Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പ്രവാസി ഇന്ത്യക്കാരുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട കേസ് സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്തു

13 JULY 2017 03:52 PM IST
മലയാളി വാര്‍ത്ത

വിദേശത്തു മരിക്കുന്ന പ്രവാസി ഇന്ത്യക്കാരുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനു 48 മണിക്കൂര്‍ മുമ്പ് എയര്‍പോര്‍ട്ടില്‍ വിവരം അറിയിക്കണമെന്ന അധികൃതരുടെ നിര്‍ദേശം ചോദ്യംചെയ്ത് അബുദാബി യൂണിവേഴ്‌സല്‍ ആശുപത്രി മാനേജ്‌മെന്റ് ഇന്ത്യയിലെ സുപ്രീം കോടതിയില്‍ കേസ് ഫയല്‍ ചെയ്തു. ഈ നിര്‍ദേശം മനുഷ്യാവകാശ ലംഘനമാണെന്നും ഇന്ത്യന്‍ ഭരണഘടനയിലെ മൗലികാവകാശങ്ങള്‍ക്ക് എതിരാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. അഡ്വ. ഹാരിസ് ബീരാന്‍ മുഖേനയാണു സുപ്രീം കോടതിയില്‍ കേസ് റജിസ്റ്റര്‍ ചെയ്തതെന്ന് യൂണിവേഴ്‌സല്‍ ആശുപത്രി മാനേജിങ് ഡയറക്ടര്‍ ഡോ. ഷെബീര്‍ നെല്ലിക്കോട് അറിയിച്ചു.

ഹര്‍ജി ഫയലില്‍ സ്വീകരിച്ചശേഷം ജസ്റ്റിസ് പി.ബി.സുരേഷ് കുമാര്‍ വിധി പറയാന്‍ മാറ്റിവച്ചതായും അദ്ദേഹം പറഞ്ഞു. 1954-ലെ ഇന്ത്യന്‍ എയര്‍ക്രാഫ്റ്റ് പൊതുജനാരോഗ്യ നിയമമനുസരിച്ചുള്ളതാണു നിര്‍ദേശമെന്നും നിയമവിധേയമാണിതെന്നുമാണ് ഹര്‍ജിയെ ചോദ്യംചെയ്ത കേന്ദ്രസര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നത്. ഭരണഘടനയുടെ 21ാം വകുപ്പനുസരിച്ചു മൃതദേഹം അന്തസ്സോടെ സംസ്‌കരിക്കാനുള്ള അവകാശത്തിന് എതിരാണ് എയര്‍പോര്‍ട്ട് ഹെല്‍ത്ത് ഓഫിസറുടെ നിര്‍ദേശമെന്നും ഹര്‍ജിയില്‍ പറയുന്നു. മൃതദേഹത്തോടുള്ള അനാദരവും സംസ്‌കരിക്കാനും മറ്റും കാലതാമസം നേരിടുന്നതും ഭരണഘടനയുടെ 21-ാം വകുപ്പിനെതിരാണെന്നും ഹര്‍ജിയില്‍ പറയുന്നു.

ആരോഗ്യരംഗത്തു പ്രവര്‍ത്തിക്കുന്നതിനാല്‍ ഇത്തരം കാര്യങ്ങളില്‍ ഇടപെടേണ്ടിവരാറുണ്ട്. ആശുപത്രികളിലും മറ്റും മരിക്കുന്നവരുടെ ഭൗതികശരീരം ആദരവോടെ സംസ്‌കരിക്കാനും നാട്ടിലെത്തിക്കാനുമുള്ള ധാര്‍മിക പിന്തുണയാണ് ഈ ഹര്‍ജിയിലൂടെ ഉദ്ദേശിക്കുന്നതെന്നും മാനുഷിക കടമയുടെ ഭാഗമാണിതെന്നും യൂണിവേഴ്‌സല്‍ ആശുപത്രി അധികൃതര്‍ പറഞ്ഞു. ഇന്ത്യന്‍ ഇസ്‌ലാമിക് സെന്റര്‍ ജനറല്‍ സെക്രട്ടറി കരപ്പാത്ത് ഉസ്മാനും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.



അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംഗീത, നൃത്ത, വാദ്യ ഘോഷങ്ങളോടെ ഓണം ടൂറിസം വാരാഘോഷം സംസ്ഥാനതല ഉദ്ഘാടനം കനകക്കുന്നില്‍ മുഖ്യമന്ത്രി നിര്‍വ്വഹിക്കും...  (13 minutes ago)

വേറിട്ട മൂന്ന് കഥകളുടെ ഡെസ്റ്റിനി ഉടന്‍ പ്രദര്‍ശനത്തിന്  (15 minutes ago)

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...  (16 minutes ago)

പണത്തിനായി ദൃശ്യങ്ങൾ വിറ്റു, ചോദ്യം ചെയ്തപ്പോൾ ക്രൂര മർദ്ദനം; യുകെയിൽ നിന്ന് തുടങ്ങിയ വൈകൃതത്തിനൊടുവിൽ കൊട്ടിയത്ത് ഭർത്താവ് അറസ്റ്റിൽ  (28 minutes ago)

കേന്ദ്രമന്ത്രിമാരുടെ വസതികള്‍ മോടിപിടിപ്പിക്കാന്‍ ചെലവാക്കിയത് 92 കോടി  (38 minutes ago)

കള്ളപ്പണം ചെലവഴിക്കുന്നത് സമ്പന്ധിച്ച് ബിജെപി നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ ദേവന്‍  (40 minutes ago)

വരും മണിക്കൂറുകളിൽ മഴ; കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്, ജാഗ്രത പാലിക്കാൻ നിർദ്ദേശം...!  (49 minutes ago)

അഞ്ചരക്കണ്ടിയില്‍ നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണത്തില്‍ വീഴ്ച വരുത്തിയ ഡിവൈഎസ്പി സുധീര്‍ കല്ലന് സസ്‌പെന്‍ഷന്‍  (54 minutes ago)

കനത്ത മഴയും ഇടിമിന്നലും; ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ നിരവധി സര്‍വീസുകള്‍ റദ്ദാക്കി  (1 hour ago)

ലഹരി ഉപയോഗം വിലക്കിയതിന് പകരം; 12 വയസ്സുകാരനടക്കം ഒരു കുടുംബത്തിലെ 4 പേരെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി...  (1 hour ago)

എവിടെയോ എന്തോ തെറ്റുപറ്റി; വിവാഹവാര്‍ഷിക ദിനത്തില്‍ ഇരുവരും വേര്‍പിരിയുകയാണെന്ന് പറയുന്ന പോസ്റ്റുമായി താരം  (1 hour ago)

കരുവാറ്റ കൊലപാതകക്കേസ്: പ്രായപൂർത്തിയാകാത്ത പ്രതികളുടെ നിയമപരിരക്ഷ പോലീസിന് വെല്ലുവിളിയാകുന്നു; തെളിവെടുപ്പ് വൈകും...  (1 hour ago)

സി.പി.ഐ കാണിച്ചത് വഞ്ചനയോ? പിണറായിയുടെ കടുത്ത നിലപാട്! യഥാർത്ഥ കാരണം പുറത്ത്!  (1 hour ago)

മഹാരാഷ്ട്ര ദുരന്തം: ഐഫോൺ ഇഎംഐ തർക്കം മാത്രമല്ല; മരണത്തിന് പിന്നിൽ വർഷങ്ങൾ നീണ്ട കുടുംബ കലഹമെന്ന് പോലീസ്....  (1 hour ago)

ജർമൻ സൂപ്പർ കപ്പ് കിരീടവിജയത്തോടെ ബയേൺ മ്യൂണിക്കിന് സീസൺ സൂപ്പർ തുടക്കം...  (3 hours ago)

Malayali Vartha Recommends