Widgets Magazine
30
Mar / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രചാരണം തകൃതിയിൽ.... നിയമസഭാ തെരഞ്ഞെടുപ്പിന് ഇനി പത്ത് നാൾ മാത്രം.... യുഡിഎഫ് ക്യാംപിന് ആവേശമാകാനായി പ്രചാരണത്തിനായി രാഹുൽ ഗാന്ധി ഇന്ന് കേരളത്തിലെത്തും


പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിൽ.... പാലക്കാടും തൃശൂരും എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുക്കും, തൃശൂരിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോ


ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ഓശാന ഞായർ ആചരിക്കുന്നു... പള്ളികളിൽ കുരുത്തോല പ്രദക്ഷിണവും പ്രത്യേക തിരുക്കർമങ്ങളും വിശുദ്ധ കുർബാനയും നടക്കും


കേരളത്തിൽ അടുത്ത 3 മണിക്കൂർ നിർണായകം: വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശം...


വിനയമില്ലാത്ത അധികാരവും അപക്വമായ രാഷ്ട്രീയവും; ആര്യയുടെ വീഴ്ച ഒരു പാഠമാണ്: മേയർ പദവിയിൽ നിന്ന് കാഴ്ചക്കാരിയുടെ റോളിലേക്ക്; ആര്യയുടെ തിരിച്ചടിക്ക് പിന്നിലെ കാരണങ്ങൾ...

ഖത്തറില്‍ ഒരാളും വിശന്നിരിക്കരുത്.... ഭക്ഷ്യക്ഷാമം പരിഹരിക്കാനായി ഇറാനില്‍ നിന്ന് അഞ്ച് വിമാനങ്ങള്‍ നിറയെ ഭക്ഷ്യ വസ്തുക്കള്‍

14 JUNE 2017 12:48 PM IST
മലയാളി വാര്‍ത്ത

More Stories...

DAM-തുറക്കും അലേർട്ട് വെള്ളം പൊങ്ങും കൊടും മഴയും..! ശമ്പളം വെട്ടിക്കുറയ്ക്കുന്നുണ്ടോ? പ്രവാസികൾ ഇത് അറിഞ്ഞില്ലെങ്കിൽ...!

പ്രവാസി വ്യവസായിയും ജീവകാരുണ്യ-സാമൂഹിക രംഗത്തെ സജീവ സാന്നിധ്യവുമായിരുന്ന കോട്ടയം സ്വദേശി നാട്ടിൽ നിര്യാതനായി

ഉംറ വിസയിൽ സൗദി അറേബ്യയിലെത്തിയ പാലക്കാട് നെന്മാറ സ്വദേശിനി റിയാദിൽ മരിച്ചു...റിയാദിൽ ഖബറടക്കും

സങ്കടക്കാഴ്ചയായി... വിവാഹം കഴിഞ്ഞിട്ട് വെറും ഒരാഴ്ച മാത്രം... റിയാദിലുള്ള മാതാപിതാക്കളുടെ അടുത്തേക്ക് പോകുന്നതിനിടെയുണ്ടായ വാഹനാപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം

ദീർഘകാലം ബഹ്‌റൈൻ പ്രവാസിയായിരുന്ന വള്ളിക്കാപ്പറ്റ സ്വദേശി മുഹമ്മദ് സലീം അന്തരിച്ചു...

ഖത്തറില്‍ ഒരാളും വിശന്നിരിക്കാതിരിക്കാ ഇറാനില്‍ നിന്ന് അഞ്ച് വിമാനങ്ങള്‍ നിറയെ ഭക്ഷ്യ വസ്തുക്കള്‍ ഖത്തറിലെത്തി. തുര്‍ക്കിയില്‍ നിന്നും കോഴിയിറച്ചിയും മറ്റ് ഭക്ഷ്യവസ്തുക്കളും എത്തിയതിന് പിന്നാലെ ഖത്തറിലേക്ക് ഇറാനില്‍ നിന്നുള്ള ഭക്ഷ്യവസ്തുക്കളുമായി അഞ്ച് വിമാനങ്ങള്‍ ഖത്തറിലേക്ക് എത്തിയത്. വിവിധ ഭക്ഷ്യവസ്തുക്കളും പഴവര്‍ഗങ്ങളുമായി 90 ടണ്‍ ഭാരമുള്ള കാര്‍ഗോകളാണ് ഓരോ വിമാനത്തിലുള്ളതായി അറിയിച്ചിട്ടുള്ളത്. ഇതിനൊപ്പം മറ്റൊരു വിമാനംകൂടി ഖത്തറിലേക്ക് പുറപ്പെടുമെന്നും ഇറാന്‍ വ്യേമയാന വക്താവ് ശാറൂഖ് നൗഷാബാദി അറിയിച്ചതായും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 350 ടണ്‍ ഭക്ഷണ വസ്തുക്കളുമായി മൂന്ന് കപ്പലുകള്‍ ഖത്തറിലേക്ക് പോകാനുള്ള ഒരുക്കത്തിലാണന്നും ഇറാന്‍ സൂചന നല്‍കിയിട്ടുണ്ട്. 

ഇനിയും സഹായ പ്രവര്‍ത്തനങ്ങള്‍, ഖത്തറിന്റെ അഭിപ്രായം അനുസരിച്ച് എത്തിച്ചുകൊടുക്കുമെന്നും ഇറാന്‍ വ്യേമയാന വക്താവ് വ്യക്തമാക്കി. അതേസമയം ഉപരോധം മൂലമുള്ള ഖത്തറിന്റെ പ്രതിസന്ധികള്‍ മാറ്റാന്‍ തങ്ങളുടെ മൂന്ന് പോര്‍ട്ടുകള്‍ ഖത്തറിന് വിട്ടുനല്‍കാമെന്ന് ഇറാന്‍ അറിയിച്ചതായി ഖത്തര്‍ വിദേശകാര്യമന്ത്രി അടുത്തിടെ അറിയിച്ചിരുന്നു. എന്നാല്‍ ഈ വാഗ്ദാനം തങ്ങള്‍ ഇതുവരെ സ്വീകരിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. തുര്‍ക്കിയില്‍ നിന്നും ഇറാനില്‍ നിന്നും ആവശ്യത്തിന് ഭക്ഷ്യവസ്തുക്കള്‍ എത്തിയതിനെ തുടര്‍ന്ന് ഖത്തറിലെ ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ ആവശ്യത്തിന് സ്‌റ്റോക്കുകള്‍ ഉള്ള സാഹചര്യമാണുള്ളത്. മാത്രമല്ല ഒരുവര്‍ഷത്തേക്കുള്ള ഭക്ഷ്യവസ്തുക്കള്‍ രാജ്യത്ത് കരുതലുണ്ടെന്ന് അടുത്തിടെ ഖത്തര്‍ ചേംബര്‍ അറിയിക്കുകയും ഏറ്റവും പുതിയ സാഹചര്യത്തില്‍ ഏത് പ്രതിരോധത്തെയും മറികടക്കാന്‍ കഴിയുമെന്നും അറിയിച്ചിട്ടുണ്ട്. 

കഴിഞ്ഞ ദിവസങ്ങളില്‍ തുര്‍ക്കിയില്‍ നിന്നും എത്തിയ പശുവിന്‍ പാല്‍ ഗുണമേന്‍മ മൂലം വിപണിയില്‍ തരംഗമായിട്ടുണ്ട്. സൗദിയില്‍ നിന്നുളള പ്രമുഖ ബ്രാന്‍ഡായ അല്‍ മറായി പാലിന്റെ ലക്ഷക്കണക്കിന് ലിറ്ററുകളാണ് ഓരോ ദിവസവും ഖത്തറില്‍ വിറ്റുപോയിരുന്നത്. എന്നാല്‍ ഇപ്പോള്‍ തുര്‍ക്കിയില്‍ നിന്നുള്ള പാല്‍ അല്‍മറായി പാലിനെക്കാള്‍ വിലക്കുറവുമുണ്ട്. അതിനൊപ്പം മെയ്ഡ് ഇന്‍ ഖത്തര്‍ പ്രചരണവുമായി രാജ്യത്ത് സ്വദേശി ഉത്പ്പന്നങ്ങളെ പ്രോല്‍സാഹിപ്പിക്കാനുള്ള സജീവ ശ്രമങ്ങളും നടക്കുന്നുണ്ട്. പ്രാദേശിക ഫാമുകളില്‍ നിന്നുള്ള ആഹ്വാനത്തിനും മികച്ച പ്രതികരണം ലഭിക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിയമസഭാ തെരഞ്ഞെടുപ്പിന് ഇനി പത്ത് നാൾ മാത്രം.... യുഡിഎഫ് ക്യാംപിന് ആവേശമാകാനായി പ്രചാരണത്തിനായി രാഹുൽ ഗാന്ധി ഇന്ന് കേരളത്തിലെത്തും  (7 minutes ago)

ഇറാനില്‍ അണുബോംബിടും ഇസ്രായേലിന്റെ വന്‍നീക്കം യുദ്ധം ശക്തമാക്കി അമേരിക്ക ഭയാനക സ്ഥിതിവിശേഷം  (13 hours ago)

DAM-തുറക്കും അലേർട്ട് വെള്ളം പൊങ്ങും കൊടും മഴയും..! ശമ്പളം വെട്ടിക്കുറയ്ക്കുന്നുണ്ടോ? പ്രവാസികൾ ഇത് അറിഞ്ഞില്ലെങ്കിൽ...!  (13 hours ago)

മോദി പേടിയിൽ ശിവൻകുട്ടി; സംവാദ വിവാദം ഉണ്ടാക്കിയത് മനഃപ്പൂർവ്വം  (15 hours ago)

മോ​ദിയെത്തുന്ന വേദിയിൽ കറുത്ത പുക; വൻ സുരക്ഷ വീഴ്ച  (15 hours ago)

ഇന്ത്യൻ പ്രീമിയർ ലീ​​ഗ്... ഇന്ന് മുംബൈ x 
കൊൽക്കത്ത ആവേശപ്പോരാട്ടം  (17 hours ago)

ഇരവികുളം ദേശീയോദ്യാനം ഏപ്രിൽ ഒന്നു മുതൽ തുറക്കും...  (17 hours ago)

 ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളില്‍ മരക്കൊമ്പ് പൊട്ടിവീണ് യുവാവിന് ഗുരുതര പരിക്ക്  (17 hours ago)

സംസ്ഥാനത്ത് അപ്രതീക്ഷിതമായുണ്ടായ വേനൽമഴയിൽ രണ്ടു ജില്ലകളിൽ വ്യാപക നാശനഷ്ടം.... ഇടിമിന്നലേറ്റ് ഒരു മരണം  (17 hours ago)

കടുത്ത സാമ്പത്തിക ബാദ്ധ്യത... ഒരു കുടുംബത്തിലെ നാല് പേർ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ രണ്ടു പേർ മരിച്ചു...രണ്ടു പേർ ​ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ...  (18 hours ago)

സ്‌കൂളുകളിൽ റീൽസ് ചിത്രീകരണം പാടില്ലെന്ന കർശന നിർദേശവുമായി ഡൽഹി സർക്കാർ...  (18 hours ago)

ട്രഷറിയിൽ കർശനനിയന്ത്രണങ്ങൾ ഏർപ്പെടുത്തി സർക്കാർ  (18 hours ago)

പാൻ കാർഡിനായി അപേക്ഷിക്കുന്നതിനുള്ള വ്യവസ്ഥകളിൽ ഏപ്രിൽ ഒന്നു മുതൽ മാറ്റം...  (18 hours ago)

വാരിയെല്ലിന് പരുക്കേറ്റ വൃദ്ധ ആശുപത്രിയിൽ...  (19 hours ago)

അരക് പ്ലാറ്റിന് തീയിട്ട് IDF ഇറാനിൽ അണുബോംബിട്ടു..? ആണവ വികിരണം..? യുദ്ധം ഉടൻ തീരില്ല...! മുന്നറിയിപ്പ്  (20 hours ago)

Malayali Vartha Recommends