Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പെരുന്നാളിനുമുമ്പ് പരിഹാരം... ഖത്തറിനും ബോധ്യമായി ഇനി രക്ഷയില്ലെന്ന്; ഭീകര സംഘടനകള്‍ക്കുള്ള സാമ്പത്തിക സഹായം നിര്‍ത്തും; അല്‍ ജസീറ ചാനലിനെ കെട്ടുകെട്ടിക്കും

08 JUNE 2017 10:23 AM IST
മലയാളി വാര്‍ത്ത

ഖത്തറിന് മേല്‍ സൗദി അടക്കമുള്ള അയല്‍ രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ ഉപരോധത്തിന് പെരുന്നാളോടെ പരിഹാരമാകുമെന്ന് സൂചന. നയതന്ത്ര പ്രതിസന്ധി പരിഹരിക്കാന്‍ തുര്‍ക്കി പ്രസിഡന്റ് റസപ്പ് തയിപ് എര്‍ദോഗന്റെ അദ്ധ്യക്ഷതയില്‍ അടിയന്തര ജി.സി.സി യോഗം ചേരാന്‍ ധാരണയായെന്നാണ് വിവരം. യോഗത്തില്‍ ഈജിപ്ത് പ്രധാനമന്ത്രിയെയും ക്ഷണിക്കുമെന്നും കുവൈത്തിലെ ചില അറബ് മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഭീകര സംഘടനകള്‍ക്കുള്ള സാമ്പത്തിക സഹായം ഖത്തര്‍ നിര്‍ത്തും.അല്‍ ജസീറ ചാനല്‍ പൂട്ടുകയും ചെയ്യും.

അതേസമയം, ഇന്നലെ യു.എ.ഇ സന്ദര്‍ശനത്തിന് ശേഷം ഖത്തറിലെത്തിയ കുവൈത്ത് അമീര്‍ അമീര്‍ ഷെയ്ഖ് സബാഹ് അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹ് ഖത്തര്‍ ഭരണാധികാരി ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനിയുമായി ചര്‍ച്ച നടത്തി. ഗള്‍ഫ് മേഖലയിലെ പ്രതിസന്ധി പരിഹരിക്കുന്നതിനായി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സൗദി രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുള്‍ അസീസ് അല്‍ സൗദുമായും യു.എ.ഇ ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിന്‍ സൈദ് അല്‍ നഹ്‌യാനുമായും ടെലഫോണില്‍ ചര്‍ച്ച നടത്തിയിരുന്നു. ട്രംപ് ഖത്തര്‍ ഭരണാധികാരിയെയും ഫോണില്‍ വിളിച്ച് സംസാരിച്ചതായാണ് വിവരം. ആവശ്യമെങ്കില്‍ പ്രശ്‌ന പരിഹാരത്തിന് അമേരിക്ക മദ്ധ്യസ്ഥ വഹിക്കാമെന്ന് ട്രംപ് അറിയിച്ചതായും റിപ്പോര്‍ട്ടുണ്ട്.

അതേസമയം, ഖത്തറുമായുള്ള കടല്‍, ആകാശ ബന്ധം യു.എ.ഇ വിച്‌ഛേദിച്ചതിനെ തുടര്‍ന്ന് ഫുജൈറ, ജബല്‍ അലി, അബുദാബി തുടങ്ങിയിടങ്ങളില്‍നിന്നു ചരക്കുനീക്കം തടസപ്പെട്ടെങ്കിലും നിരോധനമില്ലാത്ത രാജ്യങ്ങള്‍വഴി അത്യാവശ്യ സാധനങ്ങള്‍ എത്തിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. സല്‍വ, അബു സംറ അതിര്‍ത്തി അടച്ച് ഖത്തറുമായി സൗദി അറേബ്യ കരമാര്‍ഗമുള്ള ബന്ധവും വിച്‌ഛേദിച്ചതോടെ, ഭക്ഷ്യവസ്തുക്കള്‍ ഉള്‍പ്പെടെ വന്‍തോതില്‍ ചരക്കുഗതാഗതം നിലച്ചിട്ടുണ്ട്. ഭക്ഷ്യവസ്തുക്കളില്‍ 90 ശതമാനവും ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഖത്തര്‍. ഇതില്‍ 40 ശതമാനവും സൗദി അറേബ്യ വഴിയാണ്. എണ്ണൂറോളം ലോറികളാണു ദിവസവും സൗദി അതിര്‍ത്തിവഴി ഖത്തറിലെത്തിയിരുന്നത്. ഇതു വഴി ലക്ഷക്കണക്കിനു സന്ദര്‍ശകരും എത്തിയിരുന്നു. സൗദി അറേബ്യയും യു.എ.ഇയുമാണു ഖത്തറിന്റെ മുഖ്യ വ്യാപാര പങ്കാളികള്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംഗീത, നൃത്ത, വാദ്യ ഘോഷങ്ങളോടെ ഓണം ടൂറിസം വാരാഘോഷം സംസ്ഥാനതല ഉദ്ഘാടനം കനകക്കുന്നില്‍ മുഖ്യമന്ത്രി നിര്‍വ്വഹിക്കും...  (1 hour ago)

വേറിട്ട മൂന്ന് കഥകളുടെ ഡെസ്റ്റിനി ഉടന്‍ പ്രദര്‍ശനത്തിന്  (1 hour ago)

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...  (1 hour ago)

പണത്തിനായി ദൃശ്യങ്ങൾ വിറ്റു, ചോദ്യം ചെയ്തപ്പോൾ ക്രൂര മർദ്ദനം; യുകെയിൽ നിന്ന് തുടങ്ങിയ വൈകൃതത്തിനൊടുവിൽ കൊട്ടിയത്ത് ഭർത്താവ് അറസ്റ്റിൽ  (1 hour ago)

കേന്ദ്രമന്ത്രിമാരുടെ വസതികള്‍ മോടിപിടിപ്പിക്കാന്‍ ചെലവാക്കിയത് 92 കോടി  (1 hour ago)

കള്ളപ്പണം ചെലവഴിക്കുന്നത് സമ്പന്ധിച്ച് ബിജെപി നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ ദേവന്‍  (1 hour ago)

വരും മണിക്കൂറുകളിൽ മഴ; കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്, ജാഗ്രത പാലിക്കാൻ നിർദ്ദേശം...!  (2 hours ago)

അഞ്ചരക്കണ്ടിയില്‍ നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണത്തില്‍ വീഴ്ച വരുത്തിയ ഡിവൈഎസ്പി സുധീര്‍ കല്ലന് സസ്‌പെന്‍ഷന്‍  (2 hours ago)

കനത്ത മഴയും ഇടിമിന്നലും; ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ നിരവധി സര്‍വീസുകള്‍ റദ്ദാക്കി  (2 hours ago)

ലഹരി ഉപയോഗം വിലക്കിയതിന് പകരം; 12 വയസ്സുകാരനടക്കം ഒരു കുടുംബത്തിലെ 4 പേരെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി...  (2 hours ago)

എവിടെയോ എന്തോ തെറ്റുപറ്റി; വിവാഹവാര്‍ഷിക ദിനത്തില്‍ ഇരുവരും വേര്‍പിരിയുകയാണെന്ന് പറയുന്ന പോസ്റ്റുമായി താരം  (2 hours ago)

കരുവാറ്റ കൊലപാതകക്കേസ്: പ്രായപൂർത്തിയാകാത്ത പ്രതികളുടെ നിയമപരിരക്ഷ പോലീസിന് വെല്ലുവിളിയാകുന്നു; തെളിവെടുപ്പ് വൈകും...  (2 hours ago)

സി.പി.ഐ കാണിച്ചത് വഞ്ചനയോ? പിണറായിയുടെ കടുത്ത നിലപാട്! യഥാർത്ഥ കാരണം പുറത്ത്!  (2 hours ago)

മഹാരാഷ്ട്ര ദുരന്തം: ഐഫോൺ ഇഎംഐ തർക്കം മാത്രമല്ല; മരണത്തിന് പിന്നിൽ വർഷങ്ങൾ നീണ്ട കുടുംബ കലഹമെന്ന് പോലീസ്....  (2 hours ago)

ജർമൻ സൂപ്പർ കപ്പ് കിരീടവിജയത്തോടെ ബയേൺ മ്യൂണിക്കിന് സീസൺ സൂപ്പർ തുടക്കം...  (4 hours ago)

Malayali Vartha Recommends