Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സൗദിയില്‍ നിന്ന് പൊതുമാപ്പ് ലഭിച്ചിട്ടും സ്വന്തം നാട്ടില്‍ ഭാര്യയും മക്കളും നോക്കിനില്‍ക്കെ വയോധികന്‍ അറസ്റ്റില്‍

04 JULY 2017 02:23 PM IST
മലയാളി വാര്‍ത്ത

സൗദിയില്‍ നിന്നു പൊതുമാപ്പ് ലഭിച്ച്, 23 വര്‍ഷത്തിനുശേഷം നാട്ടിലെത്തിയ വയോധികനെ മതിയായ രേഖയില്ലെന്ന കാരണത്താല്‍ വിമാനത്താവളത്തില്‍ നിന്ന് പോലീസ് അറസ്റ്റ് ചെയ്തു.
കോടതിയില്‍ ഹാജരാക്കപ്പെട്ട വയോധികന്‍ 14 ദിവസത്തേക്കു റിമാന്‍ഡിലായി. തിരുവനന്തപുരം വക്കം പടിഞ്ഞാറേപ്പള്ളിക്കു സമീപം വിളയില്‍ ബഷീറാ(60)ണു വിദേശസര്‍ക്കാരിന്റെ കാരുണ്യത്താല്‍ നാട്ടിലെത്തിയെങ്കിലും വീടണയും മുമ്പേ തടവിലായത്.

മതിയായ രേഖകളില്ലാത്തവരെ നാലുമാസമായി സൗദി സര്‍ക്കാര്‍ പൊതുമാപ്പ് നല്‍കി സ്വദേശത്തേക്കയയ്ക്കുകയാണ്. അതിന്റെ ഭാഗമായാണു ബഷീറിനും പൊതുമാപ്പ് ലഭിച്ചത്. പാസ്‌പോര്‍ട്ട് നഷ്ടമായതിനാല്‍ ഇന്ത്യന്‍ എംബസി അനുവദിച്ച എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റുമായാണ് അദ്ദേഹം നാട്ടിലേക്കു തിരിച്ചത്.
കഴിഞ്ഞ വ്യാഴാഴ്ച രാവിലെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ ബഷീറിനെ രേഖകള്‍ തെറ്റാണെന്നാരോപിച്ച് ഇമിഗ്രേഷന്‍ അധികൃതര്‍ വലിയതുറ പോലീസിനു കൈമാറുകയായിരുന്നു. രണ്ടു പതിറ്റാണ്ടിനുശേഷം നാട്ടിലെത്തിയ പ്രിയതമനെ സ്വീകരിക്കാന്‍ ഭാര്യയും രണ്ടുമക്കളും വിമാനത്താവളത്തില്‍ കാത്തുനില്‍ക്കവേയായിരുന്നു അറസ്റ്റ്.

പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ട് സൗദിയില്‍ കുടുങ്ങിയ ബഷീറിന്റെ ദുരവസ്ഥയറിഞ്ഞ് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രശ്‌നത്തില്‍ ഇടപെട്ടിരുന്നു. അദ്ദേഹത്തിന്റെയും സൗദിയിലെ സാമൂഹികപ്രവര്‍ത്തകന്‍ വക്കം സ്വദേശി നാസറിന്റെയും ശ്രമഫലമായാണു ബഷീറിനു നാട്ടിലെത്താന്‍ എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ് അനുവദിച്ചത്. എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റില്‍ മടങ്ങുന്നവരുടെ വിമാന ടിക്കറ്റ് ഉള്‍പ്പെടെ സര്‍ക്കാരാണു നല്‍കുന്നതെന്നിരിക്കേയാണ് ബഷീര്‍ സ്വന്തം നാട്ടില്‍ തടവിലായത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംഗീത, നൃത്ത, വാദ്യ ഘോഷങ്ങളോടെ ഓണം ടൂറിസം വാരാഘോഷം സംസ്ഥാനതല ഉദ്ഘാടനം കനകക്കുന്നില്‍ മുഖ്യമന്ത്രി നിര്‍വ്വഹിക്കും...  (52 minutes ago)

വേറിട്ട മൂന്ന് കഥകളുടെ ഡെസ്റ്റിനി ഉടന്‍ പ്രദര്‍ശനത്തിന്  (54 minutes ago)

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...  (55 minutes ago)

പണത്തിനായി ദൃശ്യങ്ങൾ വിറ്റു, ചോദ്യം ചെയ്തപ്പോൾ ക്രൂര മർദ്ദനം; യുകെയിൽ നിന്ന് തുടങ്ങിയ വൈകൃതത്തിനൊടുവിൽ കൊട്ടിയത്ത് ഭർത്താവ് അറസ്റ്റിൽ  (1 hour ago)

കേന്ദ്രമന്ത്രിമാരുടെ വസതികള്‍ മോടിപിടിപ്പിക്കാന്‍ ചെലവാക്കിയത് 92 കോടി  (1 hour ago)

കള്ളപ്പണം ചെലവഴിക്കുന്നത് സമ്പന്ധിച്ച് ബിജെപി നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ ദേവന്‍  (1 hour ago)

വരും മണിക്കൂറുകളിൽ മഴ; കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്, ജാഗ്രത പാലിക്കാൻ നിർദ്ദേശം...!  (1 hour ago)

അഞ്ചരക്കണ്ടിയില്‍ നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണത്തില്‍ വീഴ്ച വരുത്തിയ ഡിവൈഎസ്പി സുധീര്‍ കല്ലന് സസ്‌പെന്‍ഷന്‍  (1 hour ago)

കനത്ത മഴയും ഇടിമിന്നലും; ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ നിരവധി സര്‍വീസുകള്‍ റദ്ദാക്കി  (1 hour ago)

ലഹരി ഉപയോഗം വിലക്കിയതിന് പകരം; 12 വയസ്സുകാരനടക്കം ഒരു കുടുംബത്തിലെ 4 പേരെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി...  (1 hour ago)

എവിടെയോ എന്തോ തെറ്റുപറ്റി; വിവാഹവാര്‍ഷിക ദിനത്തില്‍ ഇരുവരും വേര്‍പിരിയുകയാണെന്ന് പറയുന്ന പോസ്റ്റുമായി താരം  (1 hour ago)

കരുവാറ്റ കൊലപാതകക്കേസ്: പ്രായപൂർത്തിയാകാത്ത പ്രതികളുടെ നിയമപരിരക്ഷ പോലീസിന് വെല്ലുവിളിയാകുന്നു; തെളിവെടുപ്പ് വൈകും...  (1 hour ago)

സി.പി.ഐ കാണിച്ചത് വഞ്ചനയോ? പിണറായിയുടെ കടുത്ത നിലപാട്! യഥാർത്ഥ കാരണം പുറത്ത്!  (2 hours ago)

മഹാരാഷ്ട്ര ദുരന്തം: ഐഫോൺ ഇഎംഐ തർക്കം മാത്രമല്ല; മരണത്തിന് പിന്നിൽ വർഷങ്ങൾ നീണ്ട കുടുംബ കലഹമെന്ന് പോലീസ്....  (2 hours ago)

ജർമൻ സൂപ്പർ കപ്പ് കിരീടവിജയത്തോടെ ബയേൺ മ്യൂണിക്കിന് സീസൺ സൂപ്പർ തുടക്കം...  (4 hours ago)

Malayali Vartha Recommends