സൗദിയില്‍ വീട്ടുജോലിക്കാര്‍ക്കായി 20 റിക്രൂട്ടിംഗ് ഓഫീസുകള്‍ക്ക് അനുമതി

വീട്ടുജോലിക്കാരെ വ്യവസ്ഥകളോടെ കൈമാറാന്‍ പുതിയ 20 റിക്രൂട്ടിംഗ് ഓഫീസുകള്‍ക്ക് അനുമതി നല്‍കിയതായി സൗദി തൊഴില്‍ മന്ത്രാലയം. ഇതുവരെ ഭീമന് റിക്രൂട്ടിങ് കമ്പനികള്‍ക്ക് മാത്രം പരിമിതമായിരുന്ന സേവനമാണ് റിക്രൂട്ടിംഗ് ഓഫീസുകള്‍ക്കുകൂടി തുറന്നുകൊടുത്തത്.
മന്ത്രാലയം മുന്നോട്ടുവെച്ച വ്യവസ്ഥകള്‍ പൂര്‍ത്തീകരിച്ച റിക്രൂട്ടിങ് ഓഫീസുകള്‍ക്കാണ് പുതുതായി അനുമതി നല്‍കിയതെന്ന് മന്ത്രാലയ വക്താവ് ഖാലിദ് അബല്‍ഖൈല്‍ വ്യക്തമാക്കി.
അതേസമയം അനുമതിയില്ലാത്ത ഏജന്‍സികളില്‍ നിന്ന് ജോലിക്കാരെ ഏറ്റെടുക്കരുതെന്നും ഉപഭോക്താക്കളെ മന്ത്രാലയം അറിയിച്ചു റംസാന് മാസത്തില്‍ താല്‍ക്കാലിക വ്യവസ്ഥയില്‍ ജോലിക്കാരെ വാടകക്ക് എടുക്കുന്ന പ്രവണത വര്‍ധിച്ച സാഹചര്യത്തിലാണ് മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്.
https://www.facebook.com/Malayalivartha