Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ജോലി ചെയ്യുന്നതിനിടെ അപകടത്തില്‍ വലതുകാല്‍ നഷ്ടപ്പെട്ട മലയാളിക്ക് 1.75 കോടി നഷ്ടപരിഹാരം

06 JULY 2017 09:34 AM IST
മലയാളി വാര്‍ത്ത

ജോലി ചെയ്യുന്നതിനിടെ അപകടം മൂലം വലതുകാല്‍ മുറിച്ചുമാറ്റേണ്ടിവന്ന മലയാളിക്കു പത്തുലക്ഷം ദിര്‍ഹം (1.75 കോടിരൂപയോളം) നഷ്ടപരിഹാരം നല്‍കാന്‍ കോടതിവിധി. തൃശൂര്‍ കോടശേരി സ്വദേശി ബാലന് അനുകൂലമായാണു ഷാര്‍ജ കോടതിയുടെ വിധിയുണ്ടായത്. ഷാര്‍ജയിലെ ഒരു കമ്പനിയില്‍ ജീവനക്കാരനായിരുന്നു ബാലന്‍.

2014 സെപ്റ്റംബറിലുണ്ടായ അപകടത്തില്‍ കാല്‍ നഷ്ടപ്പെട്ടതിനു പുറമെ ഗുരുതരമായി പൊള്ളലേല്‍ക്കുകയും ചെയ്തു. അജ്മാനിലുള്ള കമ്പനിക്കു വാടകയ്ക്കു നല്‍കിയ ശീതീകരണി കേടായതിനെ തുടര്‍ന്നു നന്നാക്കാന്‍ ടെക്‌നീഷ്യനൊപ്പം ഹെല്‍പറായി ബാലനെയും അയച്ചു.

കംപ്രസറില്‍ ഗ്യാസ് നിറയ്ക്കുന്നതിനിടെ ശീതീകരണി പൊട്ടിത്തെറിച്ചായിരുന്നു അപകടം. അജ്മാന്‍ പൊലീസും സിവില്‍ ഡിഫന്‍സും ഉടന്‍ സ്ഥലത്തെത്തി ഇരുവരെയും ഖലീഫ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ടെക്‌നീഷ്യന്റെ പരുക്ക് ഗുരുതരമായിരുന്നില്ല. ഗുരുതര പരുക്കേറ്റ ബാലനെ വിദഗ്ധ ചികില്‍സയ്ക്ക് അബുദാബി മഫ്‌റക് ആശുപത്രിയിലേക്കു മാറ്റി.

രണ്ടുമാസത്തെ ആശുപത്രി വാസത്തിനിടെ പലതവണ ശസ്ത്രക്രിയയ്ക്കു വിധേയനായി. പിന്നീട് കമ്പനി മുന്‍കയ്യെടുത്ത് നാട്ടിലേക്കു കയറ്റി അയച്ചു. എന്നാല്‍ ആറുമാസം കഴിഞ്ഞിട്ടും ആനുകൂല്യങ്ങള്‍ നല്‍കാനോ വിവരങ്ങള്‍ അന്വേഷിക്കാനോ കമ്പനി തയാറായില്ല.
തുടര്‍ന്നു വീണ്ടും ഷാര്‍ജയിലെത്തിയ ബാലന്‍, ദുബായ് അല്‍ കബ്ബാന്‍ അസോഷ്യേറ്റ്‌സ് സീനിയര്‍ ലീഗല്‍ കണ്‍സല്‍ട്ടന്റ് അഡ്വ. ഷംസുദ്ദീന്‍ കരുനാഗപ്പള്ളി മുഖാന്തരം കേസ് ഫയല്‍ ചെയ്യുകയായിരുന്നു. 20 ലക്ഷം ദിര്‍ഹം നഷ്ടപരിഹാരം ആവശ്യപ്പെട്ട പരാതിയില്‍ 10.05 ലക്ഷം ദിര്‍ഹം 5% പലിശയടക്കം കമ്പനി നല്‍കാന്‍ കോടതി ഉത്തരവിട്ടു. ഇതു മതിയായ നഷ്ടപരിഹാരമല്ലെന്നു കാണിച്ച് അപ്പീല്‍ ഫയല്‍ ചെയ്യുമെന്ന് അഡ്വ. ഷംസുദ്ദീന്‍ അറിയിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംഗീത, നൃത്ത, വാദ്യ ഘോഷങ്ങളോടെ ഓണം ടൂറിസം വാരാഘോഷം സംസ്ഥാനതല ഉദ്ഘാടനം കനകക്കുന്നില്‍ മുഖ്യമന്ത്രി നിര്‍വ്വഹിക്കും...  (52 minutes ago)

വേറിട്ട മൂന്ന് കഥകളുടെ ഡെസ്റ്റിനി ഉടന്‍ പ്രദര്‍ശനത്തിന്  (54 minutes ago)

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...  (55 minutes ago)

പണത്തിനായി ദൃശ്യങ്ങൾ വിറ്റു, ചോദ്യം ചെയ്തപ്പോൾ ക്രൂര മർദ്ദനം; യുകെയിൽ നിന്ന് തുടങ്ങിയ വൈകൃതത്തിനൊടുവിൽ കൊട്ടിയത്ത് ഭർത്താവ് അറസ്റ്റിൽ  (1 hour ago)

കേന്ദ്രമന്ത്രിമാരുടെ വസതികള്‍ മോടിപിടിപ്പിക്കാന്‍ ചെലവാക്കിയത് 92 കോടി  (1 hour ago)

കള്ളപ്പണം ചെലവഴിക്കുന്നത് സമ്പന്ധിച്ച് ബിജെപി നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ ദേവന്‍  (1 hour ago)

വരും മണിക്കൂറുകളിൽ മഴ; കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്, ജാഗ്രത പാലിക്കാൻ നിർദ്ദേശം...!  (1 hour ago)

അഞ്ചരക്കണ്ടിയില്‍ നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണത്തില്‍ വീഴ്ച വരുത്തിയ ഡിവൈഎസ്പി സുധീര്‍ കല്ലന് സസ്‌പെന്‍ഷന്‍  (1 hour ago)

കനത്ത മഴയും ഇടിമിന്നലും; ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ നിരവധി സര്‍വീസുകള്‍ റദ്ദാക്കി  (1 hour ago)

ലഹരി ഉപയോഗം വിലക്കിയതിന് പകരം; 12 വയസ്സുകാരനടക്കം ഒരു കുടുംബത്തിലെ 4 പേരെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി...  (1 hour ago)

എവിടെയോ എന്തോ തെറ്റുപറ്റി; വിവാഹവാര്‍ഷിക ദിനത്തില്‍ ഇരുവരും വേര്‍പിരിയുകയാണെന്ന് പറയുന്ന പോസ്റ്റുമായി താരം  (1 hour ago)

കരുവാറ്റ കൊലപാതകക്കേസ്: പ്രായപൂർത്തിയാകാത്ത പ്രതികളുടെ നിയമപരിരക്ഷ പോലീസിന് വെല്ലുവിളിയാകുന്നു; തെളിവെടുപ്പ് വൈകും...  (1 hour ago)

സി.പി.ഐ കാണിച്ചത് വഞ്ചനയോ? പിണറായിയുടെ കടുത്ത നിലപാട്! യഥാർത്ഥ കാരണം പുറത്ത്!  (2 hours ago)

മഹാരാഷ്ട്ര ദുരന്തം: ഐഫോൺ ഇഎംഐ തർക്കം മാത്രമല്ല; മരണത്തിന് പിന്നിൽ വർഷങ്ങൾ നീണ്ട കുടുംബ കലഹമെന്ന് പോലീസ്....  (2 hours ago)

ജർമൻ സൂപ്പർ കപ്പ് കിരീടവിജയത്തോടെ ബയേൺ മ്യൂണിക്കിന് സീസൺ സൂപ്പർ തുടക്കം...  (4 hours ago)

Malayali Vartha Recommends