ഹൂസ്റ്റനിൽ പ്രളയക്കെടുതിയിൽ സഹായഹസ്തവുമായി ഫോമാ

ഹൂസ്റ്റൻ∙ ടെക്സസിലെ ഹൂസ്റ്റൺ ഏരിയായിലെ കൊടുങ്കാറ്റിനു ശേഷമുള്ള പ്രളയക്കെടുതിയിൽ സഹായഹസ്തവുമായി എത്തുകയാണ് ഫോമാ. വിവിധ സന്നദ്ധ സംഘടനകൾ ഇതിനോടകം തന്നെ ഭക്ഷണത്തിനും താമസ സൗകര്യത്തിനും വീടുകളിൽ അകപ്പെട്ടു പോയവരെ രക്ഷിക്കുന്നതിനും വേണ്ടി പ്രവർത്തിക്കുന്നുണ്ട്. ദുരന്തത്തിനു ശേഷമുള്ള പകർച്ചവ്യാധി എന്നിവ തടയുക, വീടുകൾ വഴികൾ തുടങ്ങിയവ വൃത്തിയാക്കുക, നല്ല വസ്ത്രങ്ങളും മരുന്നുകൾ എന്നിവ എത്തിക്കുക എന്നത്, രക്ഷപെട്ടവരെ തേടിയെത്തുന്ന മറ്റൊരു വലിയ വേവലാതിയാണ്. ഇത് ക്രോഡീകരിക്കുന്നതിനും അവശ്യസാധനങ്ങൾ എത്തിക്കുന്നതിനുമായി നിരവധി സ്ഥലങ്ങളിൽ നിന്നു ഫോമാ വോളന്റിയർമാരും മറ്റുള്ളവരും ശ്രമങ്ങൾ തുടങ്ങുകയാണ്. അമേരിക്കയിൽ 50 സംസ്ഥാനങ്ങളിലായി ചിതറിക്കിടക്കുന്ന എല്ലാ മലയാളികളും തങ്ങളാൽ കഴിയുന്ന സഹായങ്ങൾ ചെയ്യണമെന്നും, അത് ഈ കോൺഫറൻസ് കോളിലൂടെ അറിയിക്കുകയാണെങ്കിൽ ആവശ്യക്കാർക്ക് കൃത്യമായി എത്തിക്കാൻ ഒരു പ്ലാൻ തയാറാക്കാൻ സാധിക്കുമെന്ന് ഫോമാ പ്രസിഡന്റ് ബെന്നി വാച്ചാച്ചിറ പറഞ്ഞു.
https://www.facebook.com/Malayalivartha