Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മഹാരാഷ്ട്ര ദുരന്തം: ഐഫോൺ ഇഎംഐ തർക്കം മാത്രമല്ല; മരണത്തിന് പിന്നിൽ വർഷങ്ങൾ നീണ്ട കുടുംബ കലഹമെന്ന് പോലീസ്....


ഇ ഡി കേസ് പ്രതികളുടെ ഓണാഘോഷത്തിൽ വീഴ്ച വരുത്തിയ ആറ് പൊലീസ് ഉദ്യോഗസ്ഥരെ എ ആർ ക്യാന്പിലേക്ക് മാറ്റും..കടുപ്പിച്ച് ചെന്നിത്തല..ഗുരുതര വീഴ്ച..


ഭർത്താവിനെ ഭാര്യ കുത്തിക്കൊലപ്പെടുത്തി കുടൽമാല പുറത്തെടുത്തു... കുടലിന്റെ ഭാഗങ്ങൾ ഒരു ബാഗിലേക്ക് മാറ്റുന്ന ഭാര്യയെ കണ്ട് ഞെട്ടി ഭർത്താവ്..കരളിന്റെ വലിയൊരു ഭാഗവും വലതു വൃക്കയും കാണാനില്ല..


നാളെ ഉത്രാടം..സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത.. എട്ട് ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പുണ്ട്.. ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത..


2029 ൽ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ്.. ഇത് സംഭവിച്ചാൽ വിഡി സതീശൻ സർക്കാരിന്റെ കാലാവധി 3 വർഷമായി കുറയും..കാലാവധി പൂർത്തിയാകുന്നതിന് മുമ്പേ തന്നെ നിയമസഭകൾ പിരിച്ചുവിടുന്ന കാര്യമാണ് പരിഗണനയിലുള്ളത്...

ഇന്ത്യന്‍ - ഏഷ്യന്‍ വിദ്യാര്‍ഥികള്‍ക്കെതിരേ ഹാര്‍വഡ് യൂണിവേഴ്‌സിറ്റി അഡ്മിഷന്‍ കാര്യത്തില്‍ വിവേചനം നടത്തുന്നുവെന്ന പരാതിയില്‍ ട്രമ്പ് ഭരണകൂടം അന്വേഷണം നടത്തും

05 AUGUST 2017 11:33 AM IST
മലയാളി വാര്‍ത്ത

ന്യൂയോര്‍ക്ക്: പ്രശസ്തമായ ഹാര്‍വഡ് യൂണിവേഴ്‌സിറ്റി അഡ്മിഷന്‍ കാര്യത്തില്‍ ഇന്ത്യന്‍ - ഏഷ്യന്‍ വിദ്യാര്‍ഥികളോട് വിവേചനം പുലര്‍ത്തുന്നുവെന്ന പരാതിയില്‍ ട്രമ്പ് ഭരണകൂടം അന്വേഷണത്തിന് ഒരുങ്ങുന്നു. ഇന്ത്യന്‍ അമേരിക്കന്‍ സംഘടനകളും, ഏഷ്യന്‍ ഗ്രൂപ്പുകളുമാണ് ഇതേപ്പറ്റി പരാതി നല്‍കിയിരുന്നത്. 2015 മേയില്‍ 64 ഏഷ്യന്‍ അമേരിക്കന്‍ അസോസിയേഷനുകളുടെ കൂട്ടായ്മ നല്‍കിയ പരാതിയില്‍ മുന്‍ ഭരണകൂടം നടപടിയൊന്നും സ്വീകരിച്ചില്ലെന്നും, ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റ് ഇക്കാര്യത്തില്‍ അന്വേഷണം ആരംഭിക്കുകയാണെന്നും ഡിപ്പാര്‍ട്ട്‌മെന്റിന്റെ വക്താവ് സാറാ ഇസ്ഗര്‍ ഫ്‌ളോര്‍സ് അറിയിച്ചു.

ഗ്ലോബല്‍ ഓര്‍ഗനൈസേഷന്‍സ് ഓഫ് ഇന്ത്യന്‍ ഒറിജിന്‍ (ഗോപിയോ), നാഷണല്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ അമേരിക്കന്‍ അസോസിയേഷന്‍സ്, അമേരിക്കന്‍ സൊസൈറ്റി ഓഫ് എന്‍ജിനിയേഴ്‌സ് ഓഫ് ഇന്ത്യന്‍ ഒറിജിന്‍ എന്നിവയുള്‍പ്പെടെ 64 സംഘടനകളാണ് പരാതി നല്‍കിയിരുന്നത്. എസ്.എ.ടി യില്‍ പെര്‍ഫക്ട് സ്‌കോര്‍ നേടുകയും, ഉന്നത ജി.പി.എ പുലര്‍ത്തുകയും, നേതൃത്വപരമായ കഴിവും പാഠ്യേതര കാര്യങ്ങളില്‍ മികവും പുലര്‍ത്തുയും ചെയ്തിട്ടും നിരവധി ഏഷ്യന്‍ അമേരിക്കന്‍ വിദ്യാര്‍ഥികള്‍ക്ക് ഹാര്‍വഡ് യൂണിവേഴ്‌സിറ്റിയും, മറ്റ് ഐവി ലീഗ് കോളജുകളും അഡ്മിഷന്‍ നിരസിക്കുകയാണെന്ന് പരാതിയില്‍ പറയുന്നു.

ഇന്ത്യയിലെ സംവരണ വ്യവസ്ഥ പോലെ ഈ കോളജുകളില്‍ ക്വോട്ട സമ്പ്രദായമുണ്ടെങ്കിലും ഇന്ത്യന്‍ - ഏഷ്യന്‍ വിദ്യാര്‍ഥികളുടെ ചെലവില്‍ വെള്ളക്കാരായ വിദ്യാര്‍ഥികള്‍ക്ക് സഹായകമായ സംവിധാനമാണിതെന്ന് പറയപ്പെടുന്നു. അഡ്മിഷന്‍ വേളയില്‍ ഏഷ്യന്‍ വിദ്യാര്‍ഥികള്‍ക്ക് മേല്‍ക്കോയ്മ കിട്ടാതിരിക്കാന്‍ ഈ യൂണിവേഴ്‌സിറ്റികള്‍ വെള്ളക്കാരായ വിദ്യാര്‍ഥികളേക്കാള്‍ ഉയര്‍ന്ന അക്കാഡമിക് സ്റ്റാന്‍ഡേര്‍ഡ് ഇന്ത്യന്‍ - ഏഷ്യന്‍ വിദ്യാര്‍ഥികള്‍ക്ക് ഏര്‍പ്പെടുത്തുന്നുണ്ടെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടി. ഇന്ത്യന്‍ - ഏഷ്യന്‍ സംഘടനകള്‍ നല്‍കിയ പരാതിയെപ്പറ്റി അന്വേഷിക്കുവാന്‍ ട്രമ്പ് ഭരണകൂടം നടപടി എടുത്തതിനെ 'ഗോപിയോ' ഇന്റര്‍നാഷണല്‍ ചെയര്‍മാന്‍ തോമസ് ഏബ്രഹാം സ്വാഗതം ചെയ്തു. കോളജുകളിലെ ജനറല്‍ ക്വോട്ട പൂര്‍ണമായും മെരിറ്റ് അടിസ്ഥാനത്തിലായിരിക്കണെമന്നും, വെള്ളക്കാരായ വിദ്യാര്‍ഥികള്‍ക്ക് ഇന്ത്യന്‍ - ഏഷ്യന്‍ വിദ്യാര്‍ഥികളേക്കാള്‍ മുന്‍ഗണന കിട്ടുന്ന വ്യവസ്ഥ ഉണ്ടാകരുതെന്നും അദ്ദേഹം പറഞ്ഞു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കരുവാറ്റ കൊലപാതകക്കേസ്: പ്രായപൂർത്തിയാകാത്ത പ്രതികളുടെ നിയമപരിരക്ഷ പോലീസിന് വെല്ലുവിളിയാകുന്നു; തെളിവെടുപ്പ് വൈകും...  (4 minutes ago)

സി.പി.ഐ കാണിച്ചത് വഞ്ചനയോ? പിണറായിയുടെ കടുത്ത നിലപാട്! യഥാർത്ഥ കാരണം പുറത്ത്!  (8 minutes ago)

മഹാരാഷ്ട്ര ദുരന്തം: ഐഫോൺ ഇഎംഐ തർക്കം മാത്രമല്ല; മരണത്തിന് പിന്നിൽ വർഷങ്ങൾ നീണ്ട കുടുംബ കലഹമെന്ന് പോലീസ്....  (26 minutes ago)

ജർമൻ സൂപ്പർ കപ്പ് കിരീടവിജയത്തോടെ ബയേൺ മ്യൂണിക്കിന് സീസൺ സൂപ്പർ തുടക്കം...  (2 hours ago)

6 ഏമാന്മാരെ AR ക്യാമ്പിലേക്ക്  (2 hours ago)

അയൽവാസി ആ കാഴ്ച കണ്ട് ഞെട്ടി  (2 hours ago)

ന്യൂനമർദ്ധം ചതിച്ചു..  (2 hours ago)

സെപ്റ്റംബര്‍ 11ന് ദേശ വ്യാപക ബാങ്ക് പണിമുടക്ക്....  (3 hours ago)

  ഒമാനിലെ സൂർ ഖൽഹാത്ത് മേഖലയിലുണ്ടായ വാഹനാപകടത്തിൽ കണ്ണൂർ സ്വദേശിയായ യുവാവ് മരിച്ചു  (3 hours ago)

രാജ്യത്തിന് മൊത്തത്തിൽ ഗുണം ചെയ്യും.  (3 hours ago)

കണ്ണീർക്കാഴ്ചയായി.... പെരുമ്പാവൂരിൽ ടോറസ് ലോറി കയറിയിറങ്ങി ഏഴുവയസുകാരന് ദാരുണാന്ത്യം...  (3 hours ago)

ഓഹരി സൂചികകൾ നേട്ടത്തിൽ... സെൻസെക്സ് 87.72 പോയിന്റ് ഉയർന്ന് 77,628.55 എന്ന നിലയിൽ  (4 hours ago)

തമിഴ്‌നാട്ടില്‍ വീണ്ടും ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ് സര്‍ക്കാര്‍...  (4 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർദ്ധനവ്... പവന് 640 രൂപയുടെ വർദ്ധനവ്  (4 hours ago)

പാർട്ടി സെക്രട്ടറി പെട്ടു..  (5 hours ago)

Malayali Vartha Recommends