്യത്തോടെ നിലകൊള്ളണമെന്നു സല്‍മാന്‍ രാജാവിനോടു ട്രംപ് അഭിപ്രായപ്പെട്ടതായി വൈറ്റ് ഹൗസ് അറിയിച്ചു.

പ്രശ്‌നം പരിഹരിക്കാന്‍ ഇടപെടാന്‍ സന്നദ്ധമാണെന്നു ഷെയ്ഖ് തമീമിനോടും പറഞ്ഞു. ഖത്തര്‍ പ്രതിരോധമന്ത്രിയുമായി യുഎസ് പ്രതിരോധ സെക്രട്ടറി ജയിംസ് മാറ്റിസും ഫോണില്‍ ചര്‍ച്ച നടത്തി.

പുറത്തുനിന്നു സഹായം വേണ്ടെന്നും ഗള്‍ഫ് രാജ്യങ്ങള്‍ തന്നെ പ്രശ്‌നം കൈകാര്യം ചെയ്തുകൊള്ളാമെന്നും സൗദി വിദേശകാര്യമന്ത്രി ആദില്‍ അല്‍ ജുബൈര്‍ പറഞ്ഞു. ഖത്തറിനെതിരെ നടപടി കൈക്കൊണ്ടതു വളരെ വേദനയോടെയാണെന്നും വ്യക്തമാക്കി.

അതേസമയം, പെരുന്നാളിനു മുന്‍പു പ്രതിസന്ധി പരിഹരിക്കാന്‍ ലക്ഷ്യമിട്ടുള്ള നീക്കങ്ങള്‍ക്കിടയിലും സൗദിയും യുഎഇയും ബഹ്‌റൈനും കര്‍ശന നിലപാടില്‍ അയവു വരുത്തിയിട്ടില്ല. സമൂഹ മാധ്യമങ്ങളിലൂടെയോ, മറ്റേതെങ്കിലും ആശയവിനിമയ മാര്‍ഗങ്ങളിലൂടെയോ ഖത്തറിനോട് അനുഭാവമോ, ചായ്‌വോ പ്രകടിപ്പിച്ചാല്‍ കടുത്ത ശിക്ഷ നേരിടേണ്ടിവരുമെന്നു യുഎഇ മുന്നറിയിപ്പു നല്‍കി.

മൂന്നു മുതല്‍ 15 വര്‍ഷം വരെ ജയില്‍ ശിക്ഷയും അഞ്ചുലക്ഷം ദിര്‍ഹ(ഏകദേശം 87.5 ലക്ഷംരൂപ)ത്തില്‍ കുറയാത്ത പിഴയുമാണു ശിക്ഷ. യുഎഇയിലെ ഖത്തര്‍ എയര്‍വേയ്‌സ് ഓഫിസുകള്‍ പൂട്ടി. ഖത്തര്‍ വീസയുള്ളവരുടെ വീസ ഓണ്‍ അറൈവല്‍ സൗകര്യവും പിന്‍വലിച്ചു.

സെനഗലും കോമറോസും ഖത്തര്‍ സ്ഥാനപതിയെ തിരിച്ചുവിളിച്ചു. ജോര്‍ദാന്‍ നയതന്ത്രബന്ധം പരിമിതപ്പെടുത്തി.

ഭീകരതയെ സഹായിക്കുന്നതിനെ ഗള്‍ഫ് ഒറ്റക്കെട്ടായി നേരിടണമെന്നു ഡോണള്‍ഡ് ട്രംപ് അഭിപ്രായപ്പെട്ടു. തന്റെ ഇടപെടലാണു ഖത്തറിനെതിരെയുള്ള നടപടിക്കു വഴിതെളിച്ചതെന്ന ട്വീറ്റ് വിവാദമായതിനു പിന്നാലെയാണ്, ഒരു രാജ്യത്തിന്റെയും പേരെടുത്തു പറയാതെയുള്ള പ്രസ്താവന.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംഗീത, നൃത്ത, വാദ്യ ഘോഷങ്ങളോടെ ഓണം ടൂറിസം വാരാഘോഷം സംസ്ഥാനതല ഉദ്ഘാടനം കനകക്കുന്നില്‍ മുഖ്യമന്ത്രി നിര്‍വ്വഹിക്കും...  (2 hours ago)

വേറിട്ട മൂന്ന് കഥകളുടെ ഡെസ്റ്റിനി ഉടന്‍ പ്രദര്‍ശനത്തിന്  (2 hours ago)

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...  (2 hours ago)

പണത്തിനായി ദൃശ്യങ്ങൾ വിറ്റു, ചോദ്യം ചെയ്തപ്പോൾ ക്രൂര മർദ്ദനം; യുകെയിൽ നിന്ന് തുടങ്ങിയ വൈകൃതത്തിനൊടുവിൽ കൊട്ടിയത്ത് ഭർത്താവ് അറസ്റ്റിൽ  (2 hours ago)

കേന്ദ്രമന്ത്രിമാരുടെ വസതികള്‍ മോടിപിടിപ്പിക്കാന്‍ ചെലവാക്കിയത് 92 കോടി  (2 hours ago)

കള്ളപ്പണം ചെലവഴിക്കുന്നത് സമ്പന്ധിച്ച് ബിജെപി നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ ദേവന്‍  (2 hours ago)

വരും മണിക്കൂറുകളിൽ മഴ; കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്, ജാഗ്രത പാലിക്കാൻ നിർദ്ദേശം...!  (2 hours ago)

അഞ്ചരക്കണ്ടിയില്‍ നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണത്തില്‍ വീഴ്ച വരുത്തിയ ഡിവൈഎസ്പി സുധീര്‍ കല്ലന് സസ്‌പെന്‍ഷന്‍  (2 hours ago)

കനത്ത മഴയും ഇടിമിന്നലും; ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ നിരവധി സര്‍വീസുകള്‍ റദ്ദാക്കി  (3 hours ago)

ലഹരി ഉപയോഗം വിലക്കിയതിന് പകരം; 12 വയസ്സുകാരനടക്കം ഒരു കുടുംബത്തിലെ 4 പേരെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി...  (3 hours ago)

എവിടെയോ എന്തോ തെറ്റുപറ്റി; വിവാഹവാര്‍ഷിക ദിനത്തില്‍ ഇരുവരും വേര്‍പിരിയുകയാണെന്ന് പറയുന്ന പോസ്റ്റുമായി താരം  (3 hours ago)

കരുവാറ്റ കൊലപാതകക്കേസ്: പ്രായപൂർത്തിയാകാത്ത പ്രതികളുടെ നിയമപരിരക്ഷ പോലീസിന് വെല്ലുവിളിയാകുന്നു; തെളിവെടുപ്പ് വൈകും...  (3 hours ago)

സി.പി.ഐ കാണിച്ചത് വഞ്ചനയോ? പിണറായിയുടെ കടുത്ത നിലപാട്! യഥാർത്ഥ കാരണം പുറത്ത്!  (3 hours ago)

മഹാരാഷ്ട്ര ദുരന്തം: ഐഫോൺ ഇഎംഐ തർക്കം മാത്രമല്ല; മരണത്തിന് പിന്നിൽ വർഷങ്ങൾ നീണ്ട കുടുംബ കലഹമെന്ന് പോലീസ്....  (3 hours ago)

ജർമൻ സൂപ്പർ കപ്പ് കിരീടവിജയത്തോടെ ബയേൺ മ്യൂണിക്കിന് സീസൺ സൂപ്പർ തുടക്കം...  (5 hours ago)

Malayali Vartha Recommends