മൂന്നു ദിവസത്തെ വില്‍പ്പന മേളക്ക് ദുബായില്‍ ഇന്ന് തുടക്കമായി
ദുബായ് സമ്മര്‍ സര്‍പ്രൈസസിന്റെ(ഡി.എസ് .എസ്.) ഭാഗമായി നടക്കുന്ന വില്പന മേള തിങ്കളാഴ്ച തുടങ്ങും. കാല്വിന് ക്ലെയിന്, ടോമി ഹില്ഫിഗേര് തുടങ്ങി എഴുപതോളം ബ്രാന്‍ഡുകളുടെ ഉത്പന്നങ്ങള്‍ക്ക് 75 ശതമാനം വരെ ഡിസ്കൗണ്ട് കിട്ടും. ഡി.എസ്.എസില്‍ പങ്കെടുക്കുന്ന 19 പ്രമുഖ ഷോപ്പിങ് മാളുകളിലും വില്‍പ്പന മേളയുടെ ഭാഗമായുള്ള വിലക്കുറവ് ലഭിക്കും. പ്രധാനമായും വസ്ത്രങ്ങള്‍ക്കാണ് വിലക്കുറവ് ലഭിക്കുക. വില്‍പ്പന മേള ബുധനാഴ്ച സമാപിക്കും.
https://www.facebook.com/Malayalivartha