Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഖത്തറിലേക്കുള്ള വിനോദയാത്ര എളുപ്പമാകും...ടൂറിസ്റ്റ് വിസയ്ക്കു പുതിയ ഇവിസ സംവിധാനം

24 JUNE 2017 09:45 PM IST
മലയാളി വാര്‍ത്ത

ഖത്തര്‍ സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്ന വിനോദസഞ്ചാരികള്‍ക്ക് ഇനി വിസ വളരെ എളുപ്പമായി ലഭിക്കും. ടൂറിസ്റ്റ് വിസയ്ക്കു നേരിട്ട് അപേക്ഷിക്കാന്‍ ഇവിസ സംവിധാനം ആരംഭിച്ചു. ആഭ്യന്തര മന്ത്രാലയവും ഖത്തര്‍ എയര്‍വേയ്‌സും ഖത്തര്‍ ടൂറിസം അതോറിറ്റിയും ചേര്‍ന്നാണ് പുതിയ സംവിധാനം ആവിഷ്‌കരിച്ചിട്ടുള്ളത്.

www.qatarvisaservice.com  എന്ന വെബ്‌സൈറ്റ് വഴി അപേക്ഷ നല്‍കാനുള്ള സംവിധാനം ഇപ്പോള്‍ പരീക്ഷണാടിസ്ഥാനത്തിലാണു നടപ്പാക്കിയിട്ടുള്ളത്. മുന്‍പ് ഖത്തറിലെ അംഗീകാരമുള്ള ഹോട്ടലുകള്‍, ടൂര്‍ ഓപ്പറേറ്റര്‍മാര്‍ എന്നിവര്‍ മുഖേന മാത്രമേ ടൂറിസ്റ്റ് വിസയ്ക്ക് അപേക്ഷ സാധ്യമാകുമായിരുന്നുള്ളൂ.

എന്നാല്‍, പുതിയ സംവിധാനത്തിലൂടെ യാത്രചെയ്യുന്ന ആള്‍ക്കുതന്നെ നേരിട്ട് അപേക്ഷ നല്‍കാനും പുരോഗതി ഓണ്‍ലൈനായി തന്നെ മനസ്സിലാക്കാനും കഴിയും. അപേക്ഷ സമര്‍പ്പിച്ച് 48 മണിക്കൂറിനുള്ളില്‍ പ്രതികരണമറിയാം. അപേക്ഷ സ്വീകരിച്ചാല്‍ ഇ മെയില്‍ വഴി ഇവീസ ലഭിക്കും. സര്‍വീസ് ചാര്‍ജ് ഉള്‍പ്പെടെ 42 ഡോളറാണ് ടൂറിസ്റ്റ് വീസയ്ക്കുള്ള നിരക്ക്. പാസ്‌പോര്‍ട്ടിന്റെ സ്‌കാന്‍ കോപ്പി, ഫോട്ടോ, എയര്‍ലൈന്‍ ടിക്കറ്റിന്റെ സ്‌കാന്‍ കോപ്പി, ഖത്തറില്‍ താമസിക്കാന്‍ പോകുന്ന വിലാസം എന്നിവ അപേക്ഷയോടൊപ്പം നല്‍കണം.

ഖത്തര്‍ എയര്‍വേയ്‌സില്‍ യാത്ര ചെയ്യുന്നവര്‍ ടിക്കറ്റിന്റെ സ്‌കാന്‍ കോപ്പി സമര്‍പ്പിക്കേണ്ടതില്ല. വിസ സേവനം എയര്‍ലൈനിന്റെ ബുക്കിങ് വെബ്‌സൈറ്റുമായി ബന്ധിപ്പിച്ചിട്ടുള്ളതിനാല്‍ അതു സ്വമേധയാ അപ്‌ഡേറ്റ് ആവും. കൂടുതല്‍ വിനോദസഞ്ചാരികളെ ആകര്‍ഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇവിസ സേവനം ലഭ്യമാക്കുന്നത്. 2016 നവംബര്‍ മുതല്‍ സൗജന്യ ട്രാന്‍സിറ്റ് വിസ സേവനം ഖത്തര്‍ ലഭ്യമാക്കിയിരുന്നു. ഖത്തര്‍വഴി കടന്നുപോകുന്ന യാത്രക്കാര്‍ക്കു നാലുദിവസം ഖത്തറില്‍ താമസിക്കാന്‍ കഴിയുന്ന തരത്തിലാണു സൗജന്യ ട്രാന്‍സിറ്റ് വിസ സേവനം ഇപ്പോള്‍ നല്‍കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംഗീത, നൃത്ത, വാദ്യ ഘോഷങ്ങളോടെ ഓണം ടൂറിസം വാരാഘോഷം സംസ്ഥാനതല ഉദ്ഘാടനം കനകക്കുന്നില്‍ മുഖ്യമന്ത്രി നിര്‍വ്വഹിക്കും...  (51 minutes ago)

വേറിട്ട മൂന്ന് കഥകളുടെ ഡെസ്റ്റിനി ഉടന്‍ പ്രദര്‍ശനത്തിന്  (53 minutes ago)

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...  (54 minutes ago)

പണത്തിനായി ദൃശ്യങ്ങൾ വിറ്റു, ചോദ്യം ചെയ്തപ്പോൾ ക്രൂര മർദ്ദനം; യുകെയിൽ നിന്ന് തുടങ്ങിയ വൈകൃതത്തിനൊടുവിൽ കൊട്ടിയത്ത് ഭർത്താവ് അറസ്റ്റിൽ  (1 hour ago)

കേന്ദ്രമന്ത്രിമാരുടെ വസതികള്‍ മോടിപിടിപ്പിക്കാന്‍ ചെലവാക്കിയത് 92 കോടി  (1 hour ago)

കള്ളപ്പണം ചെലവഴിക്കുന്നത് സമ്പന്ധിച്ച് ബിജെപി നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ ദേവന്‍  (1 hour ago)

വരും മണിക്കൂറുകളിൽ മഴ; കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്, ജാഗ്രത പാലിക്കാൻ നിർദ്ദേശം...!  (1 hour ago)

അഞ്ചരക്കണ്ടിയില്‍ നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണത്തില്‍ വീഴ്ച വരുത്തിയ ഡിവൈഎസ്പി സുധീര്‍ കല്ലന് സസ്‌പെന്‍ഷന്‍  (1 hour ago)

കനത്ത മഴയും ഇടിമിന്നലും; ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ നിരവധി സര്‍വീസുകള്‍ റദ്ദാക്കി  (1 hour ago)

ലഹരി ഉപയോഗം വിലക്കിയതിന് പകരം; 12 വയസ്സുകാരനടക്കം ഒരു കുടുംബത്തിലെ 4 പേരെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി...  (1 hour ago)

എവിടെയോ എന്തോ തെറ്റുപറ്റി; വിവാഹവാര്‍ഷിക ദിനത്തില്‍ ഇരുവരും വേര്‍പിരിയുകയാണെന്ന് പറയുന്ന പോസ്റ്റുമായി താരം  (1 hour ago)

കരുവാറ്റ കൊലപാതകക്കേസ്: പ്രായപൂർത്തിയാകാത്ത പ്രതികളുടെ നിയമപരിരക്ഷ പോലീസിന് വെല്ലുവിളിയാകുന്നു; തെളിവെടുപ്പ് വൈകും...  (1 hour ago)

സി.പി.ഐ കാണിച്ചത് വഞ്ചനയോ? പിണറായിയുടെ കടുത്ത നിലപാട്! യഥാർത്ഥ കാരണം പുറത്ത്!  (2 hours ago)

മഹാരാഷ്ട്ര ദുരന്തം: ഐഫോൺ ഇഎംഐ തർക്കം മാത്രമല്ല; മരണത്തിന് പിന്നിൽ വർഷങ്ങൾ നീണ്ട കുടുംബ കലഹമെന്ന് പോലീസ്....  (2 hours ago)

ജർമൻ സൂപ്പർ കപ്പ് കിരീടവിജയത്തോടെ ബയേൺ മ്യൂണിക്കിന് സീസൺ സൂപ്പർ തുടക്കം...  (4 hours ago)

Malayali Vartha Recommends