Widgets Magazine
07
Jan / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നിയമസഭയിലേക്ക് മത്സരിക്കാനില്ല: ചെറിയാൻ ഫിലിപ്പ്


ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ ദേവസ്വം ബോ‍ർഡ് പ്രസിഡന്‍റും സിപിഎം നേതാവുമായ എ പത്മകുമാറിന്റെ ജാമ്യാപേക്ഷയിൽ കൊല്ലം വിജിലൻസ് കോടതി ഇന്ന് വിധി പറയും...


അന്തരിച്ച മുൻ മന്ത്രിയും മുസ്ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡന്റുമായ വി കെ ഇബ്രാഹിംകുഞ്ഞിന്റെ ഖബറടക്കം ഇന്ന് രാവിലെ 10ന് ആലങ്ങാട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ...


“വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ച് എന്നെ പേടിപ്പിക്കാമെന്ന് കരുതേണ്ട: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സതീശന്റെ ഫ്ളക്സുകൾ... വെള്ളിടിയേറ്റ് പിണറായി...


ബംഗാള്‍ ഉള്‍ക്കടലില്‍ ഭൂമധ്യരേഖയ്ക്ക് സമീപം രൂപപ്പെട്ട ചക്രവാതച്ചുഴി ശക്തി കൂടിയ ന്യൂനമര്‍ദ്ദമായി മാറി: വരും ദിവസങ്ങളായിൽ അതിശക്തമായ മഴയ്ക്ക് സാധ്യത: രണ്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്...

സൗദിയില്‍ പൊതുമാപ്പ് ഈ മാസം 25 ന് അവസാനിക്കും, പൊതുമാപ്പ് കഴിയുന്നതോടെ രാജ്യത്ത് ശക്തമായ റെയ്ഡുകള്‍ ആരംഭിക്കും

11 JUNE 2017 08:03 PM IST
മലയാളി വാര്‍ത്ത

സൗദിയില്‍ പൊതുമാപ്പിന്റെ കാലാവധി ഈ മാസം 25 ന് അവസാനിക്കും. അനധികൃത താമസക്കാര്‍ക്കു മുന്നറിയിപ്പുമായി വീണ്ടും ഇന്ത്യന്‍ എംബസി. എംബസിയെയോ കോണ്‍സുലേറ്റിനെയോ സൗദിയില്‍ വിവിധയിടങ്ങളിലായുള്ള 21 സെന്ററുകളെയോ ഔട്ട്പാസിനായി സമീപിക്കാം. സൗദി അതോറിറ്റിയുടെ വിവിധ കേന്ദ്രങ്ങളില്‍നിന്ന് എക്‌സിറ്റ് വീസ അനുവദിക്കും.

റിയാദില്‍ മലാസ് ജവാസാത്ത്, സുമേഷി ജവാസാത്ത് എന്നീ കേന്ദ്രങ്ങളില്‍ പ്രവൃത്തി ദിവസങ്ങളില്‍ 24 മണിക്കൂറും എക്‌സിറ്റ് വീസ സേവനം ലഭിക്കും. പൊതുമാപ്പില്‍ രാജ്യം വിടുന്നവര്‍ക്ക് വീണ്ടും പുതിയ വിസയില്‍ മടങ്ങിവരാന്‍ അവസരമുണ്ട്. എന്നാല്‍ പൊതുമാപ്പില്‍ രാജ്യംവിടാതെ കഴിയുന്ന നിയമ ലംഘകരെ മടങ്ങി വരാന്‍ അനുവദിക്കില്ല. ഇവരുടെ വിരലടയാളം രേഖപ്പെടുത്തി കരിമ്പട്ടികയില്‍ ഉള്‍പ്പെടുമെന്നും പാസ്‌പോര്‍ട്ട് വകുപ്പ് മുന്നറിയിപ്പ് നല്‍കി.

മൂന്നരലക്ഷം നിയമലംഘകര്‍ ഇതിനകം സൗദി അറേബ്യ പ്രഖ്യാപിച്ച പൊതുമാപ്പ് പ്രയോജനപ്പെടുത്തിയതായി പാസ്‌പോര്‍ട്ട് ഡെപ്യൂട്ടി ഡയറക്ടര്‍ മേജര്‍ ജനറല്‍ ദൈഫുല്ല അല്‍ ഹുവൈഫി അറിയിച്ചു. പൊതുമാപ്പ് ഈ മാസം 25ന് അവസാനിക്കും. നിയമലംഘകരായ മുഴുവന്‍ വിദേശികളും രാജ്യം വിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 3.45 ലക്ഷം നിയമലംഘകര്‍ പുറത്തുപോവാനുള്ള അനുമതി നേടിയതായി അദ്ദേഹം പറഞ്ഞു. നിയമ ലംഘകരായ വിദേശികള്‍ എത്രയുംവേഗം അനുമതി നേടണം. ഇതിനായി രാജ്യത്തെ 13 പ്രവിശ്യകളിലും പ്രത്യേക കേന്ദ്രം പ്രവര്‍ത്തിക്കുന്നുണ്ട്. റംസാനില്‍ രാവിലെയും വൈകിട്ടുമായി രണ്ട് ഷിഫ്റ്റുകളില്‍ നിയമ ലംഘകര്‍ക്ക് സേവനം ലഭ്യമാമാണെന്നും ഡെപ്യൂട്ടി ഡയറക്ടര്‍ വ്യക്തമാക്കി.

മാര്‍ച്ച് 29നാണ് സൗദിയില്‍ 90 ദിവസത്തെ പൊതുമാപ്പ് ആരംഭിച്ചത്. ശിക്ഷയില്ലാതെ മടങ്ങാനുള്ള അവസരം മുഴുവന്‍ പേരും പ്രയോജനപ്പെടുത്തണമെന്നും മേജര്‍ ജനറല്‍ ദൈഫുല്ല അല്‍ഹുവൈഫി പറഞ്ഞു. പൊതുമാപ്പ് കഴിയുന്നതോടെ രാജ്യത്ത് ശക്തമായ റെയ്ഡുകള്‍ ആരംഭിക്കും. സൗദി അറേബ്യയില്‍ അനധികൃതമായി താമസിക്കുന്നവര്‍ക്ക് അഭയം നല്‍കുന്ന വിദേശികളെ നാടുകടത്തും. ഇവര്‍ പിഴയും തടവും ശിക്ഷ ലഭിക്കുമെന്നും പാസ്‌പോര്‍ട്ട് വകുപ്പ് അറിയിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിണക്കം മാറ്റുകയായിരുന്നു ലക്ഷ്യം.  (10 minutes ago)

വികെ പ്രശാന്ത് എംഎൽഎ ഓഫീസ് ഒഴിയുന്നു.  (15 minutes ago)

പോയി ചത്തൂടെ നിനക്കൊക്കെ ഉഫ്..പച്ചയ്ക്ക് പറഞ്ഞ് ശ്രീലേഖ..! മാപ്രകളെ തുരത്തി അടിക്കുന്നു...! ഒരു കഥ സൊല്ലട്ടുമാ??  (17 minutes ago)

കാർ ലോറിയുമായി കൂട്ടിയിടിച്ച് ഉണ്ടായ അപകടം.. ഒരു മരണം, രണ്ടു പേർക്ക് പരുക്ക്  (24 minutes ago)

നിയമസഭയിലേക്ക് മത്സരിക്കാനില്ല: ചെറിയാൻ ഫിലിപ്പ്  (30 minutes ago)

മോദിയും E D -യും ഒരുമിച്ച് ശബരിമലയിൽ.!11-ന് സംഭവിക്കുന്നത് വെള്ളിടിയേറ്റ് പിണറായി.. കടകംപ്പള്ളിയുടെ കാലന്മാർ തന്നെ  (38 minutes ago)

വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ഒരു മരണം... നഗരത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി  (52 minutes ago)

ഒന്നാം വിക്ഷേപണത്തറയിൽനിന്ന് രാവിലെ 10.17ന് പിഎസ്എൽവി -സി 62 കുതിച്ചുയരും  (1 hour ago)

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരി​ഗണനയിൽ...  (1 hour ago)

ദേശീയ വിര വിമുക്ത ദിനം സംസ്ഥാനതല ഉദ്ഘാടനം  (1 hour ago)

പുതുച്ചേരിക്കെതിരെ വമ്പൻ വിജയവുമായി കേരളം....  (2 hours ago)

തമിഴ്നാട് സ്വദേശികളുടെ രണ്ട് ബോട്ടുകൾ ഫിഷറീസ് ഡിപ്പാർട്ട്മെൻ്റിൻ്റെ പട്രോളിംഗ് സംഘം പിടികൂടി  (2 hours ago)

മുൻ ദേവസ്വം ബോ‍ർഡ് പ്രസിഡന്‍റും സിപിഎം നേതാവുമായ എ പത്മകുമാറിന്റെ ജാമ്യാപേക്ഷയിൽ കൊല്ലം വിജിലൻസ് കോടതി ഇന്ന് വിധി പറയും...  (2 hours ago)

അന്തരിച്ച മുൻ മന്ത്രിയും മുസ്ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡന്റുമായ വി കെ ഇബ്രാഹിംകുഞ്ഞിന്റെ ഖബറടക്കം ഇന്ന് രാവിലെ  (3 hours ago)

യുവതിയെ വീടിനുള്ളില്‍ തലയ്ക്കടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി  (10 hours ago)

Malayali Vartha Recommends