ഡോക്ടര്‍മാരുടെ അത്ഭുതം ഫലിച്ചു... സംതൃപ്തിയോടെ ഇമാന്
ലോകത്തിലെ ഏറ്റവും ഭാരമുള്ള സ്ത്രീയെന്ന വിശേഷണവുമായി ഇന്ത്യയില്‍ ചികിത്സ തേടിയെത്തിയ ഇമാന് അഹമ്മദ് വലിയ സന്തോഷത്തിലാണ്. വര്‍ഷങ്ങള്‍ക്കുശേഷം ഇമാന് സ്വയം ഇരുന്നു. ഈജിപ്തില്‍നിന്നും മുംബൈയിലെ സെയ്ഫി ആശുപത്രിയിലാണ് ശരീരഭാരം കുറയ്ക്കുന്നതിനായി ഇമാന് ചികിത്സ തേടിയെത്തിയത്.
ഇന്ത്യയില്‍ എത്തിയപ്പോള്‍ 500 കിലോ ആയിരുന്നു ഇമാന്റെ ശരീര ഭാരം. പിന്നീട് തുടര്‍ ചികിത്സകള്‍ക്കായി ഇമാനെ യുഎഇയിലെ വിപിഎസ് ബുര്‍ജില്‍ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.
ഇമാന് സ്വയം ഇരിക്കുവാനും വ്യക്തമായി സംസാരിക്കുവാനും തുടങ്ങിയതായി ബുര്‍ജിലെ ഡോക്ടര്‍മാര്‍ അറിയിച്ചു. ഇമാന്റെ തുടര്‍ ചികിത്സകള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha