ഗള്‍ഫ് ഗേറ്റ് മാനേജിങ് ഡയറക്ടര്‍ സലീം ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു

ഗള്‍ഫ് ഗേറ്റ് ഹെയര്‍ ഫിക്സിങ് കമ്പനി മാനേജിങ് ഡയറക്ടറും കരിന്കല്ലത്താണി ഐക്കപ്പാടത്ത് വളപ്പില്‍ പരേതനായ ഹമീദിന്റെ മകനുമായ സലീം (55) ഷാര്‍ജയില്‍ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം. ദേഹാസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് തിങ്കളാഴ്ച രാവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചൊവ്വാഴ്ച രാവിലെ പത്തരയോടെ ഷാര്‍ജ കുവൈറ്റ് ആശുപത്രിയിൽ മരണം സംഭവിക്കുകയായിരുന്നു.
ഹെയര്‍ ഫിക്സിങ് രംഗത്ത് ഇന്ത്യക്ക് അകത്തും പുറത്തുമായി നിരവധി ശാഖകളുള്ള ഗള്‍ഫ് ബ്രദേഴ്സ് ഹെയര്‍ ഫിക്സിങ് ഗ്രൂപ്പിന്റെ മാനേജിങ് ഡയറക്ടറാണ് സലീം.
https://www.facebook.com/Malayalivartha