കാമുകനെ വെട്ടി നുറുക്കി കൊന്ന ശേഷം മുങ്ങിയ മലയാളി നഴ്‌സിന്റെ ജീവിതം ആരെയും ഞെട്ടിക്കുന്നത്...

കാമുകനെ വെട്ടി നുറുക്കി കൊന്ന ശേഷം നാടുവിട്ട മലയാളി നഴ്‌സിന്റെ ജീവിതം ഞെട്ടിക്കുന്നതാണെന്ന് പോലീസ്. നിമിഷപ്രിയയുടെ ജീവിതം തന്നെ വളരെ ദുരൂഹത നിറഞ്ഞതാണെന്നാണ് പോലീസ് പറയുന്നത്. കൊലപാതകത്തിനു ശേഷം യെമനില്‍ ഒളിവില്‍ കഴിയുന്ന നിമിഷ പ്രിയയുടെ വിവരങ്ങള്‍ പാലക്കാട് പൊലീസും ശേഖരിച്ചുവരികയാണ്.
നിമിഷ പ്രിയയുടെ വാര്‍ത്ത ആദ്യം പുറത്ത് വന്നത് യെമന്‍ സ്വദേശിയായ ഭര്‍ത്താവിനെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം യുവതി ഒളിവില്‍ പോയി എന്നാണ്. പിന്നീടുള്ള അന്വേഷണത്തില്‍ തെളിഞ്ഞത് ഇവര്‍ ഇരുവരും വിവാഹം ചെയ്തിട്ടില്ല എന്നും. അന്വേഷണം ഊര്‍ജിതമായപ്പോഴാകട്ടെ പുറത്ത് വന്നത് ഇവര്‍ വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമാണെന്നാണ്. അത് വെറും ഒരു വിവാഹം ആയിരുന്നില്ല. തൊടുപുഴക്കാരനായ ടോമിയെ പ്രണയിച്ചാണ് നിമിഷ വിവാഹം ചെയ്യുന്നത്. അതും ആറ് വര്‍ഷം നീണ്ട പ്രണയത്തിനൊടുവില്‍.
2011 ജൂണ്‍ 12നായിരുന്നു നിമിഷയുടെ പ്രണയവിവാഹം. വിവാഹ ശേഷം ഇരുവരും യെമനിലേക്ക് ജോലിക്ക് പോവുകയും പിന്നീട് മകളുമൊത്ത് വര്‍ഷങ്ങള്‍ക്കുശേഷം തിരികെയെത്തുകയും ചെയ്തു. നിമിഷയുടെ ഭര്‍ത്താവും മകളും തൊടുപുഴയിലാണ് താമസിക്കുന്നത്. അമ്മയും സഹോദരിയും ആലുവയിലും. ഇവരുമായി നിമിഷയ്ക്ക് യാതൊരു അടുപ്പവുമില്ല.
വിവാഹ ശേഷം യമനിലേക്ക് പോയ നിമിഷയും ഭര്‍ത്താവും വര്‍ഷങ്ങള്‍ക്ക് ശേഷമാണ് നാട്ടിലെത്തിയത്. ടോമിയും നിമിഷയും കുഞ്ഞും വളരെ സന്തോഷത്തോടെയാണ് അന്ന് നാട്ടിലെത്തിയത്. അപ്പോഴും ഈ യമന്‍ സ്വദേശിയായ യുവാവ് ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. അന്ന് വന്ന ഈ യുവാവിനെ നാട്ടുകാരും ഓര്‍ക്കുന്നു. സുഹൃത്തായ യെമന്‍ പൗരനുമായുള്ള അടുപ്പം ഭര്‍ത്താവ് ടോമിയുമായുള്ള ബന്ധത്തില്‍ വിള്ളല്‍വീഴ്ത്തി. വീടുമായും നാടുമായും നിമിഷ അകന്നു തുടങ്ങി.
കൊല നടത്തിയ ശേഷം നിമിഷ പ്രിയ നാടുവിട്ടതായാണു യെമന്‍ പൊലീസിന്റെ നിഗമനം. യെമനിലെ അല്‍ദെയ്ദ് എന്ന സ്ഥലത്താണു കാമുകനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം 110 കഷണങ്ങളാക്കിയത്. യെമനിലെ സ്വകാര്യ ക്ലിനിക്കില്‍ നഴ്‌സായി ജോലി ചെയ്യുന്ന നിമിഷ പ്രിയയും യെമന്‍ സ്വദേശിയായ യുവാവും നാളുകളായി ഒന്നിച്ചായിരുന്നു താമസം. ഇരുവരും ഭാര്യഭര്‍ത്താക്കന്മാരാണെന്നാണു മറ്റുള്ളവരെ വിശ്വസിപ്പിച്ചിരുന്നത്. എന്നാല്‍ ഇതുസംബന്ധിച്ച രേഖകളൊന്നും പൊലീസിനു ലഭിച്ചിട്ടില്ല. കഴിഞ്ഞ ദിവസം ഇരുവരുടെയും താമസ്ഥലത്തെ വാട്ടര്‍ ടാങ്കില്‍നിന്നു ദുര്‍ഗന്ധം വമിച്ചതോടെയാണു ചീഞ്ഞുനാറിയ പ്രണയകഥയുടെയും കൊലപാതകത്തിന്റെയും കഥകള്‍ പുറത്തുവന്നത്.
കാമുകനെ കൊലപ്പെടുത്തിയ ശേഷം എത്രയും പെട്ടെന്ന് തന്നെ നിമിഷ നാടുവിടുകയായിരുന്നെന്നാണ് പൊലീസിന്റെ നിഗമനം. യുവാവിനെ 110 കഷണങ്ങളാക്കി വാട്ടര്‍ ടാങ്കില്‍ തള്ളിയതോടെ പെട്ടെന്നൊന്നും പുറം ലോകം ഈ വാര്‍ത്ത അറിയില്ലെന്ന് നിമിഷയ്ക്ക് അറിയാമായിരുന്നു. ഇതോടെ പിടിക്കപ്പെടാത്ത ദൂരത്ത് എത്താന്‍ കഴിയുമെന്നും നിമിഷ കണക്ക് കൂട്ടി. നിമിഷയുടെ കണക്ക് കൂട്ടല്‍ ഒട്ടും തന്നെ പിഴച്ചില്ല. സംഭവം അറിഞ്ഞ് പൊലീസ് എത്തിയപ്പോഴെക്കും നിമിഷയുടെ പൊടി പോലും കണ്ടെത്താന്‍ അവര്‍ക്ക് കഴിഞ്ഞില്ല.
https://www.facebook.com/Malayalivartha