Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കാര്‍ഗോ പ്രതിസന്ധി : കാര്‍ഗോ അസോസിയേഷന്‍ ഭാരവാഹികള്‍ ഡല്‍ഹിക്കു പുറപ്പെടുന്നു

11 JULY 2017 02:05 PM IST
മലയാളി വാര്‍ത്ത

കാര്‍ഗോ പ്രതിസന്ധിക്കു പരിഹാരം തേടി ഇന്ത്യന്‍ കുറിയേഴ്‌സ് ആന്‍ഡ് കാര്‍ഗോ അസോസിയേഷന്‍ ഭാരവാഹികള്‍ ഇന്നു ഡല്‍ഹിക്കു പുറപ്പെടുന്നു. കേരളത്തില്‍നിന്നുള്ള എംപിമാര്‍ ഉള്‍പ്പെടെയുള്ളവരെ പ്രശ്‌നങ്ങള്‍ ബോധ്യപ്പെടുത്തി രാഷ്ട്രീയതലത്തില്‍ പരിഹാരം കണ്ടെത്താനാണു ശ്രമം. നിയമപരമായ നീക്കങ്ങളും തുടരും. കെട്ടിക്കിടക്കുന്ന കാര്‍ഗോ, ഉടമകള്‍ക്ക് കഴിയുംവേഗം കിട്ടാന്‍ സംവിധാനമുണ്ടാക്കുക, സാധാരണക്കാരായ പ്രവാസികള്‍ക്കു തിരിച്ചടിയായ നിയമം പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങളാകും ഏഴംഗ സംഘം മുഖ്യമായും ഉന്നയിക്കുക.

കഴിഞ്ഞമാസം 30നു നിയന്ത്രണം ഏര്‍പ്പെടുത്തിയശേഷം കാര്‍ഗോ മേഖല വന്‍ പ്രതിസന്ധി നേരിടുകയാണെന്ന് അസോസിയേഷന്‍ പ്രസിഡന്റ് മുഹമ്മദ് സിയാദ്, സെക്രട്ടറി നവനീത് പ്രഭാകരന്‍ എന്നിവര്‍ പറഞ്ഞു. പ്രതിവര്‍ഷം ഒരു ലക്ഷം ദിര്‍ഹം ലൈസന്‍സ് തുക ഇനത്തില്‍ മാത്രം അടച്ചാണു കാര്‍ഗോ കമ്പനികള്‍ പ്രവര്‍ത്തിക്കുന്നത്. കെട്ടിടവാടക, തൊഴിലാളികള്‍ക്കുള്ള വേതനം, ചരക്കു നീക്കത്തിനും അനുബന്ധ നടപടിക്രമങ്ങള്‍ക്കുമുള്ള ചെലവുകള്‍ തുടങ്ങിയവ കൂടി കണക്കാക്കുമ്പോള്‍ വന്‍ സാമ്പത്തിക ബാധ്യതയാണു സ്ഥാപനങ്ങള്‍ക്കുള്ളത്.

പുതിയ നിയമം വരുന്നതറിയാതെ കാര്‍ഗോ അയച്ചവരാണു വെട്ടിലായത്. കാര്‍ഗോ നീക്കം സ്തംഭിച്ചതിനു പുറമെ കസ്റ്റംസ് തീരുവകൂടി നല്‍കിയാലേ ഇവ ഉടമസ്ഥര്‍ക്കു കിട്ടൂ എന്ന സാഹചര്യമാണുള്ളത്. കാര്‍ഗോ രംഗത്തെ സുതാര്യത ഉറപ്പുവരുത്താന്‍ അസോസിയേഷന്‍ പുതിയ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. സാധനങ്ങള്‍ കിട്ടാന്‍ കാലതാമസം നേരിടുക, കാര്‍ഗോ കമ്പനിയുടെ സേവനത്തെക്കുറിച്ചുള്ള പരാതി തുടങ്ങിയ കാര്യങ്ങള്‍ അസോസിയേഷനെ അറിയിക്കാം. ബന്ധപ്പെട്ട കാര്‍ഗോ കമ്പനിയെ ഇക്കാര്യം അസോസിയേഷനു രേഖാമൂലം അറിയിക്കാനാകും.

പിഴവുകള്‍ ആവര്‍ത്തിക്കുന്ന കമ്പനിക്കെതിരെ അസോസിയേഷന്‍തലത്തില്‍ നടപടി സ്വീകരിക്കും. ഇ മെയില്‍: വലഹു@ിൃശറ2റ.രീാ കൂടാതെ ഉപയോക്താക്കളുടെ സൗകര്യാര്‍ഥം പുതിയ വെബ്‌സൈറ്റും തുടങ്ങുകയാണ്. പരാതികള്‍ നല്‍കാനും ബന്ധപ്പെട്ടവര്‍ക്കു നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാനും ഇതില്‍ സൗകര്യമുണ്ട്. 20,000 രൂപയ്ക്കു തുല്യമായ സാധനങ്ങള്‍ നികുതിയില്ലാതെ നാട്ടിലേക്ക് അയയ്ക്കാമായിരുന്ന സംവിധാനമാണു നിര്‍ത്തലാക്കിയത്. ഇതിനു ചരക്കുസേവനനികുതി (ജിഎസ്ടി)യുമായി ബന്ധമില്ല. ഉദ്യോഗസ്ഥതലത്തിലുണ്ടായ പിഴവാണിതെന്നു കരുതുന്നു. 2,000 രൂപയുടെ സാധനങ്ങള്‍ അയയ്ക്കണമെങ്കില്‍ 41% നികുതിയടയ്‌ക്കേണ്ട സാഹചര്യമാണ് ഇപ്പോഴുള്ളത്.

ബിസിഡി10%, ഐജിഎസ്ടി 28 %, സെസ് 3 % എന്നിങ്ങനെയാണു ചുമത്തുക. അതേസമയം, സാധനങ്ങളുടെ മൂല്യം 2000 രൂപയില്‍ കൂടുതലാണെങ്കില്‍ തുകയുടെ 74% നികുതിയടയ്ക്കണമെന്ന നിബന്ധന പിന്‍വലിച്ചിട്ടുണ്ട്. ഇന്ത്യയില്‍ ഡോര്‍ ടു ഡോര്‍ കാര്‍ഗോയില്‍ പ്രതിദിനം ഏകദേശം 500 ടണ്‍ സാധനങ്ങള്‍ എത്തിയിരുന്നു. ഒന്നാംതീയതിക്കുശേഷം അതു കുത്തനെ കുറഞ്ഞു. യുഎഇയില്‍ കാര്‍ഗോ മേഖലയില്‍ ആറായിരത്തിലേറെ തൊഴിലാളികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്; ഗള്‍ഫ് മേഖലയിലാകെ ഒരു ലക്ഷത്തിലേറെയും. നാട്ടിലെ ജീവനക്കാരുടെ എണ്ണം അഞ്ചുലക്ഷത്തോളം വരുമെന്നും ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി. വൈസ് ചെയര്‍മാന്‍ ലാല്‍ജി മാത്യു, ജോയിന്റ് സെക്രട്ടറി റഷീദ് ബിസ്മി, ഷാനവാസ്, സക്കീര്‍ എന്നിവരും പങ്കെടുത്തു.

 



 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംഗീത, നൃത്ത, വാദ്യ ഘോഷങ്ങളോടെ ഓണം ടൂറിസം വാരാഘോഷം സംസ്ഥാനതല ഉദ്ഘാടനം കനകക്കുന്നില്‍ മുഖ്യമന്ത്രി നിര്‍വ്വഹിക്കും...  (14 minutes ago)

വേറിട്ട മൂന്ന് കഥകളുടെ ഡെസ്റ്റിനി ഉടന്‍ പ്രദര്‍ശനത്തിന്  (16 minutes ago)

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...  (17 minutes ago)

പണത്തിനായി ദൃശ്യങ്ങൾ വിറ്റു, ചോദ്യം ചെയ്തപ്പോൾ ക്രൂര മർദ്ദനം; യുകെയിൽ നിന്ന് തുടങ്ങിയ വൈകൃതത്തിനൊടുവിൽ കൊട്ടിയത്ത് ഭർത്താവ് അറസ്റ്റിൽ  (29 minutes ago)

കേന്ദ്രമന്ത്രിമാരുടെ വസതികള്‍ മോടിപിടിപ്പിക്കാന്‍ ചെലവാക്കിയത് 92 കോടി  (39 minutes ago)

കള്ളപ്പണം ചെലവഴിക്കുന്നത് സമ്പന്ധിച്ച് ബിജെപി നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ ദേവന്‍  (41 minutes ago)

വരും മണിക്കൂറുകളിൽ മഴ; കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്, ജാഗ്രത പാലിക്കാൻ നിർദ്ദേശം...!  (50 minutes ago)

അഞ്ചരക്കണ്ടിയില്‍ നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണത്തില്‍ വീഴ്ച വരുത്തിയ ഡിവൈഎസ്പി സുധീര്‍ കല്ലന് സസ്‌പെന്‍ഷന്‍  (55 minutes ago)

കനത്ത മഴയും ഇടിമിന്നലും; ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ നിരവധി സര്‍വീസുകള്‍ റദ്ദാക്കി  (1 hour ago)

ലഹരി ഉപയോഗം വിലക്കിയതിന് പകരം; 12 വയസ്സുകാരനടക്കം ഒരു കുടുംബത്തിലെ 4 പേരെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി...  (1 hour ago)

എവിടെയോ എന്തോ തെറ്റുപറ്റി; വിവാഹവാര്‍ഷിക ദിനത്തില്‍ ഇരുവരും വേര്‍പിരിയുകയാണെന്ന് പറയുന്ന പോസ്റ്റുമായി താരം  (1 hour ago)

കരുവാറ്റ കൊലപാതകക്കേസ്: പ്രായപൂർത്തിയാകാത്ത പ്രതികളുടെ നിയമപരിരക്ഷ പോലീസിന് വെല്ലുവിളിയാകുന്നു; തെളിവെടുപ്പ് വൈകും...  (1 hour ago)

സി.പി.ഐ കാണിച്ചത് വഞ്ചനയോ? പിണറായിയുടെ കടുത്ത നിലപാട്! യഥാർത്ഥ കാരണം പുറത്ത്!  (1 hour ago)

മഹാരാഷ്ട്ര ദുരന്തം: ഐഫോൺ ഇഎംഐ തർക്കം മാത്രമല്ല; മരണത്തിന് പിന്നിൽ വർഷങ്ങൾ നീണ്ട കുടുംബ കലഹമെന്ന് പോലീസ്....  (1 hour ago)

ജർമൻ സൂപ്പർ കപ്പ് കിരീടവിജയത്തോടെ ബയേൺ മ്യൂണിക്കിന് സീസൺ സൂപ്പർ തുടക്കം...  (3 hours ago)

Malayali Vartha Recommends