ഇത്തവണ ഇല്ലിനോയി മലയാളി അസോസിയേഷനൊപ്പം ഓണമാഘോഷിക്കാൻ പി.സി. ജോർജ്ജും

ഷിക്കാഗോ: പി.സി. ജോര്‍ജ് എംഎല്‍എ സെപ്റ്റംബര്‍ 3,4,5 തീയതികളില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കാനായി ഷിക്കാഗോയില്‍. സെപ്റ്റംബര്‍ മൂന്നാം തീയതി വൈകിട്ട് ആറിനു മോര്‍ട്ടന്‍ഗ്രോവ് സെന്‍റ് മേരീസ് ക്നാനായ ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ നടക്കുന്ന ഇല്ലിനോയി മലയാളി അസോസിയേഷന്‍റെ ഓണാഘോഷത്തില്‍ മുഖ്യാതിഥിയായി പങ്കെടുക്കും. നാലാം തീയതി രാവിലെ പതിനൊന്നിനു ഷിക്കാഗോ സോഷ്യല്‍ ക്ലബിന്‍റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന അന്താരാഷ്ട്ര വടംവലി മത്സരത്തിന്‍റെ ഉദ്ഘാടനം നിര്‍വഹിക്കുന്നതും, ഉച്ചയ്ക്ക് ഒന്നിനു പ്രോസ്പെക്‌ട്സ് ഫ്രണ്ട്സ് ഹാളില്‍ നടക്കുന്ന പാലാ മീനച്ചില്‍ താലൂക്ക് നിവാസികളുടെ ഓണാഘോഷത്തില്‍ മുഖ്യാതിഥിയായി പങ്കെടുക്കുന്നതും, വൈകിട്ട് ഏഴിനു മോര്‍ട്ടന്‍ഗ്രോവ് ക്നാനായ ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ നടക്കുന്ന അന്താരാഷ്ട്ര വടംവലി മത്സര വിജയികള്‍ക്ക് സമ്മാനദാനം നിര്‍വഹിക്കുന്നതുമാണ്. തുടര്‍ന്ന് സോഷ്യല്‍ ക്ലബിന്‍റെ ഓണാഘോഷത്തില്‍ മുഖ്യാതിഥിയായി പങ്കെടുക്കുന്നതുമാണ്.
https://www.facebook.com/Malayalivartha