Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

പ്രവാസി ഇന്ത്യക്കാര്‍ക്ക് വിദേശത്ത് വോട്ട് സൗകര്യം : ഒരാഴ്ചയ്ക്കകം മറുമപടി നല്‍കണമെന്ന് സുപ്രീം കോടതി അറിയിച്ചു

15 JULY 2017 11:55 AM IST
മലയാളി വാര്‍ത്ത

വിദേശത്തുവച്ചുതന്നെ വോട്ടു ചെയ്യുന്നതിനു പ്രവാസി ഇന്ത്യക്കാര്‍ക്കു സൗകര്യമൊരുക്കാന്‍ എത്ര സമയം വേണമെന്ന് ഒരാഴ്ചയ്ക്കകം വ്യക്തമാക്കാന്‍ കേന്ദ്ര സര്‍ക്കാരിനു സുപ്രീം കോടതിയുടെ നിര്‍ദേശം. 2014-ല്‍ തുടങ്ങിയ കേസില്‍ മൂന്നുവര്‍ഷമായി സമയം നീട്ടിച്ചോദിക്കുക മാത്രമാണു ചെയ്യുന്നതെന്നും ഇങ്ങനെയല്ല സര്‍ക്കാര്‍ പ്രവര്‍ത്തിക്കേണ്ടതെന്നും ചീഫ് ജസ്റ്റിസ് ജെ.എസ്.കേഹാര്‍ അധ്യക്ഷനായ ബെഞ്ച് കുറ്റപ്പെടുത്തി. ദുബായ് ആരോഗ്യമേഖലയിലെ സംരംഭകന്‍ ഡോ. വി.പി.ഷംഷീറാണ് ഈ ആവശ്യമുന്നയിച്ചു സുപ്രീം കോടതിയെ സമീപിച്ചത്. അതിന്റെ അടിസ്ഥാനത്തില്‍ കോടതി നിര്‍ദേശപ്രകാരം തിരഞ്ഞെടുപ്പു കമ്മിഷന്‍ രൂപീകരിച്ച സമിതി ഇ-തപാല്‍ വോട്ട്, പ്രോക്‌സി വോട്ട് എന്നിവ പരിഗണിക്കാവുന്നതാണെന്നു ശുപാര്‍ശ ചെയ്തു.

പ്രവാസികള്‍ക്കു സ്വന്തം മണ്ഡലത്തില്‍ നേരിട്ടു വോട്ടുചെയ്യാന്‍ നിലവില്‍ വ്യവസ്ഥയുണ്ട്. വിദേശത്തുവച്ചുതന്നെ വോട്ടുചെയ്യാന്‍ സൗകര്യമൊരുക്കുന്നതിനു ജനപ്രാതിനിധ്യ നിയമം ഭേദഗതി ചെയ്യണമെന്നു കേന്ദ്ര സര്‍ക്കാരിനോടു വ്യക്തമാക്കിയതാണെന്നു കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷനുവേണ്ടി മീനാക്ഷി അറോറ ചൂണ്ടിക്കാട്ടി. നിയമം ഭേദഗതി ചെയ്താല്‍ മൂന്നുമാസത്തിനകം നടപ്പാക്കാനാവും. എന്നാല്‍, തുടര്‍നടപടി എങ്ങനെയെന്നു തീരുമാനിക്കാന്‍ കൂടുതല്‍ സമയം വേണമെന്നു കേന്ദ്ര സര്‍ക്കാരിനുവേണ്ടി അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ ആത്മാറാം നദ്കര്‍ണി പറഞ്ഞു. ഇതു കോടതിയെ ചൊടിപ്പിച്ചു.

പല തവണയായി കേന്ദ്രം സമയം നീട്ടിച്ചോദിക്കുകയാണെന്നു കോടതി പറഞ്ഞു. ഹര്‍ജിക്കാരനുവേണ്ടി ഹാജരായ മുകുള്‍ റോഹത്ഗി, ഗള്‍ഫില്‍ ഒരുകോടിയോളം പ്രവാസികള്‍ അവസരം നിഷേധിക്കപ്പെട്ടവരായുണ്ടെന്നു വാദിച്ചു. ഇതിനു നിയമഭേദഗതി ആവശ്യമില്ല, ചട്ടം ഭേദഗതി ചെയ്താല്‍ മതി. അതിനു 10 മിനിറ്റു മതി- റോഹത്ഗി തുടര്‍ന്നു. ഹര്‍ജിക്കാരനുവേണ്ടി ഹാരീസ് ബീരാനും ഹാജരായി. ചട്ടം ഭേദഗതി ചെയ്താല്‍ മതിയാവുമെന്നാണു താനും കരുതുന്നതെന്നു കേന്ദ്ര സര്‍ക്കാര്‍ അഭിഭാഷകന്‍ പറഞ്ഞപ്പോള്‍, ആ നിലപാടു രേഖപ്പെടുത്തട്ടേയെന്നു കോടതി ചോദിച്ചു.

നിലപാടറിയിക്കാമെന്ന് അഭിഭാഷകന്‍ മറുപടി നല്‍കി. മുകുള്‍ റോഹത്ഗി അറ്റോര്‍ണി ജനറല്‍ സ്ഥാനമൊഴിഞ്ഞശേഷം ആദ്യമായി ഇന്നലെയാണു കേന്ദ്ര സര്‍ക്കാരിനെതിരെ സുപ്രീം കോടതിയില്‍ ഹാജരായത്. പ്രവാസി വോട്ടവകാശം സംബന്ധിച്ച കേസില്‍ 2014-ല്‍ താന്‍ ഹര്‍ജിക്കാരനുവേണ്ടി ഹാജരായതാണ്. മൂന്നുവര്‍ഷം കഴിഞ്ഞ് അതേ കേസില്‍ ഹാജരാകുകയാണ്. ഇതിനിടെ ഒന്നും സംഭവിച്ചില്ല റോഹത്ഗി പറഞ്ഞു. മൂന്നുവര്‍ഷം അറ്റോര്‍ണി ജനറല്‍ ആയിരുന്നപ്പോള്‍ എന്തെങ്കിലും ചെയ്തുകൂടായിരുന്നോയെന്ന ബെഞ്ചിന്റെ ചോദ്യം കോടതിയില്‍ ചിരി പടര്‍ത്തി.

 



 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കനത്ത മഴ: നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു  (5 hours ago)

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്  (7 hours ago)

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (7 hours ago)

കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി  (7 hours ago)

സുഗതൻ വീണ്ടും തിരുവനന്തപുരത്ത്, പൊലീസിന്‍റെ രഹസ്യ നീക്കം നെടുമങ്ങാട് കോടതിയുടെ പ്രൊഡക്ഷൻ വാറന്‍റിനെ തുടർന്ന്;  (7 hours ago)

അവന്മാർ ED കൊല്ലാൻ വന്നത് തന്നെ കട്ടായം കടുപ്പിച്ച് മജിസ്ട്രേറ്റ് കോടതി ഒന്നും പുറം ലോകം കാണില്ല  (8 hours ago)

ലഹരിക്കു വേണ്ടി അണലിക്കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ ഉണ്ടെന്ന തന്‍റെ പരാമർശം വസ്തുതാപരമായി ശരിയല്ലെന്ന് സമ്മതിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്ത  (8 hours ago)

ഹിസ്ബുള്ള ടണലുകള്‍ കത്തി !! തെക്കന്‍ ലബനന്‍ പിളര്‍ത്തി ഇസ്രയേല്‍ സംഹാരം ! ഇറാന്‍ ചോരതുപ്പി വീണു; ട്രംപും ഞെട്ടി  (8 hours ago)

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്  (8 hours ago)

മരിച്ച് കിടന്ന അച്ഛന്റെ തല ചവിട്ടി ഞെരിച്ച് ..!എല്ലാം കണ്ട് നിന്ന് ഭാര്യ..പൊലീസിന് കിട്ടിയ രഹസ്യ വിവരം, ഇളയ മകനെ തൂക്കി  (8 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (8 hours ago)

കോർപ്പറേഷനിലെ അടി തുടങ്ങിയത് ദേ ഇവിടെ നിന്ന്...! കൗൺസിലർ മേരി പുഷ്പത്തെ തെളിവ് സഹിതം തൂക്കി മേയർ വി വി രാജേഷ്  (8 hours ago)

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (11 hours ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (13 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (14 hours ago)

Malayali Vartha Recommends