Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വിദേശികളുടെ മെഡിക്കല്‍ സേവന നിരക്കില്‍ വര്‍ധന

04 JULY 2017 04:11 PM IST
മലയാളി വാര്‍ത്ത

കുവൈറ്റില്‍ വിദേശികളുടെ മെഡിക്കല്‍ സേവന നിരക്ക് വര്‍ധന ഈ മാസം തന്നെ പ്രാബല്യത്തില്‍ വരുമെന്ന് ആരോഗ്യമന്ത്രി ഡോ. ജമാല്‍ അല്‍ ഹര്‍ബി അറിയിച്ചു. ചില സാങ്കേതിക കാരണങ്ങളാല്‍ ഫെബ്രുവരിയില്‍ നടപ്പിലാക്കാനിരുന്ന നിരക്ക് വര്‍ധന വൈകി. സന്ദര്‍ശക വീസയില്‍ കുവൈത്തിലുള്ള വിദേശികളുടെ ചികിത്സാ സേവന നിരക്ക് വര്‍ധനയാകും ആദ്യഘട്ടത്തില്‍ നടപ്പാക്കുക. തൊഴില്‍, ആശ്രിത വീസകളിലുള്ളവരുടേത് രണ്ടാം ഘട്ടത്തില്‍ വര്‍ധിപ്പിക്കും.

രാജ്യത്ത് ചികിത്സാ സേവനത്തിന് ഈടാക്കുന്ന ഫീസ് മറ്റു രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ വളരെ തുച്ഛമാണെന്നാണ് അധികൃതരുടെ കണക്ക്. അനിവാര്യമായ സാഹചര്യത്തിലാണ് നിരക്ക് വര്‍ധന ഏര്‍പ്പെടുത്തുന്നതെന്നും മന്ത്രി പറഞ്ഞു. വര്‍ധിപ്പിക്കുന്ന നിരക്ക് സ്വകാര്യമേഖലയിലെ നിരക്കോളം വരില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നിരക്ക് വര്‍ധന പ്രാബല്യത്തിലായാലും പ്രവര്‍ത്തന ചെലവും വരവും തമ്മിലുള്ള അന്തരം നിലനില്‍ക്കുമെന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം.

ചികിത്സാമേഖലയില്‍ നൂതന സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനു ഭാരിച്ച ചെലവാണ് സര്‍ക്കാര്‍ വഹിക്കുന്നതെന്ന് അധികൃതര്‍ വിശദീകരിക്കുന്നു. എമര്‍ജന്‍സി, ആക്‌സിഡന്റ് തുടങ്ങിയ കേസുകളില്‍ ചികിത്സ സൗജന്യമായാണു നല്‍കിവരുന്നത്. ന്യൂക്ലിയര്‍, റേഡിയേഷന്‍ തുടങ്ങിയവയ്ക്ക് ചെലവിനേക്കാള്‍ അമ്പതു ശതമാനം കുറവാണ് ഈടാക്കുന്ന തുക. ലബോറട്ടറി, ന്യൂക്ലിയര്‍ ലബോറട്ടറി തുടങ്ങിയ വിഭാഗങ്ങളില്‍ സ്വകാര്യ ആശുപത്രികള്‍ ഈടാക്കുന്ന തുക സംബന്ധിച്ച് പഠനം നടത്തിയ ശേഷമാണ് റിപ്പോര്‍ട്ട് തയാറാക്കിയെതെന്നും സമിതി നേരത്തെ വ്യക്തമാക്കിയിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംഗീത, നൃത്ത, വാദ്യ ഘോഷങ്ങളോടെ ഓണം ടൂറിസം വാരാഘോഷം സംസ്ഥാനതല ഉദ്ഘാടനം കനകക്കുന്നില്‍ മുഖ്യമന്ത്രി നിര്‍വ്വഹിക്കും...  (52 minutes ago)

വേറിട്ട മൂന്ന് കഥകളുടെ ഡെസ്റ്റിനി ഉടന്‍ പ്രദര്‍ശനത്തിന്  (54 minutes ago)

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...  (55 minutes ago)

പണത്തിനായി ദൃശ്യങ്ങൾ വിറ്റു, ചോദ്യം ചെയ്തപ്പോൾ ക്രൂര മർദ്ദനം; യുകെയിൽ നിന്ന് തുടങ്ങിയ വൈകൃതത്തിനൊടുവിൽ കൊട്ടിയത്ത് ഭർത്താവ് അറസ്റ്റിൽ  (1 hour ago)

കേന്ദ്രമന്ത്രിമാരുടെ വസതികള്‍ മോടിപിടിപ്പിക്കാന്‍ ചെലവാക്കിയത് 92 കോടി  (1 hour ago)

കള്ളപ്പണം ചെലവഴിക്കുന്നത് സമ്പന്ധിച്ച് ബിജെപി നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ ദേവന്‍  (1 hour ago)

വരും മണിക്കൂറുകളിൽ മഴ; കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്, ജാഗ്രത പാലിക്കാൻ നിർദ്ദേശം...!  (1 hour ago)

അഞ്ചരക്കണ്ടിയില്‍ നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണത്തില്‍ വീഴ്ച വരുത്തിയ ഡിവൈഎസ്പി സുധീര്‍ കല്ലന് സസ്‌പെന്‍ഷന്‍  (1 hour ago)

കനത്ത മഴയും ഇടിമിന്നലും; ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ നിരവധി സര്‍വീസുകള്‍ റദ്ദാക്കി  (1 hour ago)

ലഹരി ഉപയോഗം വിലക്കിയതിന് പകരം; 12 വയസ്സുകാരനടക്കം ഒരു കുടുംബത്തിലെ 4 പേരെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി...  (1 hour ago)

എവിടെയോ എന്തോ തെറ്റുപറ്റി; വിവാഹവാര്‍ഷിക ദിനത്തില്‍ ഇരുവരും വേര്‍പിരിയുകയാണെന്ന് പറയുന്ന പോസ്റ്റുമായി താരം  (1 hour ago)

കരുവാറ്റ കൊലപാതകക്കേസ്: പ്രായപൂർത്തിയാകാത്ത പ്രതികളുടെ നിയമപരിരക്ഷ പോലീസിന് വെല്ലുവിളിയാകുന്നു; തെളിവെടുപ്പ് വൈകും...  (1 hour ago)

സി.പി.ഐ കാണിച്ചത് വഞ്ചനയോ? പിണറായിയുടെ കടുത്ത നിലപാട്! യഥാർത്ഥ കാരണം പുറത്ത്!  (2 hours ago)

മഹാരാഷ്ട്ര ദുരന്തം: ഐഫോൺ ഇഎംഐ തർക്കം മാത്രമല്ല; മരണത്തിന് പിന്നിൽ വർഷങ്ങൾ നീണ്ട കുടുംബ കലഹമെന്ന് പോലീസ്....  (2 hours ago)

ജർമൻ സൂപ്പർ കപ്പ് കിരീടവിജയത്തോടെ ബയേൺ മ്യൂണിക്കിന് സീസൺ സൂപ്പർ തുടക്കം...  (4 hours ago)

Malayali Vartha Recommends